നിന്റെ അധരങ്ങളിൽ നിന്നും ഉതിരുന്ന ചുംബനം എന്നിൽ നറു വീഞ്ഞിൻ ലഹരി പടർത്തുന്നു
പകരം നിനക്കു എൻ ചൊടികളിൽ നിന്നും പ്രണയത്തിൻ മധു നുകർന്നു തരാം ❤️❤️❤️❤️-
ഇന്നീ നടവഴികളിൽ കൊഴിഞ്ഞു വീഴും പൂ പോൽ
നാളുകൾ പൊഴിയുന്നു
ഓരോ ജന്മങ്ങൾ തൻ
കർമ്മങ്ങൾ തുടർന്നു
ഞാനെന്ന പഥികൻ യാത്ര തുടരുന്നു
സ്വപ്‌നങ്ങൾ, ലക്ഷ്യങ്ങൾ തേടി
അലയുന്നു ഈ ഉലകo ചുറ്റി-
നിനക്ക് പകരം മറ്റരാൾ ഇല്ലെന്നത്തിന്റെ പേര് ആണ് പ്രണയം
നീയെന്റെ പ്രണയമാണ്, നിന്നിലൂടെ മാത്രമാണ് ഞാൻ അതറിഞ്ഞത്
നീ എന്നെ വിട്ടു പോയാലും എന്റെ ഓർമ്മ കളിൽ നീയെന്നും വിരിയും
സ്വപ്നങ്ങളിൽ നിറയും എത്ര മറഞ്ഞു നിന്നാലും മൗനം മായാലും
നീയെത്ര അകന്നു പോയാലും അത് എന്റെ പ്രണയ ത്തിനു അവസാനമല്ല
അവിടെ ന്നു വീണ്ടും എന്റെ പ്രണയം ആരംഭിക്കും ഒരു ഗന്ധർവ ലോകം അവിടെ എനിക്ക് മാത്രം കാണാവുന്ന ഒരു ചിപ്പി ക്കുള്ളിൽ നിന്നെ ഞാൻ സൂക്ഷിച്ചു വക്കും ഇടക്കിടെ കാണാൻ തോന്നുമ്പോൾ മിണ്ടാൻ തോന്നുമ്പോൾ അടുത്ത് വരുന്ന അദൃശ്യ സാനിധ്യമായ് ഗന്ധമായ്, സ്വരമായി, സ്വപർശമായ്-
ദാസ്, നിനക്കിഷ്ടമുള്ള എന്റെ ചുരുൾ മുടി ഞാൻ ഇന്ന് വലിച്ചു നീട്ടി, നീ നിന്റെ നെഞ്ചിൽ കിടത്തി ആ മുടിയിഴകളിൽ തഴുകറില്ലേ,നിന്റെ മുഖം മറച്ചു മുടിയിൽ ഗന്ധം നുകരാറില്ലേ, എനിക്കാ ഓർമകളിൽ നിന്നെല്ലാം ഒടിയൊളിക്കണം
ആമി-
ഇനി നാം കണ്ടു മുട്ടുമ്പോൾ എന്നത്തെ പോലെ തന്നെ എന്റെ നെറുകയിൽ നീ ചുംബിക്കണം
എന്നെ നിന്നോട് ചേർത്തു പിടിച്ചതാ
എനിക്കും നിനക്കും പെയ്തൊഴിയാത്ത ഒരു പേമാരി യുണ്ട് മനസിൽ
ഇടിയോടും മിന്നലൊടും കൂടി
നമുക്ക് പെയ്തു തീരണം
ഇനിയും എത്രയോ രാവുകൾ
കാത്തിരിക്കണം
ഒന്ന് ചേരുവാൻ-
ജനുവരിയിൽ കുളിർ മഞ്ഞിൽ
അലിഞ്ഞു ചേരാം നാമന്നായ്
പിരിയുവാൻ ഇനിയുമെത്ര നാൾ
അറിയില്ല എങ്കിലും പ്രണയിക്കുന്നു നാം
സിരയിൽ പടർന്നൊരു നിൻ പ്രേമാഗ്നി യിൽ
ഞാൻ എരിയുന്ന നാളമായ് ഇന്ന്-
ഞാൻ എന്നും നിന്നെയൊർക്കും
പൂനിലാവിൽ നാം കണ്ടു മുട്ടിയ നിമിഷം
രാത്രിമുല്ല പൂത്തുലഞ്ഞു ഗന്ധം പരത്തി
കുളിർ തെന്നൽ മെല്ലെ നമ്മെ തഴുകി-
നിന്നിൽ ഞാൻ തേടിയത് രതിയുടെ പുതിയ മാനങ്ങൾ അല്ല
പ്രണയത്തിന്റെ പറുദീസയായിരുന്നു
സ്നേഹത്തിൽ വിരിയുന്ന പൂക്കളുടെ പാരമ്യമായിരുന്നു
നിന്നിൽ പതിയുന്ന എന്റെ പ്രതിബിംബമായിരുന്നു
എന്നിൽ തെളിയുന്ന നിന്നെയായിരുന്നു
ശിലയിൽ നിന്നുതിരുന്ന കന്മദമായിരുന്നു
കസ്തുരിതൻ നറു സുഗന്ധമായിരുന്നു
നീ തിരിച്ചറിയാതെ പോയ എന്റെ കിനാവുകൾ
നോവും ശരങ്ങളായ് ഒരിക്കൽ നിന്നെ പിന്തുടരും
പ്രേമഭിക്ഷ യായ് നിയെനിക്കേകിയ മുത്തുകൾ
നിനക്കായ് ഞാൻ കൊരുത്തു മാല തീർത്തു
അഗ്നിസ്ഫുലിംഗമായ് കത്തി പടരും നിന്നിൽ
ഒരു അഗ്നി ജ്വാലയായ് നീ അതിൽ എരിഞ്ഞു തീരും
സ്വപ്ന പോളി-
എന്റെ സിരകളിൽ ഇന്നും നിൻ പ്രണയത്തിന്റെ ചുവന്ന നിണമാണോഴുകുന്നത്
അത് എന്റെ ഹൃദയത്തിൻ അറകളിൽ ഇന്നും നിറയുന്നു-
അകന്നു പോയിട്ടേറെയായെങ്കിലും അരികിൽ ഇന്നും കാതോർത്താൽ നിൻ ഹൃദയസ്പന്ദനം കേൾക്കാം
-