നിനക്കെന്നോടുള്ള പ്രണയം ... കുസൃതിയൊളിപ്പിച്ച ആ മിഴികളിൽ ഞാൻ വായിച്ചെടുത്തതാണ് ... ഹൃദയം കൊണ്ടുഞാൻ ചിരിക്കാൻ പഠിച്ചത് എന്നിലേക്കുനീ വന്നണഞ്ഞതിൽ പിന്നെയാണ് ...
ആ കണ്ണുകളിൽ ഞാനടിമപ്പെട്ടുപോയിരുന്നു . നിന്നെ കേൾക്കാൻ മാത്രമാണെനിക്ക് , കാതുകളെന്ന് തോന്നിപ്പോകുന്നു ...
ആ വിരൽത്തുമ്പിലൊന്ന് സ്പർശിക്കാൻ ഞാനെത്രമാത്രം കൊതിച്ചിരുന്നു ... നിന്റെ സാനിധ്യത്തിൽ ക്രമരഹിതമാകുന്ന എന്റെ ഹൃദയമിടിപ്പുകൾ..നിന്റെ അധരങ്ങളിൽ കുസൃതിച്ചിരി വിരിയിച്ചിരുന്നില്ലേ ... പറയാതെ പറയുന്ന പ്രണയത്തിന് ഇത്രമേൽ മധുരമുണ്ടെന്ന് ഞാനറിഞ്ഞത് നിന്നിലൂടെയാണ് . ഇന്നെന്റെ ജീവനും ജീവിതവുമായവളെ നിന്നെഞാൻ അത്രമേൽ സ്നേഹിക്കുന്നു .....— % &-
നീയില്ലയെങ്കിൽ എനിക്ക് നിന്നോട് പ്രണയം തോന്നിയിരുന്നില്ലയെങ്കിൽ
എനിക്കത് മറ്റാരോടെങ്കിലും തോന്നുമായിരുന്നു.....
നീയില്ലയെങ്കിൽ ഞാൻ ഒരു പുഷ്പിക്കാത്ത മരമായ് പോകുമെന്നോ വരണ്ട
നദിയാകുമെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.....നീയില്ലയെങ്കിൽ
ഇ മണ്ണിൽ ഒരു പുഴുവായി ഞാൻ
വീണടിയുമെന്നോ എനിക്ക്
സ്വപ്നങ്ങളില്ലാതായ് പോകുമെന്നോ
എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല...
ജഗം നീയാണെന്നോ പ്രാണൻ നീയാണെന്നോ പ്രാണവായു
നീയാണെന്നോ
ഞാനൊരിക്കലും കരുതിയിട്ടില്ല...
നിലാവ് നീയാണെന്നോ മഞ്ഞ് തുള്ളി നീയാണെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല...എൻ്റെ സ്വപ്നങ്ങളിൽ നീ ഒരു ദേവതയായ് വരുമെന്നോ
എൻ്റെ മരണക്കിടക്കയിൽ
നീ ഒരു ദീർഘനിശ്വാസമാകുമെന്നോ ഞാനൊരിക്കലും കരുതിയിട്ടില്ല...
പക്ഷേ ഇഷ്ടമായിരുന്നു എനിക്ക്
നിന്നെ ... ഒരു കോടി ദേവഗണങ്ങളും
ഒരു കോടി മനുഷ്യഗണങ്ങളും
ഒന്നിച്ചെതിർത്താലും ഞാൻ നിന്നെ പ്രണയിക്കുമായിരുന്നു .
നമ്മൾ ഇനിയും കണ്ടുമുട്ടും
പറയാൻ മറന്നു പോയ ഒരു പാട് കാര്യങ്ങൾ നമുക്കിനിയും പറയാനുണ്ടു
കണ്ടുമുട്ടുക എന്നുള്ളത്
ഒരു നിയോഗമാണ്.-
അവൾപിണക്കംമാറി വന്നതാണ്...
പെയ്തോട്ടെ പഴിപറയണ്ട
കുടിനീരാണ് കുളിരാണ്
ജീവനാണ് പെയ്തിറങ്ങുന്നത്...
