Vivek Sekhar   (Mortal_mans_thoughts)
483 Followers · 891 Following

Follow me on insta as mortal_mans_thoughts
Joined 9 March 2019


Follow me on insta as mortal_mans_thoughts
Joined 9 March 2019
17 OCT 2022 AT 21:56

നിന്റെ ഓർമ്മകൾ എന്നിൽ മരിക്കാത്തിടത്തോളം പുതിയവ ജനിക്കില്ലെന്നുറപ്പാണ്

-


24 SEP 2022 AT 21:48

നിന്നിൽ ഞാൻ വെളിച്ചവും നീയില്ലായ്മയിൽ ഞാൻ നിഴലുമാകുന്നു

നിന്റെ പ്രണയത്തിൽ ഞാൻ നിന്നെയും

നിന്റെ വിരഹത്തിൽ ഞാൻ മൃത്യുവിനെയും കൊതിക്കുന്നു

-


5 SEP 2022 AT 23:56

ഇനിയും കണ്ടുമുട്ടാൻ വിധിയുണ്ടെങ്കിൽ
എന്റെ പ്രണയം ഞാൻ പറഞ്ഞിടാം...

-


30 AUG 2022 AT 20:41

ഇനിയും ഋതുക്കൾ മാറും...
ഇനിയും വസന്തം വിടരും, ശൈത്യം പടരും...
ഞാൻ മരിക്കും നീയും മണ്ണടിയും...
ഒടുവിൽ നമ്മുടെ കഥകളിലൂടെ നമ്മുടേത് മാത്രമല്ലാത്ത പ്രണയം ജീവിക്കും...

-


1 AUG 2022 AT 15:13

"ചിലപ്പോൾ നിന്നെ മറക്കാൻ കഴിഞ്ഞേക്കാം..
പക്ഷെ...
എനിക്ക് നല്ലോണം വേദനിക്കുന്നുണ്ടടോ.. "

"എവിടെ??"

"മനസാകെ"

-


30 JUL 2022 AT 13:08

അവരിന്നും കാണാറുണ്ട്...
ശൂന്യമായ ഹൃദയത്തിന്റെ ഒരറ്റത്തു നിന്നും കാതങ്ങൾ താണ്ടി ഒന്നിച്ചു കണ്ടൊരു ചിരിയോടു കൂടി വിടപറഞ്ഞു തിരിഞ്ഞു നടക്കാൻ വേണ്ടി മാത്രം...

-


8 JUL 2022 AT 21:01

വാക്കുകൾ ഇങ്ങനെ :
" മരിച്ചാലും മറക്കില്ലൊരിക്കലും "

മരിച്ചിട്ടില്ല....
പക്ഷെ, മറന്നിരിക്കുന്നു....

-


28 JUN 2022 AT 8:36

നിന്റെ ഓർമ്മകൾ എല്ലാം മറക്കുമെന്നുള്ള ഭയം കൊണ്ടാകാം എനിക്ക് നിന്നെ ഇപ്പോഴും മറക്കാൻ കഴിയാത്തത്...

-


18 JUN 2022 AT 23:22

ആറാം അധ്യായം എത്തുമ്പോൾ കഥകൾ മാറും,
അതുവരെ പ്രണയിച്ചവർ ശത്രുക്കളാവും. പിണങ്ങും, പിരിയും പിന്നെ പ്രണയം മരിക്കും.

-


17 JUN 2022 AT 19:49

മറക്കാൻ എഴുതിയ ആയിരം കവിതകളിലും നിന്നെ ഓർമപ്പെടുത്തുന്ന വാക്കുകൾ നിറഞ്ഞിരുന്നു..

-


Fetching Vivek Sekhar Quotes