QUOTES ON #തെറ്റിധാരണ

#തെറ്റിധാരണ quotes

Trending | Latest
12 FEB 2019 AT 20:39

അഭിപ്രായപ്രകടനങ്ങളിൽമറ്റൊന്നും വിചാരിക്കാനില്ല, എന്റെ പൊതുവായ ഫിലോസഫി അതിനു തക്ക Quotes കാണുമ്പോൾ പ്രതികരിച്ചുവെന്നേ ഉള്ളൂ, വിരഹികളോട് പൊതുവെ ഒരലിവുണ്ട്, അവരെ പറ്റിയാൽ മാറ്റിയെടുക്കാൻ ശ്രമിക്കും, കാരണം മറ്റേ കക്ഷി ... അതായത് തേച്ചിട്ടു പോയ ആ കക്ഷിക്ക് തീവ്രമായ കാരണങ്ങളാലാവും... ബ്രേക്ക് അപ്പ് ആയത്, ആ സന്തോഷ നിമിഷങ്ങളെ ഊർജമാക്കിയെടുത്ത് ഇനി വരും നിമിഷങ്ങളെ ഹാർദവമായി വരവേൽക്കാൻ ശ്രമിക്കുക! ബുദ്ധിമുട്ടാണെങ്കിലും ആത്മാർഥമായി 'ശ്രമിച്ചാൽ കഴിയും .... രണ്ടു പേരെ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുമുണ്ട്, എഴുതുന്നവരെല്ലാം അവനവന് സംഭവിച്ചു മാത്രമല്ല എഴുതുക.. നമ്മുടെ ചുറ്റുവട്ടത്തുളളതും കേട്ടതും ഭാവനയിലുള്ളതുമെല്ലാം പകർത്തുന്നവരെല്ലേ ... പ്രണയിക്കാൻ എനിക്കറിയില്ല, എനിക്ക് നല്ല സൗഹൃദങ്ങളേ ഉള്ളൂ, വിരഹികളായ ചില കാമുകരെ തിരുത്തി വരുന്നു... അവർ എന്റെ നല്ല സുഹൃത്തുക്കളാണ്.. പെൺകുട്ടികളെയും സ്ത്രീകളെയും പറഞ്ഞു മയക്കുന്നവരാണ് അധികവും .. എങ്കിലും അതിൽ നല്ല സുഹൃദ് ബന്ധം മാത്രം കാംക്ഷിക്കുന്നവരുണ്ട്. അങ്ങനെയുള്ളവർക്ക് പേടിയാണ് .. സ്ത്രീകളോട് സംസാരിക്കാൻ ,, കാരണം സ്ത്രീകൾ തന്നെക്കുറിച്ച് മോശമായി വിചാരിക്കുമോ എന്ന് കരുതി. എനിക്ക് എന്നെ നല്ല വിശ്വാസവും ആത്മധൈര്യവും ഉണ്ട്. അതിനാൽ ഏതു സൗഹൃദവും ... സൗഹൃദം മാത്രം .. നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാറുണ്ട്

-


24 NOV 2018 AT 9:59

സമയം രാത്രി 11.30 .ഫെയ്സ് ബുക്കിൽ വന്ന പോസ്റ്റുകളിൽ നോക്കി വെറുതെ സമയം കളയുന്ന മിഥുൻ ,"ഒരു പെൺകിളിയുമില്ലല്ലോ " അപ്പോഴതാ ചാറ്റ് ബാറിൽ പച്ചവെളിച്ചം! ഒരു ഷിത . ഒന്നു മുട്ടി നോക്കാം, ഹായ് കൊടുത്തു... കുറച്ചു നേരത്തിനു ശേഷം മറുപടി കിട്ടി, പതിയെ പരിചയപ്പെട്ടു, ..അങ്ങനെ ഓരോ ദിവസവും 'പരിചയം വളർന്നു, അവൻ ഇടയ്ക്ക് പ്രണയത്തെക്കുറിച്ചു ചോദിച്ച് എവിടെയൊക്കെയോ എത്തിക്കാൻ തത്രപ്പെട്ടു .പക്ഷെ അപ്പുറത്ത് അവൾ പ്രണയത്തെക്കുറിച്ച് ഒത്തിരി പറഞ്ഞു, എന്നിട്ടും മിഥുൻ വിചാരിച്ചിടത്ത് എത്തിയില്ല, മറ്റെന്തെക്കെയോ അവർ എപ്പോഴും പറഞ്ഞു, അതെ ...നല്ലൊരു സൗഹൃദമായിരുന്നു.. അത്, അവൻ പോലുമറിഞ്ഞില്ല, പാതിരാ നേരത്ത് സ്ത്രീയോട് സംസാരിച്ചിരുന്നാൽ തങ്ങളുടെ ലൈംഗിക താൽപര്യങ്ങളിലെത്തിക്കാമെന്ന് അവനോട് ആരോ പറഞ്ഞിരുന്നുവത്രെ! നല്ല സൗഹൃദങ്ങളും ഉണ്ട്, പാതിരയ്ക്ക് ഇരിക്കുന്നവർ എല്ലാവരും ഒരു പോലല്ല .. അവൻ തിരിച്ചറിഞ്ഞു!!!.

അമ്പിളി ടി.പി

-