നമുക്കിടയിൽ
അവനെന്റെ ചങ്ങാതി
ബാല്യവും
കൗമാരവും
യൗവനവും
ഒരുമിച്ചു പങ്ക് വച്ചവർ
എന്നിട്ടുമെന്തേ..
നമുക്കിടയിൽ
അന്യരാകും വിധം
എന്നിട്ടുമെന്തേ..
നമുക്കിടയിൽ
മിണ്ടാത്തവരാകും വിധം
എന്നിട്ടുമെന്തേ..
നമുക്കിടയിൽ
കടം..!
ഒരിക്കൽ അവൻ ചോദിച്ചതും
പിന്നീട് ഒരിക്കൽ
ഞാൻ തിരികെ ചോദിച്ചതും-
ഏറ്റവും മനോഹരമായി
എന്നേ.....
മറ്റൊരാളിലേക്ക്
പകർത്തിവച്ച
കാലമേ.....
നന്ദി....!
-
മനസിലാക്കിയവരേക്കാൾ
കൂടുതൽ
മനസ്സിൽ "ആക്കിയവരാണ്"
ഏറെയും.!
@Anandhu Sree-
മനസിലാക്കിയവരേക്കാൾ കൂടുതൽ
മനസ്സിൽ "ആക്കിയവരാണ്"
ഏറെയും.!
അനന്ദു ശ്രീ..✍️-
പ്രതീക്ഷകളാണ് ജീവിക്കാൻ
പ്രേരിപ്പിക്കുന്നതെങ്കിൽ
ഞാൻ എന്നേ മരിച്ചിരിക്കുന്നു.!
ഓർമ്മകളിലിങ്ങനെ
നീയുള്ളത് കൊണ്ടു മാത്രമാണ്
ഇവിടെ ഞാനുമിങ്ങനെ
ജീവിച്ചു പോവുന്നത്
-
നഷ്ടപ്പെടുമെന്ന്
അറിയാമായിരുന്നിട്ടും
എന്തിന് അവളെ പ്രണയിച്ചു
എന്ന് ചോദിച്ചാൽ...
എനിക്കൊന്ന് കരയാൻ.!
കടിഞ്ഞൂൽ പ്രസവത്തിൽ
കുഞ്ഞിനെ നഷ്ടപ്പെട്ടൊരു
അമ്മയെ പോലെ
നിലവിളിച്ചു കരയാൻ..
-
അമ്മയെ കുറിച്ചെഴുതുമ്പോൾ
വാക്കുകൾ പലപ്പോഴും ചുരുങ്ങി
പോവാറുണ്ട്...
അമ്മയുടെ സ്നേഹം
വർണിക്കാൻ കഴിയാഞ്ഞിട്ടല്ല
'അമ്മ ഇല്ലാത്ത ഒരുവന്റെ വേദന
നല്ല പോലെ അറിയാവുന്നത്
കൊണ്ടാണ്
-
പഠിച്ച പാഠങ്ങളൊന്നും
ചോദ്യ പേപ്പറിൽ വരാത്തൊരു
പരീക്ഷയാണ് ജീവിതം
ഓരോ...തെറ്റിലൂടെയും
ഏതാണ് ശെരിയുത്തരമെന്ന്
മനസിലാക്കി വരുമ്പോഴേക്കും
സമയം തീർന്നു പോകുന്നൊരു
പരീക്ഷ..!-
പ്രതീക്ഷയുടെ അവസാന തിരി നാളവും അണഞ്ഞു പോയെന്നൊരു തോന്നലിലാണ് ഏതൊരു മനുഷ്യനും ഒന്ന് കൂടിയൊന്ന് ജീവിക്കണമെന്ന് ആഗ്രഹിച്ചു പോകുന്നതും.!
-