ഭ്രാന്തമായി അവൾ
നിന്നെ
പ്രണയിക്കുമ്പോഴും,
അന്ധമായി നീ
അവളുടെ ചുവടുകളെ
ചുംബിക്കുമ്പോഴും,
അത്രമേൽ
അസൂയയോടെ
ഞാൻ നിന്നെ നോക്കി
നിൽക്കാറുണ്ട്... !!-
ആത്മാവിൻ നൂലിഴ
കൊണ്ടു കൊരുത്തൊരാ
ചിലങ്ക മണികളിൽ വിരിയുമാ
നിലക്കാത്ത താളം പിഴക്കാതെ
എൻ ചുവടുകൾക്ക് ജീവനേകി....-
"നഷ്ടങ്ങളൊക്കെയും
മറന്നുതുടങ്ങിയത്
ഇഷ്ടങ്ങളേക്കാൾ
ഇഷ്ടം തോന്നുന്ന....
സ്വപ്നം തോറ്റുപോകുന്ന
ഇഷ്ടങ്ങളുടെ ഒരിക്കലും
പ്രതീക്ഷിക്കാത്ത
കടന്നു വരവിലൂടെ ആണ്........
അപൂർണമായ നീയും
തിരികെ വരും
നിന്റെ നിലച്ച നാദവും
ഞാൻ മറന്ന താളവും
തിരികെ എത്തപ്പെടും
ചിലങ്കേ...
നീ വീണ്ടും എന്നിൽ പുനർജനിക്കും ......!
-Ashitha Achu
-
"ചിലങ്കയിൽ പ്രണയം ഒളിപ്പിച്ച
ഒരുവളെ നിങ്ങൾക്ക്
പരിചയമുണ്ടോ.......?
ഹൃദയം പാടുന്ന സംഗീതം
ആസ്വദിക്കുന്ന ഒരുവളെ.......!
മയിൽപ്പീലി ആകാശം അറിയാതെ
കാത്തുസൂക്ഷിക്കുന്ന ഒരുവളെ.......!
പ്രിയപ്പെട്ടവന്റെ കണ്ണിലെ
സ്വപ്നമാകുന്ന ഒരുവളെ.......!
പ്രണയം വിരഹമായി കോറിയിടാൻ
പാകത്തിന് ഭ്രാന്തുള്ള ഒരുവളെ......!
മുത്തശ്ശിക്കൊപ്പം കഥകൾ
കേട്ടുറങ്ങുന്ന ഒരുവളെ........!
കുട്ടിക്കുറുമ്പിയേക്കാൾ
കുറുമ്പു കാട്ടുന്ന ഒരുവളെ........!
സ്വപ്നങ്ങൾക്ക് ജീവിതത്തിന്റെ
ഗന്ധമാണെന്ന് തിരിച്ചറിഞ്ഞ ഒരുവളെ.......!
പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രിയപ്പെട്ടതൊക്കെയും
ചെറുപുഞ്ചിരിയോടെ
നഷ്ടപ്പെടുത്തിയ ഒരുവളെ.......!-
എന്റെ ചിലങ്ക
പ്രണയത്തിനു ആക്കം
കൂട്ടിയത് നിന്റെ
വാക്കുകൾ ആയിരുന്നു.....
ആ ചിലങ്കകൾ
എന്നിലേയ്ക്ക്
വീണ്ടും എത്തിച്ചേർന്നതും
നിന്നിലൂടെ ആയിരുന്നൂ........
ഓരോ തവണ ഞാൻ
ചിലങ്ക അണിയുമ്പോഴും
എന്റെ കണ്ണുകൾ
തിരഞ്ഞത്
നിന്നെ ആയിരുന്നൂ......
എന്റെ പാദങ്ങൾക്ക്
ചലിക്കാനുള്ള താളം
ഉറപ്പിച്ചു തന്ന
നിന്നെ .....
പിന്നീടൊരിക്കലും
ഞാൻ കണ്ടിട്ടില്ലാത്ത
നിന്നെ...ആ നിന്നെ
തന്നെയാണ് ഇന്നും
എന്റെ കണ്ണുകൾ
തിരഞ്ഞു
കൊണ്ടിരിക്കുന്നതും......!
-
ഏകാന്തതയുടെ
പാരമ്യത്തിൽ
എപ്പോഴോ ഞാനൊരു
ചിലങ്കയുടെ ശബ്ദം
കേൾക്കാറുണ്ട്
കൂടെ അടക്കിപ്പിടിച്ച
ചില തേങ്ങലുകളും...-