Be like a sunflower..face towards the blazing sun and Never give up 👍
-
കാർമുകിൽ തെളിയുന്ന ആകാശ പൂന്തോപ്പിൽ നീ മഴയായി പെയ്തിറങ്ങാൻ കാത്തിരിക്കുന്ന പുൽകൊടി ആണ് ഞാൻ .... നീയെന്ന മഴയിലൂടെ തളിർക്കാൻ..... പൂക്കാൻ... ഒരു വസന്തമാകാൻ... 🌹
-
ഇന്നും നീർമാതളം പൂക്കുമ്പോൾ ആദ്യമായി കാണുന്ന കുട്ടിയെപ്പോലെ അവൾ നാലപ്പാട്ട് തറവാട്ടിലെ അ ജനാലരികിൽ കാത്തുനിൽപുണ്ടാകും... പാമ്പിൻകാവിൽ നിന്നും വീശുന്ന കാറ്റിൽ പറന്നു ഞെട്ടറ്റ് മണ്ണിലേക്ക് വീഴുന്ന നീർമാതലപ്പൂക്കളെ കയ്യിലെടുത്തു താലോലിക്കുവാൻ...അ സുഗന്ധം ആസ്വദിക്കുവാൻ....പ്രിയ ആമി
-
ഡോക്ടർടെ കത്തിയേക്കാൾ മൂർച്ചയായിരുന്നു നൊന്തു പ്രസവിച്ചാൽ മാത്രമേ അമ്മയാകു എന്ന വാക്കിനു........
പത്തു നിമിഷങ്ങൾ കൊണ്ട് കഴിഞ്ഞില്ലേ... നീയെന്തു അറിഞ്ഞു??
ആരും അറിഞ്ഞില്ല...9 മാസത്തെ ബുദ്ധിമുട്ടും, അത് കഴിഞ്ഞുള്ള തുന്നികെട്ടലിന്റെ വേദനയും....-
നമുക്കുവേണ്ടി വന്ന കാർമേഘം പോലും നീയില്ലെന്ന് അറിഞ്ഞപ്പോൾ പെയ്യാതെ തിരിച്ചുപോകാത്രേ......
-
Remember
Your words can plant gardens or burn whole forest down...-
കടുത്ത വേനലിൽ ഒരിറ്റു ആശ്വാസം എന്നവണ്ണം പനിനീർ തളിച്ചപോലെ പുതുമണ്ണിലേക്ക് കാർമേഘങ്ങൾ കുറച്ച് പവിഴമുത്തുകൾ വാരി വിതറി. മുറ്റത്തെ തറയിലെ തുളസി ചെടി പുതുമഴയിൽ നനഞ്ഞാടി മറ്റുചെടികളോട് കിന്നാരം പറഞ്ഞു തുടങ്ങി. പടിഞ്ഞാറെ കോണിലെ അരയാൽ ചില്ലകൾ കാറ്റിൽ ഉലഞ്ഞാടി നൃത്തം വെയ്ക്കുകയാണ്.
സൂര്യൻ ചക്രവത്തിലേക്ക് മറഞ്ഞു പോയിരുന്നു. കാറ്റിന്റെ വേഗം കുറഞ്ഞു, മഴ ചാറ്റലായി മാറി,ചിന്നി ചിതറിയ സ്പടിക്ക പാത്ര കഷ്ണങ്ങളെപോലെ അങ്ങിങ്ങായി നക്ഷത്രങ്ങളും,അതിനിടയിൽ ഊറിച്ചിരിക്കുന്ന ചന്ദ്രനും ,ഈറൻ നിലാവിൽ കുളിച്ചുനിൽകുന്ന രാത്രിയിൽ കുടമുല്ലകൾ വിരിഞ്ഞ ഗന്ധം പേറിയ കാറ്റ് അലയടിക്കുമ്പോൾ, വിണ്ണിലെ നക്ഷത്രങ്ങളെകാൾ തെക്കേ തൊടിയിലെ കുടമുല്ല പൂക്കൾ കഥകൾ പറഞ്ഞുകൊണ്ടിരുന്നു..നീലാംബരത്തിന്റെ അകാരഭംഗിയിൽ അവ മന്ദഹസിച്ചു .....-