*ഇടയ്ക്ക് വെച്..*
ഇടയ്ക്ക് വെച് നിറുത്തിയ കാര്യങ്ങൾ
വീണ്ടും ചികഞ്ഞു തുടങ്ങുന്നു..
അഴുക്കുകൾ പുരണ്ടിരിക്കുന്നു ,
അഴകുകൾ ചോർന്നുപോയിരിക്കുന്നു ,
അഴലുകൾ ബാക്കിയാക്കിയിരിക്കുന്നു..
പൊടിതപ്പിയെടുത്തപ്പോൾ
തവിടുപൊടിയായി തീർന്നിരുന്ന
ദിവസങ്ങളുടെ ദിനമുറകൾ
ദീനത്താൽ നെടുവീർപ്പെടുന്നു..
പരാതികൾ ഉണ്ടായിരുന്നേക്കാം
പരിഭവങ്ങൾ പങ്കുവെച്ചിരുന്നേക്കാം
നന്നാക്കിയെടുക്കുവാൻ
മിനുക്കിയെടുക്കേണ്ടി വന്നേയ്ക്കാം
എന്നിട്ടും
സമ്പൂർണ്ണ പരാജയമെങ്കിൽ
അത് വിധിയുടെ വിളയാട്ടം
വിദ്യക്കൊണ്ട് നേടിയതൊക്കെയും
വിപ്ലവത്താൽ നഷ്ടപ്പെടുന്നതിൽ
എന്ത് ആശ്ചര്യമാണ് ഉണ്ടാകുന്നത്..-
*പാതിവഴിയിൽ ഒരു വാക്യം*
കാറ്റിനും ഒരു കവിത കുറിക്കുവാനുണ്ട്
എഴുതാനിരുന്നപ്പോൾ
ആ വരികൾ മഴയിൽ ഒലിച്ചുപ്പോയി.
മഴയ്ക്ക് ഒരു കഥ പറയുവാനുണ്ട്
പറയുവാനിരുന്നപ്പോൾ
മിന്നലിന്റെ ആഘാതത്തിൽ നിലച്ചുപ്പോയി
മിന്നലുകൾക്ക് ഒരു സുവിശേഷം ചൊല്ലുവാനുണ്ട്
ചൊല്ലുവാൻ ഒരുങ്ങിയപ്പോൾ
ഞാൻ എഴുത്ത് നിറുത്തിയിരുന്നു.-
എന്റെ ഓർമകളിൽ വിരിഞ്ഞ നിലാവും നക്ഷത്രങ്ങളും, പൂക്കളും പുഴകളും ഒന്നിനെയും ഞാനിതുവരെ മറവിയുടെ ചിതയിൽ എരിച്ചു കളഞ്ഞിട്ടില്ല...
ഒരാഗതി മന്ദിരത്തിലും നടതള്ളിയിട്ടില്ല,
ഒരു കൈവഴിയിലും മറന്ന് വെച്ച് തിരികെ പോന്നിട്ടുമില്ല....
എന്റെ മനസ്സിന്റെ ആകാശത്ത് അവയൊന്നും തെളിയാറുണ്ട്, പ്രകാശം പരത്താറുണ്ട്.
എന്റെ സ്വപ്നങ്ങളുടെ തീരത്ത് അവ തടസമില്ലാതെയൊഴുകും,
അതിന്റെ നീർച്ചാലിൽ പിന്നെയും നിറയെ പൂക്കൾ വിരിയും...
അതിലോരു പൂ നീയായിരിക്കും...-
കൂടെയുള്ളപ്പോൾ തിരിച്ചറിയാതെ പോകുന്ന പലരുടെയും വിലയറിയണമെങ്കിൽ
പെട്ടെന്നൊരു ദിവസം തനിച്ചായാൽ മതി-