Vighneswar Kalidasan   (ഭ്രാന്തൻ)
37 Followers · 35 Following

Joined 16 February 2018


Joined 16 February 2018
17 FEB AT 1:26

"എൻ്റെ വിഷാദങ്ങളെ പൂട്ടിയ മുറിയുടെ
താക്കോൽ പഴുതിലൂടെ വന്ന വെളിച്ചം"

"നീയും നിന്റെ ഓർമ്മകളും..."

-


20 DEC 2023 AT 9:24

നിന്നാസാന്നിദ്ധ്യത്തിൽ ഞാനറിയുന്നു...
നീയെന്തായിരുന്നുവെന്ന്...
പ്രണയമെന്തായിരുന്നുവെന്ന്....

-


29 JUN 2023 AT 23:36

"ഞാൻ പറയാതെയും നീ അറിയാതെയും പോയ ഇഷ്ടമാണ്
ഇന്നും നമുക്കിടയിലെ നൂൽപ്പാലങ്ങൾ..."

-


29 JUN 2023 AT 21:39

രാത്രിയുടെ ദുഃഖാചരണങ്ങൾക്കൊടുവിൽ
മറ്റൊരു പകലിന്റെ ഓർമ്മകൾ
കൂട്ടിവെയ്ക്കാനൊരുങ്ങുന്ന
നക്ഷത്രത്തിന്റെ ചില്ലകളിൽ
വിഷാദത്തിന്റെ കയറു
കൊണ്ടൊരു ഊഞ്ഞാൽ

-


30 MAY 2023 AT 1:15

രാത്രികളിലെ ആകാശത്തിൽ ജ്വലിച്ചു തീരാറായ നക്ഷത്രങ്ങൾക്കിടയിൽ പറന്നു ക്ഷീണിച്ച ഒരു നിശാശലഭമായി ഞാൻ വീണ്ടും വീണ്ടും പിന്നെയും പിന്നെയും ആരെയോ തേടിക്കൊണ്ടിരുന്നു...

-


26 MAR 2023 AT 1:36

I've seen enough shadows to hell
But not enough darkness to life...

-


8 OCT 2022 AT 5:08

I see an insane man, addicted to
abnormalities and unusual.


©Vigheswar Kalidasan

-


13 JUN 2022 AT 10:30

"കണ്ണീരിനാൽ ആളിപടർന്ന തീ
ചിലരതിൽ വെന്തുരുകും
ചിലരാ തീയിനെ ചുട്ടെരിക്കും"

-


28 JAN 2022 AT 21:59

കാലങ്ങൾ ഏറെ നേരങ്ങൾക്കുമപ്പുറം
നിൻ്റെയുള്ളിലുള്ളൊരാ എന്നെയെ തേടി
അലയുകയാണ് ഞാൻ ഇപ്പോഴും..

-


13 JAN 2022 AT 11:42

വെയിലേറ്റു വീണൊരാ കറുത്ത പൂക്കൾ
പുല്ലിലും പുഴുവിലും പൂക്കുന്ന പൂക്കൾ
ആഴ്ന്നു ചവിട്ടി പൊങ്ങിയതിലെല്ലാം
പൂക്കുന്ന ഗന്ധമില്ലാത്ത പൂക്കൾ
വേരും ചുവടുമില്ലാത്ത പൂക്കൾ
ചില നേരമാ പൂവിനോട് പ്രണയമാണ്
ചില നേരം കാമവും വിരഹവും ദേഷ്യവും
നേരങ്ങൾ ചുറ്റിത്തിരിഞ്ഞിട്ടെനിക്കു
നേർ വിരൽ ചൂണ്ടി എന്നെ
മൊഴിചൊല്ലുവാനൊരുങ്ങുമ്പോൾ
എൻ്റെ പക്ഷം ചേർന്നതും ആ പൂക്കൾ
ഒടുവിലെപ്പോഴോ ഞാനുമെൻ പൂവും
നഗ്നരായി കിടന്നമർന്ന് രമിക്കുന്നുണ്ടാവും..

-


Fetching Vighneswar Kalidasan Quotes