ഉറക്കെയുറക്കെ പറയണം
നമ്മൾ സ്വതന്ത്രരാണ്-
എഴുത്തിനെ എഴുതി കൊല്ലുന്നവനും 😵
വരുമാനമാർഗം മൊബൈൽ📲തന്നെ ☺️
പാലക്കാടൻ ... read more
നമ്മൾ സ്വതന്ത്രരാണ്
നമ്മളാൽ മറ്റുള്ളവരും സ്വതന്ത്രരാണ്
എന്നതാവട്ടെ നമ്മുടെ സ്വതന്ത്രചിന്ത 😊-
കൂട്ടിനൊരാളുണ്ടാവുക
എന്നതാണത്രെ ഏറ്റവും വലിയ ഭാഗ്യം
അപ്പൊ നിർഭാഗ്യമെന്നാലോ...?
കൂട്ടിലാക്കപ്പെടുക എന്നുള്ളതും...!-
മഹാപ്രളയം വന്നപ്പോൾ ആ കൈകൾക്കു എപ്പോളോ ജീവന്റെ വില തന്നെ ഉണ്ടായിരുന്നു
പിന്നീടെപ്പോളോ സുരക്ഷിതമായപ്പോൾ ആ കയ്കളിൽ മതവും ജാതിയും അതിലുപരി അയിത്തം വരെ കണ്ട മറ്റു ചിലരുമുണ്ടത്രേ-
ശല്യമാണെങ്കിൽ പറയാൻ
ഒരു നൂറു വട്ടം പറഞ്ഞാലും
ചിലർക്കൊക്കെ
പറയാതെ പറയുന്നതിലാണ്
എന്നും താല്പര്യം
-
'നീയോ ഞാനോ'
എന്നതിലല്ല കാര്യം
അതൊരിക്കൽ
'നമ്മൾ'
എന്നതിലേക്ക് വഴിമാറില്ലേ
അതാണെടോ എന്തിന്റെയും
മനോഹരമായ അടിത്തറ-
കൂട്ടിലകപ്പെട്ടിട്ടും
ആ അവസ്ഥയെ
മനോഹരമാക്കുന്ന ഒന്നത്രെ
'നമ്മൾ' എന്നത്-
കയറ്റവും ഇറക്കവും
എപ്പോളും ഉള്ളതാടോ
ആത്മാവിനെ വാനലോകത്തെക്കും
ശരീരത്തിനെ മണ്ണിനടിയിലേക്കും
എത്തിക്കുന്നൊരു മരണം
വരെയുള്ളൊരു പ്രതിഭാസം.-
ചിന്തിച്ചു മാറി മാറി കുത്തും
ചിന്തയുള്ളോണ്ട് തന്നെ
അതികം മാറി കുത്താത്തത് കൊണ്ട്
ഓരോ 5 കൊല്ലവും
എന്റെ കേരളം എത്ര സുന്ദരം-
ഒരിക്കലും കൈ വിടില്ലെന്നല്ല
ഒരിക്കലേ കൈ വിടൂ
അന്ന് മുതൽ ഞാൻ എല്ലാർവർകുമൊരു ഓർമയായിരിക്കുമെന്ന് മാത്രം-