QUOTES ON #SREEJAYA

#sreejaya quotes

Trending | Latest
1 MAR AT 15:32





കാലം മാറുന്തോറും
കോലം കെട്ടു പോകുന്ന
ഭാവി വാഗ്ദാനങ്ങൾ..ശ്രീ..














-


8 MAR AT 12:30


പെണ്ണവൾ വെറുമൊരു പെണ്ണെന്ന്
ചൊല്ലാനാണിപ്പോഴും
ജനത്തിനിഷ്ടം

പെണ്ണവളെല്ലാം സഹിച്ച്
തൻറേടി ആയാലോ
അവൾ വഴി പിഴച്ചവളെന്ന്
പഴിചാരും ജനം

പെണ്ണവൾ സ്വപ്നങ്ങളും
മോഹങ്ങളും ഹോമിച്ച്
അകകനലെരിഞ്ഞ്
അവളുറ്റ ജീവനെ
നെഞ്ചോട് ചേർത്ത്
ജീവൻ വെടിയുമ്പോഴും
അവൾ അഹങ്കാരിയെന്ന്
മുദ്ര ചാർത്തും ജനം

പെണ്ണവൾ വെറുമൊരു
പെണ്ണെല്ലന്ന്
കാലം തെളിയിക്കട്ടെ..ശ്രീ..






-


27 FEB AT 20:48

ഓമനിയ്ക്കും
നിൻ ഓർമ്മകൾ
മണ്ണിൽ ചിതറി കിടക്കുന്നു

കൈക്കുമ്പിളിൽ
മൺത്തരികളെ
കോരിയെടുക്കുമ്പോൾ
എൻറെ മനസ്സ് പിടയുന്നു
നിൻറെ സാമീപ്യവും
തലോടലും ഞാനറിയുന്നു

എന്നിൽ തുടങ്ങി
എന്നിൽ അവസാനിയ്ക്കും
നിന്നോർമ്മകളും..ശ്രീ..



-


20 MAR AT 14:18



മനസ്സ് നിറഞ്ഞു തരുന്ന സ്നേഹമാണെങ്കിൽ
സ്വീകരിയ്ക്കാം
ജീവിച്ചിരിയ്ക്കുമ്പോ
തരാത്ത സ്നേഹം
മരിച്ചിട്ടെനിയ്ക്ക്
ആവശ്യമില്ല..ശ്രീ..










-


21 MAR AT 17:05













-


7 MAR AT 22:01





















-


12 APR AT 14:59

കണ്ണന് കണി കാണാൻ
കൈ നിറയെ കൊന്നപ്പൂ
തിരു മെയ്യിലണിയാൻ
തിളങ്ങും മഞ്ഞപ്പട്ട്

കോലക്കുഴൽ പാട്ടും പാടി
വിഷുപക്ഷിയോട്
കിന്നാരം ചൊല്ലിയെൻ
ചാരത്തണഞ്ഞവൻ

കാളനൊരുക്കണം
ഓലനൊരുക്കണം
സദ്യയൊരുക്കണം
അവനിഷ്ട പാൽപ്പായസം
ഒരുക്കേണം

ഉണ്ണി കണ്ണനായ്
വിരുന്നുവന്നവൻ
മായ കണ്ണനായ്
മാഞ്ഞു പോയവൻ..ശ്രീ..























-


2 MAR AT 20:16




ഒരു ചിരിയിൽ
നീയെൻ മനം കവർന്നു
മറു ചിരിയിൽ
നീയെൻ ഹൃദയം കവർന്നു
അവസാന ചിരിയിൽ
നീയെൻ ജീവനും കവർന്നു..ശ്രീ..








-


13 APR AT 22:47



























-


8 APR AT 20:56

എന്നിലെ മായാത്ത
നൊമ്പരമാണ് നീ

അന്നെൻ മനസ്സിൻ
സ്വപ്നക്കൂട്ടിലൊരു
മാലാഖ കുഞ്ഞായ്
നീ പിറന്നു

തൊട്ടിലൊരുക്കി ഞാൻ
താരാട്ട് പാടി ഞാൻ
പിച്ചവെച്ചെൻ
നിഴലായ് നടന്നു നീ
പാൽ പുഞ്ചിരിയെൻ
ജീവനിൽ പൊഴിച്ചു നീ

എന്നിട്ടും എന്നിട്ടും
എന്തേ നീയെന്നിൽ
നിറഞ്ഞതില്ല..ശ്രീ..










-