നീ വരും വഴിയോരങ്ങളിൽ
വീണ്ടുമൊരു കൂടിച്ചേരലിനായ്
കാത്തിരിക്കാറുണ്ട് ഇന്നും...
കൊഴിഞ്ഞു വീണ കൊന്നകളോടും
പാറിവരും പൂമ്പാറ്റകളോടും
കുശലം ചൊല്ലിയങ്ങനെയിരിക്കും...-
സ്നേഹത്തോടെ തെറ്റ്
ചൂണ്ടിക്കാട്ടുമ്പോഴും...
സ്നേഹം മോഹിച്ചു ഒരല്പം
സംസാരിക്കുമ്പോൾ വരെ
വിമർശനത്തോടെ മാത്രം
മറുവാക്ക് പറയുന്നത്
കേൾക്കുമ്പോൾ എന്തോ
എല്ലാത്തിൽ നിന്നും
ഉൾവലിഞ്ഞിരിക്കാൻ തോന്നും...
അകത്തളങ്ങളിൽ ആകെ മരവിപ്പും...-
അകലങ്ങളിലേക്ക്
ആഴ്ന്നു പോയപ്പോഴാണ്
ആടുത്തിരുന്നതിന്റെ
ആനന്ദം ഞാനറിഞ്ഞത്....-
ചിലരുടെ പിൻമാറ്റം കാണുമ്പോൾ
അറിയാതെ തളരുകയാണ്.
ഉള്ള് തകർന്നു പോവുന്നു.
എന്തെന്നില്ലാത്ത വേദന....
-
നനയാൻ കൊതിച്ച മഴയും
തോർന്നുപോയിരിക്കുന്നു......
ഇറ്റി വീഴും വെള്ളതുള്ളികൾ
എന്നെ നോക്കി
കളിയാക്കുകയാണോ....
ഇനിയുമൊരു മഴക്കാലം
വരവേൽക്കാൻ കഴിയുമായിരിക്കാം...
കൂടെ നനയാൻ നീയില്ലേൽ
പിന്നെന്തിനാ ഇനിയെനിക്കൊരു
മഴക്കാലം....!
-
ഒരുമിച്ചിരുന്നു കഥകൾ
പറയണമെന്നൊന്നും മോഹമില്ല...
ഒരു നോട്ടമെങ്കിലും ഉണ്ടാവുമോ...
സ്നേഹം പൊതിഞ്ഞ....
കുറുമ്പുകൾ ഒളിപ്പിച്ച...
എന്റേതു മാത്രമായിരുന്ന
ആ നോട്ടം...-
പരസ്പരം ഒരുപാടറിഞ്ഞിട്ടും
പറയാതൊരുനാൾ
പോയ് മറഞ്ഞത്
പ്രിയമാണെന്ന് കരുതണോ....!
പിരിയില്ലൊരിക്കലുമെന്ന്
പറഞ്ഞതെല്ലാമെന്നിൽ
പൊഴിവാക്കായ്
പുലർന്നില്ലേ ഇന്ന്....-
ഒരുപാട് മോഹിച്ചാൽ വരെ
ഒരിക്കലും തിരിച്ചുകിട്ടാത്ത
ഓർമ്മകളുമുണ്ടല്ലേ...-
ഇപ്പോഴും നിൻ ഓർമ്മകൾ
എന്നെ നൊമ്പരപെടുത്താറുണ്ട്....
ഒരു വാക്കുപോലും പറയാതെ നിനക്ക് പിൻവലിഞ്ഞു പോകാൻ കഴിയുമായിരിക്കും....
പക്ഷേ...
നീ എന്ന ലോകത്തിനപ്പുറം മറ്റൊന്നില്ലായിരുന്നു എനിക്ക്...
അന്നും ഇന്നും...
-