-
പറന്നുയർന്ന ചിറകുകളും
തളർന്നിരുന്ന ചില്ലയുമാണെന്റെ നഷ്ടം..
ബാക്കിയുള്ളതോ ,
നാം പുതച്ച ആകാശവും
നാം വിതച്ച സ്വപ്നങ്ങളും..-
⛰️വയനാടിന്റെ പുത്രി
വയലേലകളുടെ സഖി
☁️കോടമഞ്ഞിനോടും
🌼കാട്ടുപൂക്കളോടുംപ്രിയം...
🍒കാട്ടുഞാവൽ പഴത്തിന്റെ ചവർപ്പും
🐝കാട്ടുതേനിന്റെ മധുരവും പ്രിയം...
ചുരം കയറി വയൽനിരകൾ പിന്നിട്ട്.. മഞ്ഞുകണങ്ങൾ മയങ്ങുന്ന 🌿കുഞ്ഞുപുല്ലിനെ തഴുകിയുണർത്തി.. ഇളം കുളിരുള്ള തണുപ്പിൽ🦌പേടമാൻ മിഴികളെയും
🐘കരിവീരന്റെ ചിന്നം വിളികളെയും പിന്നിട്ട്..
കബനിയുടെ തീരത്തെത്തുമ്പോൾ കാണാം കിഴക്കിനെ ലക്ഷ്യം വെച്ച് തെന്നിയൊഴുകുന്ന കബനിയുടെ ഓളങ്ങളോടും..
നനുത്ത കാറ്റിനോടും കഥ പറഞ്ഞിരിക്കുന്ന ഈ കൂട്ടുകാരിയെ.......-
ഉണർന്നെങ്കിലും ഉള്ളിലുറങ്ങുന്നെന്നേ,
നറുനിറത്താൽ പുഞ്ചിരി തൂകിയും.
ഉന്മേഷഗന്ധത്താൽ ഊർജ്ജമേകിയും. തൊട്ടുണർത്തുന്ന രുചിക്കൂട്ട്.
ക്ഷീണിച്ചുതളർന്ന വൈകുന്നേരങ്ങളിൽ,
തിളച്ചുമറിയണ ശബ്ദം വാക്കുകളാക്കിയും.
ചെറുചൂടൻ ആവിയായ് -
മൂർദ്ധാവിൽ ചുംബിച്ചും
തൊട്ടുതലോടുന്ന ലഹരിക്കൂട്ട്.
-
ഓർമ്മക്കെട്ടിന്റേ ഏടുകളിൽ,
മാമ്പഴം കഴിച്ച്, കൈ നക്കിത്തുടച്ച്
കളിയും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ...
കഷായം മണക്കണ സോപ്പിട്ട് കുളിയും,
കാതടപ്പിക്കും ശകാരവും അമ്മവക.
തേൻ കിനിയണ മാങ്ങതൻ,
മാധുര്യമാണെന്റെ പൊയ്പ്പോയ-
വസന്തമാം ബാല്യത്തിന്.
തണൽ വിരിച്ച് തേന്മാവിൻ മരങ്ങൾ
തിക്കിത്തിരക്കിയ തൊടികളിലായ്,
മാമ്പൂക്കളെണ്ണിയും മാങ്ങപ്പെറുക്കിയും.
ആഘോഷമാക്കിയ മാമ്പഴക്കാലം.
വെയിലത്ത് തണലായ്, മഴയത്ത് കുടയായ്
കിളികൾക്ക് കൂടായ്, ഇത്തിളിന് ബലമായ്.
ഒരുനുറ് വേഷങ്ങൾ കെട്ടിയാടും സ്നേഹം.
പുലരി വിരിയുബോൾ, മാവൊരുക്കുന്നൊരു
മാമ്പഴവിരിയുണ്ടാം നടുമുറ്റത്തായ്
അത് മടക്കാനൊരു മത്സര ഓട്ടവും
അച്ഛനും അമ്മയും ഞാനും തമ്മിൽ.
ഇടിമിന്നൽ ഇല്ലതെൻ അടുപ്പിൻ അരികിലായ്
ഒരു തോരാമഴയാണമ്മ, അച്ഛൻ പോയതിൽപ്പിന്നെ...
