" തിരക്കാണ് "
എന്നൊരു വരി കൊണ്ട്
മാറ്റി നിർത്തുന്നവരാണ്
പലരും.-
അവരുടെ സൗഹൃദത്തിൽ വ്യവസ്ഥകൾ ഇല്ലായിരുന്നു.
അങ്ങിനെ ആ സൗഹൃദം വളർന്നു.
ആ തണലിലെവിടെയോ ഒരുനാൾ അവർക്കിടയിൽ പ്രണയവും വിടർന്നു❤️
പതിയെ പതിയെ ആ പ്രണയം വളർന്നു.
അതിലെവിടെയോ കുറെ വ്യവസ്ഥകളും ,
അതിലേറെ നിബന്ധനകളും കടന്ന് വന്നു.
ഒടുവിൽ അവർക്കൊരു ദിവസം
അവരുടെ പ്രണയം നഷ്ടപ്പെട്ടു.💔
എന്നന്നേക്കുമായി അവരുടെ സൗഹൃദവും.
-
പ്രണയിച്ചു തുടങ്ങുമ്പോൾ അവരെല്ലാവരും ഒരുപാട് സ്വപ്നങ്ങൾ നെയ്ത് കൂട്ടും..
അതിൽ കല്ല്യാണം കഴിച്ചു, ആംസ്റ്റർഡാമിൽ ഹണിമൂണിന് പോകുന്നത് മുതൽ ജനിച്ചിട്ടില്ലാത്ത മക്കളുടെ പേരിനെ ചൊല്ലി വഴക്കിടുന്നത് വരെയുണ്ടാവും.
പക്ഷെ അതിലൊന്നിലും വഴിപിരിയാൽ എന്നൊരു ട്വിസ്റ്റ് ആരും കാണാറുമില്ല, പ്രതീക്ഷിക്കാറുമില്ല..
ശരിയാണ് പ്രണയത്തെ എന്നും അനശ്വരമാക്കി തീർക്കുന്നതും ആ വേർപിരിയൽ തന്നെയാണ്...-
എന്റെ ചുവരുകൾക്കെന്നും നിന്റെ ഗന്ധമാണ് പെണ്ണേ.
എന്നിലെ ഭ്രാന്ത് പൂക്കിന്നിടം.-
ഇതൊരു തോൽവിയാണ്..
ഞാനെന്നോട് തന്നെ പടവെട്ടി നഷ്ടപ്പെട്ടു പോയ എന്റെ പ്രണയത്തിന്റെ തോൽവി.
ജയിച്ചെന്ന് അവൾ വിശ്വസിക്കുന്നു..
അതേ,
സ്നേഹമെന്ന അവളുടെ കാപട്യങ്ങൾക്ക് മുന്നിൽ ഹൃദയമുരുകി സ്വയം തോറ്റ് കൊടുത്തതും കൺമുന്നിൽ അവളുടെ വിജയം കാണാൻ ആഗ്രഹിച്ചു തന്നെയാണ്..
എന്നും അവൾ ജയിക്കുന്നതായിരുന്നു എനിക്കിഷ്ടം..
എന്നിട്ടും ?..-
അവളെ കണികാണാൻ നല്ലതാണ്.
പക്ഷെ ശുഭകാര്യങ്ങളിൽ അവൾക്ക് പങ്കെടുത്തുകൂടാ..
അവൾ അശുഭമാണത്രേ...
രാവിൽ അവളുടെ അടിവയറിന്റെ ചൂട് തേടി പോകുന്ന മാന്യന്മാർക്ക്
പകൽ വെളിച്ചത്തിൽ അവളുടെ നോട്ടം പോലും അരോചകമാണത്രേ...
കണികാണാനും രാത്രി മടിക്കുത്തഴിക്കാനും അവളെ വേണം.
എന്നിട്ടും അവർക്കെല്ലാം അവൾ അശുഭകരമായ വേശ്യമാത്രം.....-
ഹൃദയത്തിന്റെ നിറവും ചുവപ്പായത് കൊണ്ടാവും,
നിന്റെ പ്രണയം എത്രയൊക്കെ എന്നെ മുറിപ്പെടുത്തിട്ടും,
അതിൽ ചോരയുടെ നിറം മാത്രം തിരിച്ചറിയാതെ പോയത്.-
എഴുത്താണോ, എന്നെയാണോ കൂടുതൽ ഇഷ്ടം ?
എഴുത്തിനെ..
അതെന്താ കാരണം?
നീയും നിന്റെ പ്രണയവും എന്നും കൂടെയുണ്ടാവണമെന്നില്ല..
പക്ഷെ ആരൊക്കെ എന്നെ വിട്ട് പോയാലും എന്റെ എഴുത്ത് എന്നെയൊരിക്കലും തനിച്ചാക്കി പോകില്ല..
എന്നാലും അന്നുമെന്റെ വരികളിൽ നീയുണ്ടാവും,
നിന്റെ പ്രണയവും.-
പ്രണയത്തോളം ലഹരി ഇന്നോളം മറ്റൊന്നിലും കണ്ടുപിടിച്ചിട്ടില്ലാത്തത് കൊണ്ടാവണം,
നിന്നെ മറക്കാൻ കൂട്ട് പിടിച്ച പലതും ഇപ്പോഴും
നിന്നെ മാത്രം ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നത്...-