അതേ.... നിങ്ങളോടാണ്.....!!-
Dead !!
അക്ഷരങ്ങളിൽ ഇടിച്ച്കയറി
അവയെ ചവിട്ടി ഞെരിച്ച് കടന്ന് പോകുന്ന
ചില മനുഷ്യരുണ്ട്...
ഞാനിടങ്ങളെ കവർന്നെടുത്ത്
കോറി വരഞ്ഞ് യാത്ര പോകുന്നവർ...
ബോഗൺവില്ലകളിൽ ഞാൻ
കുഴിച്ച് മൂടിയ വസന്തങ്ങളെ
ശസ്ത്രക്രിയ ചെയ്ത് ശ്വാസമറുക്കുന്നവർ...
ഹാ....
മനുഷ്യരെ പറ്റി പറയാൻ എനിക്കെന്തോ
വല്ലാത്ത ദാഹമാണ്...
ചെമ്പകത്തിൻ്റെ മണമുള്ള ചില മനുഷ്യർ
ഒരു പുഞ്ചിരി മറന്ന് വെച്ച് പോകുമ്പോൾ ,
ആ പുഞ്ചിരിയൂറ്റിയെടുക്കുന്നവർ
എൻ്റെഅക്ഷരങ്ങളേം കൂടെയാണ്
കവർന്നെടുക്കാറ്...
ജീവനറ്റ അക്ഷരങ്ങളെ അലങ്കരിച്ച് കൊണ്ടാണ്
ആ നിസ്സഹായത ഞാനൊളിപ്പിക്കാറ്...
എങ്കിലും ഞാൻ മനുഷ്യരെ ഇഷ്ടപ്പെടുന്നു...
ൻ്റെയീ കുഞ്ഞി നിലാവിൽ ഞാനോരേം
കൂട്ടിവെക്കുന്നു...
അവരുടെ രാത്രികളിൽ
ഞാൻ കൂട്ടിരിക്കുന്നു...
അവരുടെ പകലുകളിൽ
ഞാൻ മാറിനിൽക്കുകയും ചെയ്യുന്നു....
-
കാരണങ്ങൾ തേടിയിറങ്ങിയതിൽ
' മരണങ്ങൾ ' രുചിക്കാൻ അവസരം കിട്ടിയ
ഒരുവളുണ്ട്......!
ശവം നാറിപ്പൂക്കളുടെ ഗന്ധം പേറുന്നൊരുത്തി....!!— % &-