ആപ്പോക്കിൻ ബാക്കിയാം ബാധ്യതകൾ
വീട്ടാൻ, വിറ്റതാണെന്റേ ബാല്യത്തിൻ മാധുര്യം.
നഷ്ട്ടമായാക്കുട്ടം നേടിയെടുത്ത് ഞാൻ
തിരികേ വന്നതിനൊരു കാരണം മാത്രം.
അമ്മയന്നാഞ്ഞുരച്ച് കളയാൻ-
ശ്രമിച്ച നറു മാമ്പഴഗന്ധം.
ഒരുനാളുമെന്നേ വിട്ടകന്നില്ലാ..
അതെൻ,
ബാല്യത്തിൻ ആത്മാവിൽ മറുകായും മാറി.
-
മാറ്റം വരുത്തണം, കാത്തുസൂക്ഷിക്കണം, പൊയ്പ്പോയതെല്ലാം തിരികെ പിടിക്കണം.
പെറ്റുപോറ്റ് വളർത്തിയവർ ഉണ്ടാവണം.
വൃദ്ധസദനങ്ങളിലല്ല വീടുകളിൽ.
പച്ചപ്പ് നിറയണം ഭൂമിയിൽ.
അങ്ങും ഇങ്ങുമല്ല, ചുറ്റുമെങ്ങും.
സാമത്വവും സ്വാതന്ത്ര്യവും ഏകണം.
ആണിനും പെണ്ണിനും മാത്രമല്ല, ലിംഗഭേദം ഇല്ലാതേവർക്കും.
രാഷ്ട്രീയം ഉള്ളിൽ ഉണ്ടാവണം.
പോർവിളിയും പോരാട്ടവുമല്ല, ഒന്നെന്ന ചിന്തയും നാടിന്റെ നന്മയും.
മിണ്ടിപ്പറഞ്ഞിരിക്കണം, ചിരിക്കണം.
കൈക്കുളിൽ ഒതുങ്ങുന്ന യന്ത്രത്തിലല്ല, കണ്ണിൻമുന്നിലുള്ള ജീവനോട്.
പ്രണയമെന്ന വികാരം വളർത്തീടണം.
വെന്തുരുകിയ മുഖങ്ങളും ചതിയുമല്ല, താങ്ങും തണലുമായ് കൈവിടാതേ.
ഒരു ഇരയെന്നറിയപ്പെടാതെ കാത്തിടണം.
അമ്മയേം പെങ്ങളേം മാത്രമല്ല, ചുറ്റുമുള്ള ഓരോ പെണ്ണിനേയും.
തന്നെ താൻ തന്നേ അറിയണം, പ്രണയിക്കണം.
ഞാനെന്ന അഹന്തയല്ല, ഞാൻ എന്ന വ്യക്തിത്വവും, സ്വപ്നവും, ജീവിതവും.
ജാതിമതങ്ങളും പ്രാർത്ഥനയും കൈവിടരുത്.
മനുഷ്യത്വം എന്ന ജാതി, സ്നേഹം എന്ന മതം, കർമ്മം എന്ന പ്രാർത്ഥന.
മാറ്റം വരുത്തണം, കാത്തുസൂക്ഷിക്കണം, പൊയ്പ്പോയതെല്ലാം തിരികെ പിടിക്കണം.
-Sruthy_wRites✍️
-
എന്നിലേക്കുള്ള ഇറക്കങ്ങൾ
കണ്ടവനേ
എന്നിൽനിന്നുള്ള
കയറ്റങ്ങൾക്കിത്രയും
ആയാസമുണ്ടെന്നു കരുതിയിരുന്നുവോ-
കോഴി എന്ന വിളി കേൾക്കുന്നതിനേക്കാൾ എനിക്കിഷ്ടം
അച്ഛന്റെ വാഴ എന്ന വിളി കേൾക്കാനാണ്-
ആ ക്യാമ്പസ്സിൽ എത്തിപ്പെട്ട ദേശാടനപ്പക്ഷികളല്ലേടോ ഞാനും നീയുമൊക്കെ......
എവിടെ നിന്നോ വന്നു എങ്ങോട്ടോ പോകുന്നു!! 😔-