നിശാഗന്ധി   (Manju Menon)
869 Followers · 32 Following

read more
Joined 20 October 2018


read more
Joined 20 October 2018

ഒറ്റവരി കവിത
അതിലയാളുടെ പ്രണയം
അവിടെ തുടങ്ങിയെന്റെ മോഹം
അങ്ങനെ കണ്ടതാണീ ലോകം

-



നിങ്ങളെയോർക്കാൻ
ഒരു മനുഷ്യൻ തയ്യാറെടുക്കുമ്പോൾ

അവരെയോർമിപ്പിക്കാൻ
പാകത്തിന്
നിമിഷങ്ങൾ നൽകാൻ
നിങ്ങളും ശ്രദ്ധിക്കണം

-



അത്യുച്ചതിൽ മിടിക്കുന്ന
ഹൃദയം
മനുഷ്യരെയോർമിക്കുന്ന
തിരക്കിലല്ല

പകരം
മറച്ചുവെച്ച മുറിവുകൾ
വെളിച്ചപ്പെടുന്ന വേദനയിൽ വിങ്ങുന്നതാണ്

-



ചന്തമോടെ ചിരിക്കുന്നൊരു
മനുഷ്യന് തൊട്ടരികിൽ
ഭംഗിയോടെ സ്നേഹിക്കുന്നൊരു
മനുഷ്യനുണ്ടാകുമത്രേ

അതാണതിന്റെ ചേർച്ചയെന്ന് !!

-



നിനക്കൊരു മാറ്റോം ഇല്ലല്ലോന്ന്
ചിലർ ചിരിയോടെയും
ചിലരൊട്ടു ചിന്തയോടെയും
ചോദിക്കാറുണ്ടെടോ

-



എനിക്കും ഫോണുണ്ട്
അവർക്കും ഫോണുണ്ട്

എങ്കിലും അവർ കാത്തിരുന്നു
ഞാൻ വിളിക്കുമ്പോ
മറന്നുപോയല്ലോ നീയിപ്പോ
ഞങ്ങളെയൊക്കെന്നു പറയാൻ

അവർക്കും സ്നേഹമുണ്ട്
എനിക്കും സ്നേഹമുണ്ട്
ന്നിട്ടും അവർ പറഞ്ഞു
നിനക്കിപ്പോ
പണ്ടത്തെപ്പോലെ സ്നേഹയൊന്നുല്യാന്ന്

ഇതെന്ത് കഥയെന്നോർത്തു
ഞാനിരുന്നു !!!

-



ലോകം വിശാലമാകുമ്പോൾ
തളർന്നിരുന്ന ചില്ലകളെയോ
പറക്കാൻ പ്രേരിപ്പിച്ച ചിറകുകളെയോ
ഓർത്തിരിക്കാൻ
പക്ഷിക്ക് നേരമില്ലെന്ന്

-



മുറിപ്പെടുമെന്നോർത്ത്
ഞാനൊരു മോഹത്തെ
ഹൃദയത്തിലൊളിച്ചുവെച്ചിരുന്നു !!

-



ഓർമ്മകൾക്കൊപ്പമൊരു മനുഷ്യൻ ,
ഉണ്ണാതെ ഉരിയാടാതെ
തപസ്സിലായിരുന്നത്രെ !!!

-



കല്ലിട്ടയാ വഴി കടന്നെത്തുന്നത്
കടലാസ്സുപൂക്കൾ വർണ്ണം നിറച്ച
കവാടത്തിനരികെയാണ്

ഇവിടെയീ ചാരുബഞ്ചിലിരുന്നു
പകൽസ്വപ്നം കാണുന്നതാണ്
എനിക്കേറെയിഷ്ടം

എത്രയേറെ തിരക്കുള്ള മനുഷ്യരും
ഈ പൂക്കളെ ഒറ്റനോട്ടത്തിൽ
ഹൃദയത്തിലാക്കി
നടന്നു മറയുന്നതും കാണാറുണ്ട്

അന്നേരമെന്നിലും
അവരിലുമൊരുപോലെ
പൂക്കൊഴിക്കാറുണ്ടാ കാറ്റ് . .

-


Fetching നിശാഗന്ധി Quotes