നേരം പോക്ക്
വ്യക്തമല്ലാത്ത ആൾരൂപങ്ങൾ....
അർത്ഥ ശൂന്യമായ സ്വപ്നങ്ങൾ....
ഉറങ്ങുമ്പോഴും എന്തെങ്കിലും നേരംപോക്ക് വേണ്ടേ...?അതിനു വേണ്ടി ആരോ നിർമിക്കുന്ന ചിത്രങ്ങൾ... യഥാർഥ്യമെന്ന് തോന്നിപോകും വിധം മിന്നി മറയുന്ന സ്വപ്‌നങ്ങൾ......
-
👉Love to travel 🛵
👉Professional counsellor💕💕
👉✍️ istam😍
👉 Ra... read more
ചിലരുണ്ട് നമ്മൾ എത്ര മാത്രം ഒഴിവാക്കിയാലും.... എത്ര മാത്രം വേദനിപ്പിച്ചാലും വീണ്ടും നമ്മെ ഓർക്കുന്നവർ.... നമ്മെ തേടി വരുന്നവർ....
-
അക്ഷരത്തെറ്റ്
തിരുത്തി തന്നെന്നെ
നേരായി നേരോടെ എഴുതാൻ പഠിപ്പിച്ച ഗുരുവിന്റെ ആദ്യപാഠങ്ങൾക്കു മുൻപിൽ ശിരസ്സു നമിച്ചു ഞാൻ ഓർമിക്കയാമിന്നു ഇന്നലെയെന്ന പോൽ എൻ ബാല്യ കാലത്തെ......
സത്യത്തെ നെഞ്ചോടു ചേർത്തു പിടിച്ചിടാനോതി.......
ചതിവിന്റെ കെണികളിൽ വീഴാതെ നോക്കുവാൻ കരുതലായി വാഴേണമെന്നോതി.....
നന്മകൾ പൂക്കുന്ന മരമായി വേരൂന്നി വളരേണം എന്നോതി......
വെയിലേറ്റു വാടുന്ന സഹജീവിതങ്ങൾക്ക് തണലായി നിലകൊള്ളേണമെന്നോതിയൊരെൻ ഗുരു നാഥനെ സ്മരിക്കയാണിന്നും നിറകണ്ണിനാൽ നന്ദിയോടെ ഓർക്കയാണിന്നും...-
❤😍നമുക്ക് വളരെ അധികം പ്രിയപ്പെട്ട പലതും വേണ്ടെന്ന് വെക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് ചില ലക്ഷ്യങ്ങൾ ആയിരിക്കും... ആ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനു തടസ്സമായി നിൽക്കുന്ന ചെറിയ ചെറിയ ആഗ്രഹങ്ങളെ വേണ്ടാന്ന് വെക്കാൻ നമുക്ക് കഴിഞ്ഞാൽ.......മനസിലാക്കുക.... നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു..... ഈ തിരിച്ചറിവാണ് വിജയത്തിലേക്ക് നയിക്കുവാൻ നമുക്ക് പ്രചോദനം ആകുന്നത് 😍❤
-
കാണാതിരിക്കുമ്പോഴും കാത്തിരിപ്പിന്റെ നോവിൽ ഞാൻ അറിയുന്നു നിന്നോടുള്ള എൻ പ്രണയത്തിൻ ആഴം.......
-
💞പുറത്ത് മഴ തോരാതെ പെയ്യുകയാണ്.... മരവിച്ച മനസിനെ തണുപ്പിച്ചു കൊണ്ട് ഓർമ്മകളും പെയ്തു തുടങ്ങിയത് ഒരിറ്റു കണ്ണുനീരിന്റെ നനവിൽ അവൾ തിരിച്ചറിഞ്ഞു...ചില ഓർമ്മകൾ അങ്ങനെയാണ് നാം അറിയാതെ മിഴികൾ ഈറനണിയിക്കും.... ചിലപ്പോഴൊക്കെ നാം അറിയാതെ അധരങ്ങൾ പുഞ്ചിരിതൂകും 💞
-
💞ഇത്രയും ദിവസങ്ങൾ തമ്മിൽ കാണാതെ കടന്നു പോകുന്നത് ഇത് ആദ്യമായിട്ടാ.... ഇത് പറയുമ്പോൾ അവളുടെ വാക്കുകളിൽ നിരാശ നിറഞ്ഞിരുന്നു.... സാരമില്ല ഉടനെ കാണാമെന്നു അവൻ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു.. എങ്കിലും അവൾക്ക് അറിയാമായിരുന്നു ഇനിയുമൊരു കണ്ടുമുട്ടലിനായി കാത്തിരിക്കണമെന്ന്... 💕 പക്ഷേ പ്രതീക്ഷയോടെ ഇനിയും കാത്തിരിക്കാൻ അവൾ തയ്യാറായിരുന്നു... 💕കാരണം കാത്തിരുന്നു കാണുന്ന നിമിഷങ്ങൾ അത്രമേൽ പ്രണയാർദ്രമാകാറുണ്ട്... 💕💕
-