Shalvin .N   (Shalvin Somasundharan)
6 Followers · 2 Following

read more
Joined 18 July 2021


read more
Joined 18 July 2021
31 MAR AT 22:46

നിലപാടിന്റെ ആയുധം

വാക്കാണെന്ന് ചിലർ ...
നാക്കാണെന്ന് ചിലർ ...
പേനയാണെന്ന് മറ്റുചിലർ...

" മൗനം "
കൊണ്ട് തിരുത്തിയെഴുതി
"അയാൾ "

-


17 FEB AT 10:09

കൂട്ടിലടക്കപ്പെട്ടത്
എപ്പോഴും ആഗ്രഹിക്കുന്നത്
സ്വാതന്ത്ര്യം ആണ് !!

അത്
കിളിയായാലും
മനുഷ്യനായാലും !!

-


21 JUN 2023 AT 17:05

അവസാനമായി
എന്റെ കല്ലറയിൽ
നീ റോസാപ്പൂ
അർപ്പിക്കണം ...
ആ റോസാപ്പൂവിലെ
ജലകണം വീണെന്റെ
കല്ലറ നനയട്ടെ ...
സങ്കടക്കനൽ വീണ്
പൊള്ളിയ എന്റെ
നെഞ്ചകം തണുക്കട്ടെ ...

-


21 JUN 2023 AT 7:18

ചുറ്റുമുള്ള തിരക്കിൽ
പലപ്പോഴും അവർക്ക്
നമ്മളെ വേണ്ടാതാവും

-


20 JUN 2023 AT 13:59

കൊഴിഞ്ഞു പോയ്കൊണ്ടിരിക്കുന്ന
ഓർമ്മദളങ്ങളെ നോക്കി
അവൻ വേദനയോടെ ചിരിച്ചു ...
ഉള്ളിലൊളിപ്പിച്ച കണ്ണുനീർ
കടലിൽ നിന്നൊരു തുള്ളി
കവിൾ നനച്ചു കടന്നുപോയി ...

-


1 JUN 2023 AT 15:04

മറവിയുടെ
ആഴിയിൽ
നിഴലായ്
ഞാൻ മറയവെ
മണ്ണിലെൻ
കാൽപ്പാടിൽ
മഴവീണ് മൂടവെ
കനൽക്കൈകൾ
എന്നെ മാടിവിളിക്കുന്നു
ഉണ്ടത്രേ മറ്റൊരു
ലോകം എനിക്കായ്
മറക്കാത്ത മായാത്ത
മായിക ലോകം ...

-


17 MAY 2023 AT 22:16

അവളുടെ കണക്ക്
പുസ്തകത്തിൽ
ഞാൻ തിരഞ്ഞു ..
ഞാൻ ഒഴുക്കിയ
കണ്ണീരിൻ്റെ വില .. പക്ഷേ ..
കണ്ടെത്താനായില്ല ..

-


17 MAY 2023 AT 22:10

നിനക്കേണ്ട എന്നെ ...
നിനവുകളുടെ
കടംകൂടി
ചുമലിലേറ്റാൻ
ബലമില്ലയീ
നേർത്തു ദ്രവിച്ച
ജന്മത്തിന്...

-


16 MAY 2023 AT 22:14

വാക്കുകൾ തുളച്ചുകയറി
മുറിഞ്ഞ നെഞ്ചും
കണ്ണീര് വറ്റി വരണ്ട
കണ്ണുകളുമായി അവൻ
വെളിച്ചത്തിലേക്കിറങ്ങി
ആ വെളിച്ചം അവൻ്റെ
നെഞ്ച് തുളച്ച് കടന്നുപോയി ..

-


16 MAY 2023 AT 22:06

കുഴിമാടത്തിൽ
മൺ തരികളെക്കാൾ
കണക്കുപുസ്തക
താളിൻ തുണ്ടുകൾ
വീഴുമെന്നോർത്തവൻ
ചിതയെ സ്നേഹിച്ചു ...

-


Fetching Shalvin .N Quotes