QUOTES ON #വേദങ്ങൾ

#വേദങ്ങൾ quotes

Trending | Latest

*അ"സുഖ"*
*വേദങ്ങൾ*
*----------------------*

പൊതുമരാമത്തു വകുപ്പുകൾക്ക്
അവകാശപ്പെടാനാകാത്ത
അടഞ്ഞ പാലത്തിലൂടെ
തിരയിളകിയപ്പോൾ
ഉരുവായ
*"ജല"ദോഷം*

സൂര്യനിൽ നിന്നല്ലാത്ത
ചൂടിന്റെ അതിപ്രസരം
ഉത്ഭവിച്ചപ്പോൾ വിളിച്ചു പറഞ്ഞ
*പനി"കോൾ"*

പോരിനിറങ്ങാത്ത
'കാളക്കൂറ്റനെ' ക്ഷണിച്ചു വരുത്തി
ഉമിനീർ ചുംബനത്തിൽ
വരിഞ്ഞു മുറുകിയ
*കഫ"കെട്ട്"*

ഒടുവിൽ
നുറുങ്ങു ചീട്ടുകളിൽ
വൈദ്യൻ രചിച്ച
സുഖമുള്ള
വേദന വേദങ്ങൾ...

-