ആകാശ വീഥികളിൽ ഞാൻ അന്വേഷിച്ചു നടന്ന നക്ഷത്ര കൂടാരങ്ങൾക്ക് എന്ത് പറ്റി? എന്റെ കണ്ണിന് മങ്ങലേറ്റതോ അതോ കാർമേഘങ്ങൾ വാരിപ്പുണർന്നതോ?
-
അതൊന്നും തൂലികയിൽ കൊണ്ടുവരാൻ കഴിയുന്നില്ല..
നഷ്ടമായവയും നഷ്ടപ്പെടുത്തിയവയും എല്ലാം ഓർമകളായി നിലനിൽക്കേ ഓർമകളുടെ ഭാണ്ടക്കെട്ടിൽനിന്നും നീർച്ചുഴിയിൽ അകപ്പെട്ട നീറിനെപ്പോലെ നീന്തി കയറാൻശ്രമിക്കുകയാണ് ഞാൻ..
-
ആകാശ നീലിമയിൽ തെളിഞ്ഞു കത്തുന്ന സൂര്യനും രാത്രിയുടെ യാമങ്ങളിൽ കരയുന്നതാവാം ഈ ഇരുട്ട്..
-
ഞാൻ പിന്തുടർന്നുവന്ന നിഴലിനെ എനിക്കിന്ന് കാണാൻ കഴിയുന്നില്ല..
എന്റെ കണ്ണുകൾക്ക് അന്ധത ബാധിച്ചോ അതോ ഞാൻ ഇരുട്ടിൽ ആണോ അറിയില്ല-
ആരുമില്ലെങ്കിലും എനിക്ക് ഞാൻ ഉണ്ടല്ലോ... എന്നെ സമാധാനിപ്പിക്കാൻ ഞാൻ ഉണ്ടല്ലോ എന്നെ സന്തോഷിപ്പിക്കാൻ ഞാൻ ഉണ്ടല്ലോ.. പിന്നെന്തിനാ മറ്റൊരാൾ...
-
എല്ലാരും കരുതുന്നത് കൂട്ടം ചേർന്ന് എന്നെ തളർത്താം എന്നാണ്.. അവർക്ക് അറിയില്ലല്ലോ തളർന്നു വീണിടത്തു നിന്നും ഉയർന്നു വന്നവനാണ് ഞാനെന്ന്
-
വാടാത്ത പൂക്കളും വാടിയ ഹൃദയവുമായി ഞാൻ ഇന്നും കാത്തിരിക്കുന്നു നിനക്ക് വേണ്ടി
-
മുൾ വേലികളാൽ തീർത്ത നിൻ ഹൃദയത്തിൻ
പൂന്തോട്ടത്തിലേക്ക് ഒരു ശലഭമായി
പറന്നിറങിയവനാണ് ഞാൻ ...മുള്ളുകളാൽ മുറിവേല്‍ക്കാം എങ്കിലും ഹൃദയത്തോട് ചേർത്തുവെക്കാം നിന്നെ .. മരണത്തിൻ വാതിൽ തുറക്കും വരെ ...-