നമുക്ക് അവിഹിതമായി തോന്നുന്ന പലതും പലർക്കും ഹിതമാണ്, അതിന് കാരണം ഹിതമുണ്ടാകേണ്ടിടത്തത് ഇല്ലാത്തതാണ്...
ഇണകൾക്കിടയിലെ ഹിതമില്ലായ്മകൊണ്ടുമാത്രം സംഭവിക്കുന്നതാണ് അവിഹിതം....
ഇണകൾ പരസ്പരം ആ ഹിതമില്ലായ്മയെ തുറന്നുസംസാരിച്ചും വിട്ടുവീഴ്ചകൾ കൈക്കൊണ്ടുമിരുന്നാൽ ഹിതമില്ലായ്മയും
ഹിതമായ് മാറും..
അപ്പോൾ ആണിനും പെണ്ണിനുമിടയിൽ
അവിഹിതമെന്നൊരു ചിന്തപോലും ഉണ്ടാവില്ല !-
7 JUN 2020 AT 15:51
23 JAN 2023 AT 14:13
ആരാന്റെ കുഞ്ഞിനെ സ്വന്തമായ്ക്കരുതി -
ച്ചേർത്തണയ്ക്കാനാകാഞ്ഞാലും അപരനവൻ പ്രാണനെന്നെങ്കിലുമറിയണം അഭിനവഗുരുക്കന്മാർ !
സ്വാർത്ഥലാഭക്കൊതിമൂ - ത്തവിഹിതപ്പേക്കൂത്താടും
ദുരാത്‌മാക്കൾ ചില,തിനിയും മോക്ഷം കിട്ടാതലയുന്നുണ്ടീ പ്പള്ളിക്കൂടത്തിന്നിടനാഴിയിൽ
എന്താഭിചാരം ചെയ്താകിലും തളയ്ക്കണമിവരെ,നിയമത്തിൻ
ഇനിയും തുരുമ്പിക്കാത്തൊരാണിയിൽ !-