കാണുവാൻ നിന്നെ ഞാൻ ഒരു നോക്ക് എങ്കിലും
കാത്തിരിപ്പു നിന്നെ ഞാൻ നടയിൽ
ചിരി തൂവി നീ വരും കാണുവാൻ മോഹം
പാദസരത്തിൻ മധുരമാം ഈണവും
നൽകി നീ നീങ്ങും മന്ദസ്മിതത്തിൽ
നീ നിൽപ്പു കണ്ണനെ നോക്കി
ഒരു വട്ടം എങ്കിലും നിൻ കൃഷ്ണമണി
എന്നിലേക്കടുക്കും കാണുവാൻ മോഹം
ചന്ദനകുറി തൊട്ടു...തുളസി കതിർ ചൂടി
അമ്പലത്തിൽ നിന്നു നീ ഇറങ്ങും നേരം
ഞാൻ ചൊല്ലിടും കണ്ണനോട് നന്ദി..
എൻ രാധയെ കാണുവാൻ
വീണ്ടും ഒരു പ്രഭാതം
എനിക്കായ് തന്നതിന് ...!!!
-
31 OCT 2018 AT 23:27
9 SEP 2021 AT 11:48
അച്ഛനോട്...
***********
മേൽക്കോമരങ്ങളെന്നെ ചുട്ടുപൊള്ളിക്കുന്നച്ഛാ.
"അമ്പലമൊന്നിൽ പിടഞ്ഞൊരു കുഞ്ഞിന്നുടലുകളെന്നിൽ ചുട്ടുപൊള്ളിക്കുന്നു.
എല്ലുമുറിയെ നുറുങ്ങുകൾ കൊണ്ടു നിങ്ങളെന്നെ പോറ്റുന്നച്ഛാ.
ചിലപ്പോൾ ചരിത്രം പോലുമെന്നിൽ ഭീതി പരത്തുന്നു.
മേൽക്കോയ്മ പരഞ്ഞവരെന്നെയകറ്റുന്നച്ഛാ !
"ജാതിവ്യവസ്ഥകളെന്നുടലിൽ -
ചങ്ങലകൾ വരിഞ്ഞുമുറുക്കുന്നു.
അരുതരുതെന്നുവിളിച്ചിട്ടു-
മവരെൻ്റെ നിഴലിൽ ചവിട്ടുന്നു.
ആരാണുഞാനാരാണെന്നെന്നുള്ളൊരാ-
ചോദ്യമെന്നെ വേട്ടയാടുന്നൂ.
-
24 MAR 2019 AT 22:29
ഭക്തി എന്നതിൽ ഉപരി ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്ന ഒന്ന് എന്ന നിലയിൽ ഞാൻ പോകുന്ന ഒരു ഇടമാണ് അമ്പലം.
-
1 JUL 2018 AT 0:53
തുലാ പെയ്ത്തിനു ശേഷം തെളിഞ്ഞ നാട്ടിൻ പുറത്തിന്റെ മനോഹാരിത നിറഞ്ഞ അമ്പലമുറ്റത്തു അവനുമായി അന്തി തിരി തെളിയിച്ചു തൊഴാൻ മോഹം ..
-