ആദരാഞ്ജലികള്‍
===============
ഓർമകളിലൊരങ്കണത്തിൽ
കളിച്ചും ചിരിച്ചും നടന്നവർ നാം
ഇന്നു ഞാനിവിടെ നീ ഇല്ലാ
വാടിയിൽ നിൽപ്പൂ ഏകനായ്
പഠിച്ചും രസിച്ചും നടന്നു നാമീ
ഭൂവിൽ തോളോടു ചേർന്നിരുന്നു
തല്ലു കൊണ്ടും കുസൃതിയാൽ
വമ്പു കാണിച്ചും വളർന്നു പോയി
ഇന്നു നീയവിടെ കത്തിയമരവെ
ഇടനെഞ്ചു പൊട്ടി വിതുമ്പുന്നു
ഇനിയൊരു യാത്രാ മൊഴിയില്ല
മിത്രമേ നിന്നോടു ചൊല്ലുവാൻ
ഓർമകൾ മാത്രം അവശേഷിച്ചു
നിൽക്കെ ഞാനോർത്തിടുന്നു
നാം കണ്ടില്ലായിരുന്നുവെങ്കിൽ
അന്നു നീയാ മധുര മിഠായികള്‍
തന്നില്ലായിരുന്നുവെങ്കിൽ
തോറ്റു തന്നേനെ ഞാൻ നിനക്കായ്
എന്റെ മിടുക്കിയെന്ന പട്ടം
കുസൃതികളും കുറുമ്പുകളും
ബാക്കിയാക്കി നീ മറയവേ
ഈ അങ്കണത്തില്‍ തോറ്റു
പോകുന്നു ഞാനും ഈ കൂട്ടും
ഇനി നിൻ ചിതയൊടുങ്ങും
മുൻപെ ആദരാഞ്ജലികള്‍ മാത്രം.....
-
16 MAR 2021 AT 0:15
17 MAR 2018 AT 0:04
മരണമീ യാത്രയുണ്ടേതൊരു മര്‍ത്യനും
ഏവിടെയേതെന്നറിയാത്ത ദിനമണയു-
ന്നൊരു പര്യാടനം...
അവിടെയേകനായ് മറയുമേതൊരു
മനുജനും , അവനിലെ ജീവിതവും .
അന്യമാവുന്നു തന്നില്‍- ചേര്ന്നുനിന്നതെല്ലാമേ...
തന്നാല്‍ മറഞ്ഞു തീരുന്നു
മണ്ണിനാലെല്ലാ സ്വപ്ന സായൂജ്യങളും
( ബൂര്‍ഷ്വാ മേധാവിത്വത്തിനെതിരെ
പ്രവര്തിച്ച പ്രമുഖ സാഹിത്യകാരന് വിട )
-