മഞ്ഞുപെയ്യുമീരാവിൽ
ചെമ്പനീർപ്പൂവിൻ ദളങ്ങൾപോൽ
സുന്ദരമാം നിൻ അധരങ്ങളിൽ
ഒരു നേർത്ത ഹിമകണമായ്
അലിഞ്ഞുചേരേണമെനിക്ക്...-
ആരാലും ശ്രദ്ധിക്കപ്പെടാതെ
ആരാലും പരിഗണിക്കപ്പെടാതെ
വീടിന്റെ അകത്തളങ്ങളിൽ
ഒടുങ്ങിപ്പോകുന്ന ചില ജീവിതങ്ങളുണ്ട്.
സ്വയം വെന്തുരുകിയാലും
ചുറ്റുമുള്ളവർക്ക് സന്തോഷവും
സ്നേഹവും കരുതലുമൊക്കെ
പകർന്നുനല്കുന്ന ചില ജന്മങ്ങൾ.
ഏത് കൂരിരുട്ടിലും ഉരുകിയൊഴുകി
പ്രകാശമേകുന്ന ഈ മെഴുകുതിരിദീപം
അത്തരം ജീവിതങ്ങളുടെ
നേർക്കാഴ്ചയാണ്.....
-
അസ്വസ്ഥമായ മനസ്സ് കടിഞ്ഞാൺ
ഇല്ലാത്ത കുതിരയെപ്പോലെയാണ്.
അവയുടെ പുറത്തേറിയുള്ള
യാത്രയും ദുഷ്കരമാകുന്നു.
കൃത്യമായ നിയന്ത്രണമില്ലാതെ
ഒരു കുതിരയ്ക്കും അവയുടെ
ലക്ഷ്യസ്ഥാനത്തെത്താൻ സാധിക്കില്ല.
അതുപോലെതന്നെയാണ് മനുഷ്യമനസ്സും.
കലുഷിതമായ മനസ്സുമായി ഒരിക്കലും
ലക്ഷ്യസ്ഥാനത്തെത്താൻ കഴിയില്ല.
ശാന്തമായ മനസ്സിനെ ആത്മവിശ്വാസം
എന്ന കടിഞ്ഞാണിൽകോർത്ത്
മുന്നോട്ടുള്ള യാത്രയിലെ
ഓരോ പ്രതിസന്ധിയേയും
ചവിട്ടിമെതിച്ചുകൊണ്ട് ഒരു
കുതിരയെപ്പോലെ കുതിച്ചുപായാൻ
മനസ്സിനെ പ്രാപ്തരാക്കുക
-
പ്രാണൻ കവർന്നെടുക്കുന്നതല്ല പ്രണയം.
പ്രാണന്റെ പാതിയായ് നെഞ്ചോടുചേർത്ത്
പ്രാണൻ പകുത്തുനല്കുന്നതാണ് പ്രണയം.-
കൈകൂപ്പിതൊഴുന്നവൻ ഹിന്ദുമതവിശ്വാസി
മുട്ടുമടക്കിനിസ്കരിക്കുന്നവൻ ഇസ്ലാംമതവിശ്വാസി
കുരിശുവരയ്ക്കുന്നവൻ ക്രിസ്തുമതവിശ്വാസി.
മതമേതുമില്ലാതെ മനുഷ്യനിൽ വിശ്വസിക്കുന്നവൻ
സ്നേഹത്തിൽ വിശ്വസിക്കുന്നവൻ
സഹനത്തിൽ വിശ്വസിക്കുന്നവൻ
നന്മയിൽ വിശ്വസിക്കുന്നവൻ
അവനാണ് യഥാർത്ഥവിശ്വാസി.
-
സംഗീതസാന്ദ്രമീരാവിരവുകൾ
ഓർമച്ചെപ്പിൻ മനം കുളിർപ്പിക്കുന്നു.
കാതിനുകുളിർമയായ്
മഴയും മൽഹാറും വിരുന്നെത്തുമ്പോൾ
മഴയുടെ തന്ത്രികൾ മീട്ടി
ആകാശം മധുരമായി പാടുന്നു
പ്രണയവും വിരഹവും
നിറഞ്ഞൊരായിരം കഥകൾ...-
എത്ര പിണങ്ങിയാലും വിട്ടുപോവില്ലാന്ന്
ഉറപ്പുള്ളവരോട് പിണങ്ങി നടക്കാനും
ഒരു പ്രത്യക രസമാണ്....-
ഏതൊരാളുടെ ജീവിതത്തിലെയും
അനിവാര്യമായ തിരിച്ചുപോക്കാണ്
മരണം എന്ന മരീചിക.
ഏതു നിമിഷവും വിടപറയേണ്ടുന്ന
നശ്വരമായ ഈ ജീവിതത്തിൽ
ഒരു അടയാളം അവശേഷിപ്പിക്കുക.
മറ്റാർക്കും അവകാശപ്പെടാനാവാത്ത
നമ്മുടേതുമാത്രമായ ഒരു അടയാളം.
മരണത്തിനുമപ്പുറം ഓർമകൾകൊണ്ട്
അവ പുനരുജ്ജീവിക്കട്ടെ....-
നിന്നോടൊപ്പമുളള യാത്രപോലെ
സുന്ദരമായ മറ്റൊന്നുമില്ലെനിക്ക്.
നീ എന്നരികിലുള്ള ഓരോ നിമിഷവും
നിന്റെ ഹൃദയതാളംപോലും
എനിക്ക് ഏറെ പ്രിയപ്പെട്ടതാകുന്നു.
ഇരുകൈകൾകോർത്ത് നിന്റെ
നെഞ്ചിലെ കിളിക്കൂട്ടിൽ
ശാന്തമായി മയങ്ങുമ്പോൾ
ചുറ്റുമുളള ഓരോ കാഴ്ചയും
എനിക്ക് അന്യമാകുന്നു.
അന്യമാകുന്ന എല്ലാ കാഴ്ചകൾക്കും
മീതെയാണ് നീ എന്ന സ്വർഗം...
നീ തന്നെയാണെന്റെ ലോകവും....
-
മരുഭൂമിതൻ മരുപ്പടർപ്പിൽ
ഇലകൾകൊഴിഞ്ഞ് ചേതനയറ്റുകിടന്ന
ഒരു പടുവൃക്ഷമായിരുന്നു ഞാൻ
ഏതോ അനർഘനിമിഷത്തിൽ
ഒരു കുഞ്ഞുപേമാരിയായ്
നീ എന്നിൽ പെയ്തിറങ്ങി...
ആദ്യമെന്നിൽ നീ സ്നേഹത്തിൻ
വിത്തുകൾ പാകി.....
അവ പതിയെ സൗഹൃദമായി മുളപൊട്ടി
കാലാന്തരത്തിൽ നീ എന്നിൽ
പ്രണയമായ് തഴച്ചുവളർന്നു...
ഇന്നു നീയെൻ പ്രാണന്റെ പാതിയായ്
എന്നിൽ വേരുറച്ചു......
-