Prasad V Balakrishnan   (പ്രസാദ് വി ബാലകൃഷ്ണൻ)
32 Followers · 29 Following

ശരികളാണ്, വരികളാണ്, ഓർമകളും അനുഭവങ്ങളുമാണ്...
Joined 9 April 2020


ശരികളാണ്, വരികളാണ്, ഓർമകളും അനുഭവങ്ങളുമാണ്...
Joined 9 April 2020
31 MAY 2020 AT 12:54

ആ നീർമാതളം ഇന്നും നെയ്പ്പായസം രുചിക്കാറുണ്ടത്രെ....

-


26 MAR 2021 AT 11:25

ഒരുപക്ഷെ പലരും നമ്മുടെ ജീവിതത്തിൽ നിന്ന് പോയതുകൊണ്ട് തന്നെയാവാം ഇന്നീ നമ്മൾ നമ്മളായത്....

-


28 OCT 2020 AT 9:13

അമ്മയും ഭാര്യയും കുടുംബിനിയും ഒക്കെയാണെങ്കിലും അവളിലും ഒരു വൈദേഹിയുണ്ട്.... അവളിലും പ്രണയം തുടിക്കുന്നൊരു മനസ്സുണ്ട്...

-


28 SEP 2020 AT 20:58

നീയില്ലായ്മയിൽ എന്നിൽ പ്രാന്ത് പൂത്തില്ലെങ്കിൽ, അതിനു കാരണം നമ്മൾ പങ്കുവെച്ച ഓർമ്മകൾ മാത്രമാണ്....

-


19 SEP 2020 AT 13:58

അതല്ലെങ്കിലും ആദ്യ യാത്രകൾ മാത്രമേ ദൂരം തോന്നിക്കാറുള്ളു, പിന്നീടങ്ങോട്ടേക്കുള്ളതൊക്കെയും കാല-ദൂരങ്ങൾക്കതീതമായ അത്രയും പ്രിയപ്പെട്ട എന്തോ ഒന്നിന് വേണ്ടി മാത്രമായിരിക്കും...

-


18 SEP 2020 AT 21:06

തമ്മിലകലങ്ങൾ ഒരുനാൾ കുറഞ്ഞിരിക്കാം...
അന്നാ വഴിയേ നീയും വന്നിരിക്കാം..
ഹ്രസ്വമാം കാലങ്ങൾ മായുന്ന രാവിൽ, പിരിയാതിനിയങ്ങലിഞ്ഞുചേരാം...

-


16 SEP 2020 AT 13:58

നിന്റെ വരികളിൽ എവിടെയൊക്കെയോ എന്നെത്തന്നെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ പലപ്പോഴും അതെന്റെ വെറും തോന്നൽ മാത്രമാണെന്ന് അതേ വരികൾ തന്നെ പറഞ്ഞു തന്നിട്ടുമുണ്ട്...

-


15 SEP 2020 AT 20:15

പാതിവഴിയിൽ മറന്നു വെച്ച ഒരു വരി.
മതിയാവാതെ നിർത്തിത്തേണ്ടി വന്ന നാവിലെ രുചി. ബോധപൂർവമല്ലാതെ ഒഴുകിയെത്തിയ ഓർമകളിലെ മണം. അങ്ങനെ എത്രയെത്ര ചെറിയ കാര്യങ്ങളാണ് നമ്മളെ വീണ്ടുമാ യാത്രയിലേക്ക് കൊണ്ടെത്തിക്കുന്നത്...

-


10 SEP 2020 AT 16:33

നീ വീട്ടിലേക്ക് പോവുമ്പോൾ മാത്രം ജീവൻ വെയ്ക്കുന്ന ചിലതുണ്ട്. എത്ര തിരഞ്ഞാലും ഒളിച്ചു കളിക്കുന്നവ. നിന്റെ കണ്ണിൽ മാത്രം തോൽവി സമ്മതിക്കുന്നവ....

-


5 JUL 2020 AT 8:12

നീ അരികിലില്ലാത്ത നേരങ്ങളിൽ മാത്രം നിന്നെ തേടി ഇറങ്ങുന്നതാണെന്റെ വരികൾ....

-


Fetching Prasad V Balakrishnan Quotes