VISHNUPRIYA C V   (സ്വപ്നസഞ്ചാരി)
189 Followers · 181 Following

പ്രണയം......
അക്ഷരങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ച എന്റെ ആത്മാവിനോട് മാത്രം.....
Joined 24 June 2020


പ്രണയം......
അക്ഷരങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ച എന്റെ ആത്മാവിനോട് മാത്രം.....
Joined 24 June 2020
31 DEC 2021 AT 16:48


പഴകിപ്പോയ സ്വപ്നങ്ങളുടെ
ആത്മാക്കൾ
ഗതികിട്ടാതെ
അലയുന്നുണ്ട്....

-


31 DEC 2021 AT 16:35

ഒരു വർഷം അവസാനിക്കുമ്പോൾ
പ്രതീക്ഷിക്കാതെ നഷ്ടപെട്ട
ചിലതുണ്ട്....
നഷ്ടപ്പെട്ടു എന്ന് കരുതിയ ചിലത്
പ്രതീക്ഷിക്കാതെ തിരികെ വന്നിട്ടുമുണ്ട്.....

-


17 NOV 2021 AT 21:29

നമ്മുടെ മനസ്സ് കാണാതെ
പോകുന്നവർക്ക് വേണ്ടിയാണ്
പലപ്പോഴും നമ്മൾ
കണ്ണീർക്കടലുകൾ
സൃഷ്ടിക്കാറുള്ളത്....

-


16 NOV 2021 AT 21:41

സ്നേഹിക്കുക...
നീ എന്നിലും
ഞാൻ നിന്നിലും
ലയിക്കും വരെ
സ്നേഹിക്കുക..
തമ്മിൽ നഷ്ടമാകുമ്പോൾ
ആത്മാവിനെ സ്നേഹിക്കുക...
സ്നേഹിച്ചുകൊണ്ടേയിരിക്കുക...

-


15 NOV 2021 AT 23:08

പ്രതീക്ഷകൾ അസ്തമിക്കാത്തിടത്തോളം
കാലം ചിലതിനൊക്കെ
സൗന്ദര്യം കൂടിക്കൊണ്ടേയിരിക്കും...

-


14 NOV 2021 AT 22:37

മറക്കണം..
ഒടുക്കം
മരിക്കണം....

-


14 NOV 2021 AT 12:23

വർണിക്കാൻ ഞാനുള്ളപ്പോൾ
വർണ്ണനകൾ ഒക്കെയും
നിന്നെക്കുറിച്ച് മാത്രമാകുന്നു...

-


14 NOV 2021 AT 12:21

നീ കൊഴിഞ്ഞു പോയി
എന്നതിന്റെ അർത്ഥം
എനിക്കുമാത്രം ഇന്നും
പിടികിട്ടിയിട്ടില്ല.....

-


14 NOV 2021 AT 8:15

ഓർമ്മകൾ ഭാരമായപ്പോൾ
നീ അതും ഉപേക്ഷിച്ചു....
ഓർമകളിൽ പാതിയും
ഞാൻ തന്നെയായിരുന്നു
എന്ന് നീ ഓർത്തില്ലല്ലോ......

-


13 NOV 2021 AT 22:52

ഈ മഴ തോരുന്നതേയില്ല..
എന്റെ ഉള്ളും അങ്ങനെതന്നെ..
ആർത്തലച്ച് പെയ്യുകയാണ്....

-


Fetching VISHNUPRIYA C V Quotes