QUOTES ON #VIPANJIKA

#vipanjika quotes

Trending | Latest

ഒരുപാട് നാളുകൾക്കു ശേഷം ഞാനിന്നവളെ കണ്ടു....

നെറ്റിത്തടത്തിലെ സിന്ദൂരത്തിലാണോ
കല്ലുവച്ച മൂക്കുത്തിയിലാണോ എന്നറിയില്ല
പെണ്ണിനിപ്പോഴും പത്തരമാറ്റ് ചേലാണ്. .

-



നെയ്ത സ്വപ്‌നങ്ങളെ നെഞ്ചോടു ചേർത്തു കൊഴിഞ്ഞു പോയ പൂക്കളാണ് മണ്ണിൽ ഏറെയും...

ഇന്നലെ കണ്ടൊരു പൂമ്പാറ്റ പറഞ്ഞത്

-



ചില നന്മകളൊക്കെ ആരുടെയോ ഉള്ളിലാണ്
അതിനെ വെറുതെ നശിപ്പിച്ചു കളയാതെ എവിടെയെങ്കിലും എടുത്തു പ്രയോഗിക്കണം അതുമല്ലെങ്കിൽ
ഈ ലോകത്തെ നോക്കിയൊന്നു പുഞ്ചിരിക്കാനെങ്കിലും തയ്യാറാകണം..

-



എൻ്റെ അക്ഷരങ്ങളിലോ വാക്കുകളിലോ നീ എന്നേ തിരയരുത്
എന്റെ എഴുത്തിലും ചിന്തകളിലും ഞാൻ ഒളിപ്പിച്ചു നിർത്തുന്നതും നിന്നേ തന്നെയാണ് എന്നിലെ പൊരുൾ തേടി ഇറങ്ങുമ്പോൾ ഓർക്കുക നീ..!

നീ കാണുന്നത് നിന്നേ തന്നെയാണ്

-



ജീവിതത്തിൽ ഒരിക്കൽ പോലും നേരിട്ട് കാണാത്ത ചിലരൊക്കെ തന്നെ ആവും നമുക്ക് പ്രിയപ്പെട്ടവർ ആവുന്നത്
ആർത്തു പെയ്യുന്ന പേമാരിയിൽ ഒറ്റപെട്ടുപോകാതെ അവരെയൊക്കെയും ഞാൻ ഒരു കുടക്കീഴിൽ ചേർത്തു
നിർത്തുക തന്നെ ചെയ്യും

-



ഇന്നലെകളെ സ്നേഹിച്ച ഒരുവനോടു നാളെയുടെ മഹത്വം പറഞ്ഞിട്ടെന്തുകാര്യം

തന്നെ ഒരിക്കൽ പാടി തോൽപിച്ച കുയിലിനെ തേടി അലയുകയാണ് അവനിപ്പോഴും

-



നമുക്കിടയിൽ രണ്ടു തരം മനുഷ്യരാണുള്ളത്

ഒന്നു നമ്മെ തൊട്ടു തൊടാതെ പോകുന്നവരും
മറ്റൊന്ന് നമ്മെ തൊടാതെ
തൊടുന്നവരും...

-



മയിൽപീലി
ആകാശം കാണാതെ സൂക്ഷിക്കണമെന്ന് പറഞ്ഞത് അവളായിരുന്നു
വച്ചത് പുസ്തകത്തിനുള്ളിൽ ആണെങ്കിലും സൂക്ഷിച്ചത് ഞാനെന്റെ ഹൃദയത്തിലായിരുന്നു
ഞാനും നീയും അല്ലാതെ ആകാശം പോയിട്ട് ഇതുവരെ പുറംലോകം അറിഞ്ഞിട്ടില്ല

-



എന്റെ മുന്നിൽ രണ്ടു വഴികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ
ഒന്നുകിൽ മുഖംമൂടി അണിയുക അതുമല്ലെങ്കിൽ ഉള്ളിലെ വെളിച്ചം കൈ വീശി അണക്കുക
നന്മയുടെ തിരിനാളം പകർന്നുനൽകിയ ആട്ടവിളക്കറിയാതെ
ഒരൽപ്പം കരിന്തിരി കത്തി
ഞാനങ്ങു അണഞ്ഞു പോകുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി

-



എന്റെ സുഹൃത്തൊരു കണ്ണാടി
പോലെയാണ് "

വളരെ കൃത്യമായി എന്നേ
തലതിരിച്ചു വിശ്വസിപ്പിക്കാൻ
ഇവർക്കല്ലാതെ മറ്റാർക്കും
കഴിയില്ല..

-