ആ നീർമാതളം ഇന്നും നെയ്പ്പായസം രുചിക്കാറുണ്ടത്രെ....
-
17 MAY 2022 AT 1:20
പുറത്തും
അകത്തും
കോരിച്ചൊരിയുകയാണ്
നീറുന്ന നെഞ്ചിന്റെ
നീർച്ചാലുകൾക്ക്
നേത്രങ്ങളെങ്കിലും
കൂട്ടിരിക്കട്ടെ ...
പെയ്തൊഴിയാത്ത
ആകാശത്തിന്
മേഘം കൂട്ടിരിക്കും പോലെ !!-
14 APR 2022 AT 22:07
നേർത്ത നീർനൂലുകൾ
പൊഴിച്ചുകൊണ്ട്
ആകാശം പറയാതെ
പറഞ്ഞു
" എനിക്കുമുണ്ട് കണ്ണീരെന്ന് "
ഇത് കേട്ട തലയിണ
എന്നെ നോക്കി
ചിരിച്ചു ...-
22 JUN 2022 AT 18:18
തനിക്ക്
ഭ്രാന്താണോ ??
അത് ചോദിച്ചത്
എന്റെ ഭ്രാന്ത് തന്നെ
ആയിരുന്നു എന്നതാണ്
എന്നെ വിസ്മയിപ്പിച്ചത് ...-