Vishnu Sivasankar   (Vishnu Sivasankar)
36 Followers · 9 Following

FB/ എന്റെ രണ്ട് വരി
Joined 18 May 2017


FB/ എന്റെ രണ്ട് വരി
Joined 18 May 2017
14 AUG 2024 AT 14:16

വിധിയെന്ന പേരിൽ എന്റെ സ്വപ്നങ്ങളെ കവർന്നെടുത്ത കാലമേ. പരിഭവമേതുമില്ലാതെ നിന്റെ വഴിയിൽ ഞാൻ പിന്നെയും മുന്നോട്ട് യാത്ര തുടരുന്നു.

-


14 AUG 2024 AT 14:11

അർത്ഥശൂന്യമായ വാഗ്ദാനങ്ങൾ ഉടഞ്ഞു പോകുന്നത് അർത്ഥവത്തായ ജീവിതവും.

-


11 AUG 2024 AT 8:49

നമ്മളിലെ കുഞ്ഞ്,കുഞ്ഞ് സന്തോഷങ്ങളും,ആഗ്രഹങ്ങളും മറ്റുള്ളവർക്ക് വേണ്ടി എന്തിനു മാറ്റി വെക്കുന്നു.തുടക്കത്തിൽ തന്നെ മറ്റുള്ളവർ എന്തു കരുതും എന്നു വിചാരിച്ചു ജീവിച്ചാൽ.നമ്മക്ക് നഷ്ട്ടപെടുന്നത് നമ്മുടെ സന്തോഷ നിമിഷങ്ങളും,ജീവിതമാണ്.

-


11 AUG 2024 AT 8:33

ചിരിയൊഴിഞ്ഞൊരു കോമാളിയുടെ അരങ്ങ് പോലെയാണ്,ചിലയിടങ്ങൾ ചിലപ്പോഴെല്ലാം നമ്മൾ.

-


11 AUG 2024 AT 8:16

ഒരു മുറിയിൽ രണ്ട് മനസുമായി,രണ്ടു ലോകം സ്വപ്നകാണുന്നവരാണ് പല ബന്ധങ്ങളും.

-


10 AUG 2024 AT 18:50

ദാമ്പത്യബന്ധം ആയാലും, പ്രണയബന്ധം ആയാലും പരസ്പരം കളങ്കമില്ലാതെ മനസ് പങ്കു വെയ്ക്കുകയും,ചിന്താ രീതികളെ പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ മാത്രമേ.തീവൃത ബന്ധങ്ങൾ ആയിമാറു.

-


10 AUG 2024 AT 18:41

നാം ഒരിക്കലും പൂർണമായും ജീവിക്കുന്നില്ല.ജീവിക്കാം എന്ന വിശ്വാസത്തോടെ ജീവിതകാലം മുഴുവൻ ചിലവഴിക്കുന്നു.

-


10 AUG 2024 AT 18:32

ആർത്തു പെയ്യുന്ന മഴയിലും അഴിഞ്ഞാടി കലിപ്പൂകി പ്രകൃതിയും,ഉലയാതെ നില്‌കും,ഒരു തണലിനായി ഏവരും അലയുമ്പോ വീണു പോകുമോ മാതൃദേശം.എന്ന ആശങ്കയും, പ്രതിക്ഷയും നെഞ്ചിലേറ്റി ദൈവത്തിന്റ സ്വന്തം നാട് 🙏.

-


10 AUG 2024 AT 10:36

നിലാവിൽ കുളിയൊരാ യമത്തിൽ വിടരുന്ന മന്തര മണമാണെൻ പ്രണയം.തോരാത്ത രാത്രിമഴ പോലെ മൗനമായ് ആർദ്രമായ് തേങ്ങുന്നതെൻ പ്രണയം.പുലർമഞ്ഞു തുള്ളിയിൽ വിടരുന്ന പ്രകൃതി തൻ സുന്ദര പ്രതിബിംബമെൻ പ്രണയം.കുപ്പി വളപ്പൊട്ടിനാൽ തീർത്ത മുറിപ്പാടുകളിൽ കാലം മായ്ക്കാത്തതാണെൻ പ്രണയ കണ്മഷി കണ്ണിലെ കണ്ണുനീർ തുള്ളിയിൽ തുള്ളി തുളുമ്പിയതെൻ പ്രണയത്തിൽ ചാലിച്ച ആകാശം കാണാത്ത മയിൽപ്പീലിത്തുണ്ടിൽ ഞാൻ ഒളിപ്പിച്ച് വെച്ചതാണെൻ പ്രണയം.നിന്നെക്കുറിച്ചുള്ളാരു.ഓർമ്മകൾ പൂക്കുന്ന നൊമ്പരപ്പൂക്കളാണെൻ പ്രണയം.പ്രണയമെന്നൊരാ വാക്കെന്നിൽ നിറയ്ക്കുന്ന ഓർമ്മ ചിത്രമാണെൻ പ്രണയം.

-


10 AUG 2024 AT 10:28

പെണ്ണിന് ഇതൊരുഴക്ക് മാത്രം അല്ല, അഹങ്കാരം കുടിയാണ്.മുക്കിൻ തുമ്പിൽ ചാലിച്ച ആ വെള്ളാരം കല്ലിന്.

-


Fetching Vishnu Sivasankar Quotes