ഇടക്കിടെ സാഹചര്യങ്ങൾ വേട്ടമൃഗവും
നമ്മൾ ഇരയുമാവുന്ന ഒന്നാണ് ജീവിതം.
വീണുപോയാൽ വിധി വിഴുങ്ങിക്കളയുമെന്നോർത്ത് വേണം നമ്മൾ സാഹചര്യങ്ങളുമായ് മല്ലിടുന്നത്.-
അത്രയേറെ കഥകൾ എന്റെ ഹൃദയത്തിൽ ബാക്കിയുണ്ടായിരുന്നു.
പക്ഷേ പറഞ്ഞുതുടങ്ങിയപ്പോൾ
ഞാൻ വ... read more
ഞാനൊന്ന് കണ്ണിറുക്കിയാൽ
കൂടെ പോന്നോളണമെന്ന്
മഴ കരന്റിനോട്
ഞാനിറങ്ങിപ്പോയാൽ തീർന്നു
നിന്റെ കറക്കമെന്ന്
കരന്റ് ഫാനിനോട്.
ചിരിക്കണ്ട,
നിന്റെ ഉറക്കവും
കൂടെ തീരുമെന്ന്
ഫാൻ എന്നോട്.
-
വിധി എന്ന ഒറ്റവാക്കിൽ
പലതുമവസാനിച്ചപ്പോൾ
ഏറെ ചോദിച്ചൊരു ചോദ്യമുണ്ട്
വിധി എന്നെയാണോ
ഞാൻ വിധിയെയാണോ
ഇങ്ങനെ വിടാതെ പിന്തുടരുന്നത്?-
പറന്നുയർന്ന ചിറകുകളും
തളർന്നിരുന്ന ചില്ലയുമാണെന്റെ നഷ്ടം..
ബാക്കിയുള്ളതോ ,
നാം പുതച്ച ആകാശവും
നാം വിതച്ച സ്വപ്നങ്ങളും..-
പഴയകാല പ്രണയങ്ങൾ മനോഹരമായിരുന്നിരിക്കണമല്ലേ ??
നമുക്കും പ്രണയലേഖനങ്ങൾ എഴുതിയാലോ?
പിന്നെന്താ ,
പ്രണയലേഖനങ്ങളില്ലാതെ എന്ത് പ്രണയം.
സ്റ്റാമ്പൊട്ടിച്ച് തപാലിൽ അല്ലെങ്കിലും അവർക്കിടയിൽ പ്രണയലേഖനങ്ങൾ നിറഞ്ഞത് അങ്ങനെയായിരുന്നു.
അങ്ങിനെ "ടെക്നോളജിക്കാലത്ത് " അവർ പുതുമയ്ക്കൊപ്പം പഴമയേയും ചേർത്തുപിടിച്ചു.
ഏറ്റവുമൊടുവിൽ "വാട്സാപ്പിൽ" മിന്നിത്തെളിഞ്ഞ ലേഖനവും അങ്ങനെയായിരുന്നു,
എന്നേക്കാൾ നല്ലോരാളെ നിനക്ക് തീർച്ചയായും കിട്ടുമെന്ന "പഴഞ്ചൻ" ക്ലീഷേ ഡയലോഗ്.
പഴഞ്ചനോ പുത്തനോ എന്നൊന്നുമില്ല,
എത്രമാത്രം ആഴത്തിൽ വേരിറങ്ങുന്നുവെന്നത് മാത്രമേ എക്കാലത്തും പ്രണയത്തെ ബാധിക്കുന്നുള്ളൂ.-
കയ്യിൽ കൊടികളില്ല,
നെഞ്ചിൽ മുദ്രാവാക്യങ്ങളില്ല
കണ്ണിൽ തിമിരമില്ല,
പകയുടെ തീയുമില്ല.
ഇതൊന്നുമൊരിക്കലും
ഉണ്ടായിരുന്നിട്ടുമില്ല,
എന്നിട്ടുമിന്ന്
ഏറ്റവുമൊടുവിൽ,
നഷ്ടങ്ങളുടെ നടുവിൽ,
ദൈവത്തിന്റെ നാട്
തിമിരം വെടിഞ്ഞ്
കണ്ണുതുറക്കുമ്പോൾ
കാണുന്നതെല്ലാം അവരെയാണ്,
എല്ല മുദ്രാവാക്യങ്ങൾക്കും
മുകളിൽ ,
ഉറക്കെ,
ഏറെയുറക്കെ,
മുഴുങ്ങുന്നതവരുടെ
നിലവിളികളാണ്
മകനെ നഷ്ടപെട്ട അമ്മയുടെ,
ഏട്ടനെ നഷ്ടപ്പെട്ട കുഞ്ഞനിയത്തിയുടെ.
അച്ഛനെ നഷ്ടപ്പെട്ട മകളുടെ
അനിയനെ നഷ്ടപ്പെട്ട ചേച്ചിയുടെ.
പ്രിയതമനെ നഷ്ടപ്പെട്ട ഭാര്യയുടെ..-
അമ്പിളിമാമനെ കാണിച്ച്
മാമുണ്ണിച്ച അമ്മയുടെ കരങ്ങൾ
കാലിടറാതെ ചേർത്തുനടത്തിയ
അച്ഛന്റെ കരങ്ങൾ
അക്ഷരങ്ങൾ കോർത്തെഴുതിച്ച
അദ്ധ്യാപകന്റെ കരങ്ങൾ
വീഴ്ചകളിൽ ആശ്വാസമായ
സുഹൃത്തിന്റെ കരങ്ങൾ
ജീവിതത്തോട് ചേർത്തുപിടിച്ച
മറുപാതിയുടെ കരങ്ങൾ
വാർദ്ധക്യത്തിൽ താങ്ങായ്‌വന്ന
മക്കളുടെ കരങ്ങൾ
അവസാനം...
ചിതയ്ക്ക് തീ വച്ച
വിറയാർന്ന കരങ്ങൾ..
അങ്ങനെ എത്ര കരങ്ങളെയാണ്
ഒരോ മനുഷ്യജന്മവും
കടം കൊള്ളുന്നത്..!-
അലാറം കഴുത്തു ഞെരിച്ച് കൊന്നുകളഞ്ഞ സ്വപ്നവുമായാണ് നീ ഇന്നുമെന്നെ വരവേറ്റത്.
പല്ലുതേപ്പിലും കുളിയിലും ചായകുടിയിലുമെല്ലാം
ഏറെ ചിന്തിച്ചിട്ടും അതെനിക്ക് മുഴുമിപ്പിക്കാനാവുന്നില്ല.
നാളെയെങ്കിലും അലാറത്തിന്റെ ക്രൂരതയ്ക്ക് വിട്ടുകൊടുക്കാതെ
നീ എന്റെ സ്വപ്നത്തെ മുഴുവനാക്കണം..
നാളെയെങ്കിലും ചിന്തകൾക്ക് പകരം
ചുണ്ടിൽ ചിരിയും മൂളിപ്പാട്ടുമായി
എനിക്ക് പല്ലുതേച്ച് കുളിച്ച്
ചായ കുടിക്കണം..
പ്രിയ പ്രഭാതമേ...
ചിരിയോടെ നീ എന്നെ വരവേൽക്കുക നാളെ..-
കയ്യിൽ പൂവെടുത്തപ്പോൾ
അവൻ കാമുകനായി
ചെവിയിൽ പൂവച്ചപ്പോൾ
അവൻ വട്ടനായി
നെഞ്ചിൽ പൂവച്ചപ്പോൾ
അവൻ യാത്രയായി-