ഇന്റർലോക്ക് വച്ച് നമ്മൾപടികടത്തിയിട്ടും അവൾവരുന്നുണ്ടല്ലൊ...
നന്ദിയില്ലാത്ത നമ്മളോട് നിന്ദകാട്ടാതെ
കനിവായ് കരുണയായ് കരുതലായി-
എൻറെ മനസ്സിൽ ഞാൻ പോലുമറിയാതെ താഴിട്ടു
പൂട്ടി വെച്ചിരുന്ന എൻറെ പ്രണയത്തെ.... എനിക്ക്
കാണിച്ചു തന്ന അവളോട്.
അവളുടെ കണ്ണുകൾ നോക്കി
ഞാൻ തുറന്നു പറഞ്ഞു
കാരണങ്ങൾ ഒന്നും കാണിക്കാൻ ഇല്ലാതെ എനിക്ക് ഒരുപാട്
ഒരുപാട് ഇഷ്ടമാണ് പെണ്ണേ .... നിന്നെ ..... സ്വാർത്ഥതകൾ ചൂണ്ടിക്കാണിക്കാൻ ഇല്ലാതെ പ്രണയിക്കാൻ താല്പര്യപ്പെടുന്നോ
നീ എന്നെ ഞാൻ ചോദിച്ചു ....
എനിക്ക് അറിയാൻ പറ്റി ആ മനസ്സ് അവൾക്ക് എന്നെ ഇഷ്ടമായിരുന്നു
പക്ഷേ അവളെ പോലൊരു
പെണ്ണ് ഒരിക്കലും അത്
തുറന്നു സമ്മതിക്കില്ല അവളെ അവളുടെ മനസ്സിന് അവളുടെ മനസ്സാക്ഷി കെട്ടി മുറുക്കി വെച്ചിരിക്കുകയാണ് അതുകൊണ്ടുതന്നെ ഞാൻ
മനസ്സിൽ ഉറപ്പിച്ചു . പറഞ്ഞു ,
ചോദിച്ചു ,നിർബന്ധിച്ചു ഒരാൾ പറയേണ്ടത് അല്ല പ്രണയം
അത് കാറ്റുപോലെ പോലെ
വെള്ളം ഒഴുകുന്നത് പോലെ , മഴ പെയ്യുന്നത് പോലെ തടസ്സമില്ലാതെ മനസ്സിൽ നിന്ന് ഒഴുകി വരേണ്ട ഒന്നാണ്
നീ നിന്നെയും നിൻറെ ചുറ്റുപാടുകളെയും മനസ്സിലാക്കി . പക്ഷേ നീ നിൻറെ എൻറെ മനസ്സ് മനസ്സിലാക്കിയില്ല നിന്നിലെ
പ്രണയം നീ അറിഞ്ഞു
നുകരണം എന്ന് ആഗ്രഹിച്ച ഞാൻ എൻറെ പ്രണയത്തെ എന്നിലേയ്ക്ക് മാത്രമായി ഒതുക്കുന്നു . നിൻറെ മനസ്സ് മനസ്സിലാക്കി എന്ന് വിചാരിച്ച എൻറെ അഹങ്കാരത്തിന് തെറ്റുപറ്റി മഹാന്മാർ പറഞ്ഞിട്ടുള്ളതുപോലെ ആരും ആരെയും മനസ്സിലാക്കുന്നില്ല അതിനു സാധിക്കുകയുമില്ല എൻറെ പ്രണയം എന്നിൽ മാത്രമായി ഞാൻ ഒതുക്കുന്നു മാപ്പ് ..... സൗഹൃദത്തിന് നന്ദി-
കവിതയാണ് നീ എനിക്ക് ....
അക്ഷരങ്ങൾക്ക്
ഇടയിൽ ഞാൻ തിരഞ്ഞ
പ്രണയമായിരുന്നു നീ ...
വരികളിൽ ഞാൻ കണ്ട
സാഹിത്യമായിരുന്നു നീ ...
എൻ്റെ വിരലുകൾ ചുംബിക്കുന്ന
തൂലികയാണ് നീ ...
