അമ്മ ഒരിക്കലും നുണ പറയ്ല്യ അല്ലെ?
ഒരു ചോദ്യത്തെക്കാൾ അത് ഒരു വിശ്വാസപ്രകടനമായിരുന്നു. ജീവിതത്തെ സഹ്യമാക്കുന്ന, ലോകത്തെ മുഴുവൻ സുരഭിലമാക്കുന്ന നിഷ്കളങ്കമായ ഒരു വിശ്വാസപ്രകടനം. അത് കളയുക വയ്യെന്നു തീരുമാനിച്ച്, രണ്ടും കല്പിച്ച് ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. വേണ്ടയിരുന്നു എന്ന് ഉടനെ തോന്നുകയും ചെയ്തു. കാരണം ഇങ്ങിനി തിരിച്ചെടുക്കാൻ കഴിയാത്തവണ്ണം ആ കല്ലു വെച്ച നുണ അവളുടെ മനസ്സിന്റെ നീലക്കയങ്ങളിലേക്ക് മുങ്ങിത്താണു മറയുന്നത് ഞാൻ കണ്ടു-
27 MAR 2019 AT 13:15
27 MAR 2019 AT 15:23
പലിശക്കാരൻ വീട്ടിലോട്ടു വരുമ്പോൾ "ഇവിടെ ആരുമില്ലെന്നു പോയ് പറയാൻ മകളെ പറഞ്ഞയക്കുന്ന" ഒരു ഭാഗമുണ്ട്, പഠിക്കുന്ന കാലത്ത് ഹയർസെക്കന്ററി മലയാളം പാഠ പുസ്തകത്തിൽ അഷിതയുടെ "കല്ലുവച്ച നുണകൾ " എന്ന കഥാ സമാഹാരത്തിൽ.. ജീവിതവുമായി ഏറെ ബന്ധപ്പെട്ടതു കൊണ്ടാവണം മായാതെ മനസ്സിൽ ആ ഭാഗം മാത്രം തങ്ങി നിൽക്കുന്നു..
ആദരാഞ്ജലികൾ 🌹-