Yedukul Kg   (t_h_e_e_r_a_m)
106 Followers · 37 Following

read more
Joined 29 June 2018


read more
Joined 29 June 2018
20 MAR 2024 AT 22:46

അയാളോട് താൻ നന്ദി പറയണം
മനുഷ്യൻ ഇത്രേയൊക്കെയേ ഉള്ളൂ
എന്ന് തെളിയിച്ചു തന്നില്ലേ

അയാളോട് താൻ നന്ദി പറയണം

-


27 APR 2022 AT 23:50

കണക്കുകൂട്ടലുകൾ കാലം തെറ്റി വന്നൊരു
ദിനം
അയാള്‍ തൻ്റെ തൂലികയാലൊരു
ആത്മഹത്യക്കുറിപ്പെഴുതി

അതിനു കീഴിലായി
ഒരുവന്‍ ഇങ്ങനെ കുറിച്ചു

"പൊളി ബ്രോ"

-


5 OCT 2021 AT 20:15

എന്താണ് ശൂന്യത
നമ്മളൊറ്റയ്ക്കാവുന്നതാണോ...
അല്ലേയല്ല....
മനസ്സില്‍ പോലും സ്വയമൊരു
ആശ്വാസവാക്ക്
തോന്നാതിരിക്കുന്ന അവസ്ഥയാണത്....

-


19 AUG 2021 AT 0:22

ഒരുപാട് ആലോചിച്ച് ഒരു യാത്ര പോവുന്നത് ഇതാദ്യമാണ്
ദൂരമെത്രയെന്നും....
രാപ്പകലുകളെത്രയെന്നും.....
ഊണുറക്കമെവിടെയെന്നും...
അറിയില്ല.
പക്ഷേ ഒന്നറിയാം
പതിവിനപ്പുറം നെഞ്ച്
മിടിക്കുന്നുണ്ട്...

-


17 JAN 2021 AT 11:57

കാലത്തിൻ്റെ ഒഴുക്കിൽ അകന്നുപോയവരൊക്കെയും.....
ഓർമ്മകളുടെ കടലില്‍ അലയടിച്ചൊന്നുചേർന്നു

-


11 NOV 2020 AT 22:53

ഞാനടക്കുന്തോറും അകലുന്നത്.....
എൻ്റെ ലക്ഷ്യങ്ങളാണ്.....കിതപ്പുകൂട്ടി വരിഞ്ഞുമുറുക്കി ശ്വാസ്വംമുട്ടിക്കുന്ന ലക്ഷ്യങ്ങള്‍

-


27 OCT 2020 AT 20:18

ഒടുവില്‍ തീരത്തെ തേടി കടലെത്തി
കടലെടുക്കപ്പെടുകയാണ് ചിന്തകള്‍
ഉടലെടുക്കപ്പെടുകയാണ് മിഥ്യകൾ
ഏതാണ് യാഥാര്‍ത്ഥ്യം ...എന്താണ് മുന്നോട്ട് ...അറിയില്ല ....ഇനിയും
പക്ഷേ കൂടെ പോവാതെ വയ്യ ...

-


21 MAY 2020 AT 23:18

ഇത് കുത്തിക്കുറിക്കുമ്പോൾ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു കീബോർഡിലെ അക്ഷരങ്ങള്‍ അവ്യക്തമായിരുന്നു കണ്ണുകള്‍ കലങ്ങിച്ചുവന്നിരുന്നു....അത്രമേല്‍ ഹൃദ്യമായ ഭാഷയില്‍ എന്നെ ശല്യമെന്ന് വിളിച്ചിരിക്കുന്നു....

-


6 APR 2020 AT 17:18

നമ്മുടെ മൗനം നമുക്കു ചിലരെ ചേർത്തുനിർത്താനുള്ള കൊതിയാവും...പക്ഷേ അവർക്കത് വെറും മൗനം മാത്രമാണ്

-


4 MAR 2020 AT 22:50

ശീലമായ ചില ദുശ്ശീലങ്ങളുണ്ട്...
തമ്മില്‍
കാണാതിരുന്ന് കാണാതിരുന്ന് കണ്ടില്ലെങ്കില്‍ ഒന്നുമില്ലെന്ന് വയ്ക്കുന്ന ദുശ്ശീലങ്ങൾ....
കേൾക്കാതിരുന്ന് കേൾക്കാതിരുന്ന് കേട്ടില്ലെങ്കിൽ ഒന്നുമില്ലെന്ന് വയ്ക്കുന്ന ദുശ്ശീലങ്ങൾ......

-


Fetching Yedukul Kg Quotes