6 MAY 2019 AT 22:23

നിലാവിൽ ഒരു കവിത

മാമ്പഴം- വൈലോപ്പിള്ളി

"ഉണ്ണിക്കൈയ്ക്കെടുക്കുവാ-
നുണ്ണിവായ്ക്കുണ്ണാൻ വേണ്ടി,
വന്നതാണീമാമ്പഴം,
വാസ്തവമറിയാതെ
നീരസം ഭാവിച്ചു നീ
പോയതെങ്കിലും കുഞ്ഞേ,
നീയിതു നുകർന്നാലേ
അമ്മയ്ക്കു സുഖമാവൂ
പിണങ്ങിപ്പോയീടിലും
പിന്നെ ഞാൻ വിളിക്കുമ്പോൾ-
ക്കുണുങ്ങിക്കുണുങ്ങി നീ-
യുണ്ണാൻ വരാറില്ലേ?
വരിക, കണ്ണാൽക്കാണാൻ
വയ്യാത്തൊരെൻ കണ്ണനേ,
തരസാ നുകർന്നാലും
തായതൻ നൈവേദ്യം നീ."

(കന്നിക്കൊയ്ത്ത്)

- YQ Malayalam