*ആൾമാറാട്ടം*
ഞാനറിയാതിരുന്ന
ചില മുളച്ചുപൊങ്ങലുകൾ
നിന്നിലെപ്പോഴോ
സജീവമായിരുന്നു.
എന്നെ
കണ്ടെത്തിക്കഴിയുന്നതിന് മുൻപേ
നീ എന്നിൽ നിന്നും
അജ്ഞാതമായിക്കഴിഞ്ഞിരുന്നു.
നിസ്സാരമൊഴികളിൽ നിന്ന്
ഗുരുതരമായി വീണുപ്പോയ വാക്കുകൾ
നിന്നിലെ പതർച്ചയെന്ന് കരുതിയപ്പോൾ
കത്തിമുനയിൽ എന്നെ നിറുത്തിയ
നിന്റെ
തകർച്ചയായിരുന്നുവെന്ന്
തിരിച്ചറിയാൻ വൈകിയപ്പോൾ
നിന്നിൽ നിന്ന്
ഉള്ളാളുകൾ ഓരോനിമിഷവും
ഓന്തായി ആൾമാറാട്ടം
നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.-
7 MAY 2020 AT 2:25