ഈ രാവും മായുമ്പോൾ നാളെയുടെ
ദിനങ്ങൾ നിന്നോടുള്ള എൻ്റെ
പ്രണയത്തിൻ്റെ ദൈർഘ്യം വീണ്ടും കൂട്ടുന്നു.....-
അകലങ്ങൾക്കിടയിലെ മൗനത്തിൽ കലങ്ങിയ നിന്റെ ശ്വാസത്തിന്റെ ഈണത്തിൽ ഒരു കവിത രചിക്കണം...
എന്നിട്ടതൊന്ന് ചുണ്ടിൽ കലർത്തി വായിക്കണം
രുചിയൂറുന്ന താരാട്ടായി നിന്റെ രാത്രികളിലേക്കിറങ്ങിവരണം.
തോർന്നു തീരാത മഴയായ്...
വീശിയൊതുങ്ങാത്ത കാറ്റായ്...
നിന്നെ പുണർന്നു പൊതിയണം...
ഓർമകൾക്ക് നിറം പകർന്ന് അവയെ സ്വപ്നങ്ങളാക്കണം.
ആ നിറം സ്വപ്നം ചാലിച്ച കണ്ണുകളിലൂടെ ഒരു പുഞ്ചിരി കടലൊഴുകണം...
എന്നിട്ടാ കടലിലൊന്ന് അയഞ്ഞു വീഴണം
തിമിർത്തു നീന്തണം...
പിന്നെയങ്ങു പിടികൊടുക്കാതെ
മുങ്ങി താഴണം...-
ഇന്നലെ രാത്രിയിലും ഒരുപാട്
മഴ പെയ്തിരുന്നു എന്തോ അപ്പോഴൊക്കെ എൻറെ
മനസ്സിൽ തെളിഞ്ഞുവന്നത്
നിൻറെ മുഖം ആയിരുന്നു ....
ഉറക്കം നഷ്ടപ്പെട്ട ഞാൻ
ആ മഴയെ ഒരുപാട് നേരം നോക്കിയിരുന്നു .....
അത് വളരെ മനോഹരമായി
എൻറെ മനസ്സിന് തോന്നി ....
അത് എനിക്ക് ഒരുപാട്
സന്തോഷം തരുന്നത് പോലെ
എനിക്ക് തോന്നി അത്
നീ ആയിരുന്നു എനിക്ക് വേണ്ടിയായിരുന്നു എന്ന്
ഞാൻ വിശ്വസിച്ചോട്ടെ . . .
-
കറുത്ത വാനം ഉള്ള
കുളിരണിഞ്ഞ പ്രഭാതം ....
കണ്ടുണർന്നു ഞാൻ
മഴ നനയുന്നതിനായി പുറത്തിറങ്ങി ഇന്നത്തെ മഴത്തുള്ളികൾ
എന്നെ എന്താന്നറിയില്ല
വല്ലാതെ സങ്കടപ്പെടുത്തുന്നു ... മഴത്തുള്ളികളിൽ ലയിച്ച്
എൻറെ കണ്ണുനീർത്തുള്ളികൾ ഭൂമിയിലേക്ക് പതിക്കുന്നു
എന്തോ അരുതാത്തത് നടക്കാൻ പോകുന്നത് പോലെ .....-
നല്ല സൗഹൃദങ്ങൾ ജീവിതത്തിൽ ഒരു മുതൽക്കൂട്ടാണ് . അത്തരത്തിൽ കുറച്ചു നല്ല സുഹൃത്തുക്കൾ എനിക്കുമുണ്ട് . കുറച്ചുകാലങ്ങളായി ഏപ്രിൽ 30 എൻ്റെ പിറന്നാൾ ദിനത്തിൽ അർജുൻ & അരുൺ എന്നെ അത്ഭുതപ്പെടുത്താറുണ്ട് ഈ തവണയും അതിൽ മാറ്റമുണ്ടായില്ല .mi 10 i എന്ന 5G ഫോൺ സമ്മാനമായി തന്നു കൊണ്ടാണ് എന്നെ അത്ഭുതപ്പെടുത്തിയത്
-