പ്രണയിക്കാൻ ഈ ലോകം മുഴുവനുള്ളപ്പോൾ.
എന്തിന് ഞാൻ ഒരു വ്യക്തിയിൽ ഒതുങ്ങണം.
എന്റെ പ്രണയം മഴയായ് പെയ്യുന്നിതാ...
വറ്റി വരണ്ടുണങ്ങിയ മനസ്സുകൾ
പോലും കുളിരണിയുന്നിതാ...
പുതിയ നാമ്പുകൾ പൊട്ടിമുളയ്ക്കുമ്പോൾ അറിയുക.
ഒരുന്നാൾ വസന്തവും യാത്ര ചെയ്യും.
അന്ന് വന്ധ്യയായ മരുഭൂമിയും പൂത്തു നിൽക്കും.-
വസന്തം വർഷത്തിലൊരിക്കൽ വരും
പ്രണയം ജീവിതത്തിലൊരിക്കൽ വരും
മരണം പോലെ പ്രതീക്ഷിക്കാതെ വരും
അനുഭവിക്കുക... കൂടെ പോവുക...
-
എല്ലാ പ്രതിസന്ധിയിലും
ചിരിച്ച് കൊണ്ട് നേരിടണം😇
എന്ന് പറഞ്ഞപ്പോൾ.
എന്റെ ചിരി അവസാനിക്കാതെയായി.🤣😂
എപ്പോഴും ചിരിക്കുന്നത് ഭ്രാന്തിന്റെ ലക്ഷണമാണ്. 🤪
കുറെ ചിരിച്ചാൽ ദുഃഖിക്കേണ്ടിവരുമെന്ന്🥲
ഇനിയിപ്പോൾ ദുഃഖിക്കാൻ ഒരു ബംഗാളിയെ വാടകയ്ക്ക് എടുത്താലോ 🤔
നിങ്ങൾക്ക് ആള് മാറിപോയി.
എല്ലാതും ഒരുമിച്ച് ചെയ്യാൻ
ഞാൻ ദശാവതാരത്തിലെ കമൽഹാസനല്ല😎-
സ്വപ്നത്തിന് അതിര് വെച്ചപ്പോൾ,
കാർമേഘങ്ങൾ വെളിച്ചത്തെ മറച്ചപ്പോൾ,
അവളെ ഞാൻ സ്വതന്ത്രയാക്കി.
സ്വന്തം ചിറകിലുയർന്ന് ആത്മവിശ്വസത്തോടെ
മഴമേഘങ്ങൾക്ക് മുകളിൽ അവൾ പാറട്ടെ.
കഴുത്തിലെ കുരുക്കിനേക്കാൾ
മേഡലുകൾ ചാർത്തി ഉയരങ്ങൾ താണ്ടട്ടെ.
ആരുടെയോ വിരൽ തുമ്പിനൊത്ത്
പാറുന്ന പട്ടമാണിന്നു ഞാൻ.
കാറ്റിനൊത്ത് ഉയരാമെങ്കിലും
ബന്ധങ്ങളുടെ നൂലിൽ സുരക്ഷ കണ്ടെത്തുന്ന ജീവിതം.-
ഭൂമിയിലെ മനുഷ്യർ
==============
പണമുള്ളപ്പോൾ
സമയം കണ്ടെത്തുന്നവർ.
പണമില്ലാതാവുമ്പോൾ
സമയമില്ലാതാവുന്നവർ.-
എവിടേയും നിന്നെ ചിരിച്ച് മാത്രമേ കാണുന്നത്.
എപ്പോഴും ഹാപ്പിയായിരിക്കാൻ
എങ്ങനെ സാധിക്കുന്നു?
എല്ലാം വെറും അഭിനയമാണടോ
എല്ലാവരും സന്തോഷത്തിൽ മാത്രമേ കൂടെയുണ്ടാവുള്ളു.
എല്ലാവരും അകലാതിരിക്കാൻ
എല്ലാം മറന്ന് ചിരിക്കുക.
എല്ലാവരേയും രസിപ്പിക്കുക.
കോമാളിയായ് ജീവിതം
അഭിനയിച്ച് തീർക്കുക.-
കല്യാണവും ഭക്ഷണവും ഒരു പോലെയാണ്.
രണ്ടും കഴിച്ചാൽ പള്ളവീർക്കും.
ഒന്ന് തലയിലാവും മറ്റേത് വയറ്റിലാവും.
രണ്ടും എത്ര വേണമെങ്കിലും ആവാം.
എത്ര ഇഷ്ടമുള്ളതാണെങ്കിലും
ഒന്ന് കഴിച്ചവർ പറയും മതിയായി എന്ന്. ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്,
ഉണ്ടവന് പായ കിട്ടാഞ്ഞിട്ട്.-
നിയമം പഠിച്ച കള്ളൻ,
സത്യം പോലെ കള്ളം പറയും.
നിയമം അറിയാത്ത പൗരൻ,
കരണം പുകയ്ക്കും.-