രാത്രിയിലെ അന്ത്യയാമത്തിൽ റബ്ബിനോടടുത്ത നേരത്ത്, കണ്ണിൽ നിന്നും വരുന്ന കണ്ണീർ പൂക്കൾ... വല്ലാത്തൊരു സുഗന്ധമാണ് ആ പൂക്കൾക്ക്.....
സ്വർഗ്ഗത്തെ മോഹിപ്പിക്കുന്ന സുഗന്ധം.... അതനുഭവിക്കാൻ ഖൽബിൽ ഈമാന്റെ ഇത്തിരിപ്പോന്ന വെട്ടമുണ്ടായാൽ മാത്രം മതി...-
........ജീവിതം........
തകർച്ചയുടെയും
വീഴ്ച്ചയുടെയും
രൂപത്തിൽ ജീവിതം,
പലപ്പോഴും നമ്മെ തളർത്തിയേക്കാം.....
പക്ഷേ, അസ്വസ്ഥതയിലും
നിരാശയിലും
ഒരിക്കലും
അവയെ നേരിടരുത്......-
സ്നേഹംകൊണ്ടും
സൽസ്വഭാവംകൊണ്ടും
വിട്ടുവീഴ്‌ച്ചകൊണ്ടും
ചേർത്ത് പിടിക്കാൻ
പറ്റാത്ത ബന്ധങ്ങളൊന്നുമില്ല.....
നിങ്ങൾക്കെതിരെ ആരെങ്കിലും പ്രവർത്തിച്ചാൽ അവർക്ക് നിങ്ങളുടെ
പ്രാർത്ഥനയിൽ മുന്തിയ സ്ഥാനം കൊടുക്കുക......
നിങ്ങൾ ആർകെങ്കിലും എതിരായി പ്രവർത്തിച്ചാൽ ആത്മാർത്ഥമായി പൊറുക്കലിനെ തേടുക...
നമ്മുടെ ഹൃദയങ്ങൾ ഒരിക്കലും ദുഷിക്കാതിരിക്കട്ടെ..... 🤲🤝❤️-
റമളാൻ വിടപറയുന്ന
രാവുകളിലൂടെയാണ്
നാം കടന്ന് പോകുന്നത്....
റെയ്യാനിലൂടെ സ്വീകരിക്കുന്ന മുത്തഖിങ്ങളിൽ നാഥൻ നമ്മളെ
എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲🤝❤-
വിരുന്നു കാരനെ സ്നേഹാദരവോടെ
സൽക്കരിക്കുക.....
നമ്മുടെ പ്രവർത്തനങ്ങൾ നാഥന്റെ പൊരുത്തത്തിലാവട്ടെ....-
പണ്ട്, വളരെ പണ്ട്......
ഒരു കാലം ഉണ്ടായിരുന്നു.....
സകാത്ത് പൈസ കിട്ടിയാൽ
പെരുന്നാൾ വസ്ത്രങ്ങൾ
വാങ്ങി തന്നിരുന്ന
ഒരു കുട്ടി കാലം.....
നോമ്പ് മുഴുവൻ എടുത്തില്ലെങ്കിൽ
അതിൽ നിന്നും പുറത്താകും....
ഇന്നും കാണും അതുപോലെ പലരും
പലയിടങ്ങളിലും.....
തണലേകാം, നമുക്ക് അവർക്കായ്.....-
ബദർ ദിനം.
ബദർ ചരിത്രം
അയവിറക്കാൻ മാത്രമുള്ളതല്ല.
അനീതിക്കെതിരെ പ്രവർത്തിക്കാനുള്ള പ്രചോദനം കൂടിയാവണം ബദർസ്മരണ...-
ഇഷ്ട്ടപെടാത്തവർക്ക്
ഞങ്ങളെ നീ
ഒരിക്കലും
ഭാരമാക്കല്ലേ നാഥാ......
ഇഷ്ട്ടമുള്ളവരുടെ
ഖൽബിൽ നിന്നും
ഒരിക്കലും നീ
ഞങ്ങളെ
അകറ്റി നിർത്തല്ലേ
നാഥാ....
-RasiThanu-
ഒരു ചെറു പുഞ്ചിരിയിൽ
തീരാവുന്ന പരിഭവങ്ങളാണ്
വാശിയും ദുരഭിമാനവുംകൊണ്ട്
ഇടനെഞ്ചിൽ കൊണ്ട് നടക്കുന്നതെന്ന്
ഓർക്കുക.....
ഇനി മറന്നേക്കാം നമുക്ക്
പരിഭവങ്ങളെ🤝🤲❤️-
പരിഗണന ഒരു സംസ്കാരമാണ്
അതാണ്, നല്ല ബന്ധങ്ങൾ
പുനഃസ്ഥാപിക്കുന്നത്.......
പരസ്പരം അംഗീകരിക്കുകയും
പരിഗണിക്കുകയും ചെയ്താൽ
ഏത് ബന്ധവും വളരും.....
നല്ല ബന്ധങ്ങൾ ഇരുലോകത്തും ചേർന്ന് നിൽക്കട്ടെ.....-