പറയാതെ ഉള്ളിലൊതുക്കിവച്ചൊരിഷ്ടമുള്ളവരാകും നമ്മളിൽ പലരും... തിരിച്ചുകിട്ടില്ലെന്നറിയുന്നതുകൊണ്ടോ ഒരിക്കലും സ്വന്തമാക്കില്ലന്നുറപ്പുള്ളതുകൊണ്ടോ ഒരു ഷോർട് ഫിലിമിൽ ആരോ പറഞ്ഞപോലെ ഹൃദയത്തിന്റെ വടക്കുകിഴക്കെ അറ്റത്ത് ആർക്കും എത്തിച്ചേരനാകാത്തൊരു കോണിൽ സൂക്ഷിച്ചുകൊണ്ടുനടക്കുന്നൊരിഷ്ടം... അതെ... നമുക്കും നമ്മുടെ ഡയറിക്കും മാത്രം അറിയാവുന്നൊരുപാട് രഹസ്യങ്ങൾ... അവരെ കുറിച്ചെഴുതിയ ഓരോ വരിയും പിന്നീടുവായിച്ചെടുക്കുമ്പോൾ ജീവൻ വച്ചുതുടങ്ങുന്ന അക്ഷരങ്ങൾ... ഉള്ളിലൊരു നീറ്റലാണെങ്കിലും ഒരിറ്റു മിഴിനീരിനപ്പുറം തന്റേതല്ലെന്നറിഞ്ഞിട്ടും ഓർത്ത് ചിരിക്കുന്നൊരു മുഖം... വാലിനറ്റത്ത് നൂലുകെട്ടിയ തുമ്പിയെ പോലെ ആ മനുഷ്യനെ കാണാതിരിക്കാൻ ഒത്തിരിയേറെ നേരമെടുത്ത് മനസ്സിനെ പാടിപ്പിച്ചെടുക്കുന്ന ടീച്ചറായി വേഷമിടുന്ന നമ്മൾ...മനസ്സെന്ന കടിഞ്ഞാണില്ലാത്ത കുതിരയെ വരിഞ്ഞുകെട്ടി അനുസരണയുള്ള കുട്ടിയാക്കി പറഞ്ഞുപടിച്ചു കൊടുക്കാറുണ്ടാകും ഒരു നൂറുവട്ടമെങ്കിലും വേണ്ട...വിട്ടേക്ക്...നിന്റേതല്ലെന്ന്...
പറഞ്ഞുവരുമ്പോൾ വിരഹവുമായി ഒരു ചായകാച്ചലുണ്ടെങ്കിലും ഓർമകളിൽ ഉപ്പുരസമുള്ള ചെറുമധുരമായ് വേറിട്ട് നില്കുന്നൊരു കഥാപാത്രമായിരിക്കും അയാൾ...-
പെയ്തൊഴിയാൻ വെമ്പി നിന്ന
മഴയാർന്നു അവളുടെ ഉള്ളാഴങ്ങളിൽ മൂടിവച്ച മൗനം...
മൗനം മന്ത്രിച്ചിടുമ്പോൾ,
പെയ്തൊഴിയുന്ന മഴയോടൊപ്പം അറിയാതെ കൂട്ടിവച്ച സ്വപ്നങ്ങളും വാരിവിതറി വിരിയുന്ന മഴവില്ലിന്റെ വർണങ്ങൾ പൂശിയിനിയവളൊരു സ്വർഗം പണിതുയർത്തും...
നരച്ച ഓർമകളെ പടിക്കടത്തി, അവളുടേത് മാത്രമായൊരു സ്വർഗം ♥-
" വേണോ❔ വേണ്ടയോ❔"
എന്ന രണ്ടു ചോദ്യങ്ങളുടെ
ഇടയിൽ ഉയർന്നു നിന്ന
ചോദ്യചിഹ്നത്തിന്റെ
തുമ്പത്തൊരു
കയറുകെട്ടി
പറയാൻ നിനച്ച പലതും
ആത്മഹത്യ-
ചെയ്യലാണ് പതിവ്.-
ഉണ്ടെന്നറിഞ്ഞിട്ടും ഇല്ലെന്ന് നടിക്കുന്ന
ഇഷ്ടങ്ങൾ ♥♥♥
ഉള്ളിന്റെ ഉള്ളിലേതോ കോണിൽ
ഒളിച്ചു വച്ച ഇഷ്ടം പുറത്ത് കാട്ടാതെ താഴിട്ട്
പൂട്ടി വച്ചവരുണ്ടാവും....
ഒരുപാടകലെയായിരുന്നിട്ടും മനസുകൊണ്ട് ഒരുപാടടുത്ത രണ്ടുപേരുമാവാം... വാക്കുകൾക്കപ്പുറം പ്രിയപ്പെട്ടതെങ്കിലും ഒരു നുള്ളുപോലും പുറത്ത് കാട്ടാതെ മൂരാച്ചിയുടെ വേഷം കെട്ടുന്നവർ 😅
അത്രമേൽ ഇഷ്ടംതോന്നുന്ന നേരങ്ങളിൽ അടിയുണ്ടാക്കി പോകുന്ന,പക്കാ വട്ടുകേസെന്നു ആരും പറഞ്ഞ് പോകുന്ന രണ്ടുപേർ... അവർക്കിടയിൽ ഇല്ലെന്നറിഞ്ഞിട്ടും ഉണ്ടെന്ന് കാട്ടുവാൻ തത്രപ്പാടുപെടുന്ന അകലങ്ങൾ.... അങ്ങനെയങ്ങനെ ഉണ്ടെന്നറിഞ്ഞിട്ടും ഇല്ലെന്ന് നടിക്കുന്ന ഇഷ്ടം... 😍👻🙈❤-