പകലിരവുകൾ നാഥൻ്റെ
പ്രീതി മാത്രം തേടി
കാഠിന്യമേറിയ ചൂടിനെയും മറികടന്ന
വിദ്ദേശ്വത്തിൻ്റെ വിത്ത് മുളക്കുന്ന കാലത്ത് സ്നേഹത്തിൻ്റെ
ചാലു കീറിയ
നാഥൻ്റെ പ്രീതിയാൽ
ഹൃദയം സ്ഫുടം ചെയ്തെടുത്ത
പുലരാനിരിക്കുന്ന നീതിയിലധിഷ്ഠിതമായ
ലോക ക്രമത്തെ
പ്രതീക്ഷയോടെ കാത്തിരിക്കുന്ന
മനുഷ്യർക്കെല്ലാം ഇത് സന്തോഷ പെരുന്നാൾ....
പോരാട്ട ഭൂമിയിലെ ഗസ്സയിലെ പ്രിയ സഹോദരങ്ങളോട് ഹൃദയം ചേർത്ത് വെച്ച പെരുന്നാൾ...
"ഹൃദയം നിറഞ്ഞ പെരുന്നാൾ സന്തോഷങ്ങൾ"...
സ്വലീൽ ഫലാഹി-
ജീവിതത്തിൻ്റെ ദൗത്യം തേടിയുള്ള
യാത്രയിൽ നാഥൻ്റെ ഉറ്റ ചങ്ങാതിയായ
ഇബ്റാഹീം പ്രവാചകൻ
പരീക്ഷണങ്ങളുടെ മരുചൂടിൽ സംസം പോലെ ജീവിത തെളിനീരായ ഹാജറ ബീവി
നാഥൻ്റെ വീഥികളിലാണ് അന്തിമ വിജയമെന്ന് ഉറപ്പിച്ച ഇസ്മാഈൽ പ്രവാചകൻ
കാലത്തിൻ്റെ കുത്തൊഴുക്കിൽ "ജീവിത ദൗത്യത്തെ" കുറിച്ചുള്ള ചോദ്യോത്തരമായി
തക്ബീർ ധ്വനികൾ ഹൃദയത്തിൽ പെയ്‌തിറങ്ങട്ടെ.
ഹൃദ്യമായ പെരുന്നാൾ സന്തോഷങ്ങൾ
-
സ്വ ഇച്ഛകൾക്ക് മേൽ
നാഥൻ്റെ ഇഷ്ടത്തെ അണിഞ്ഞ്
പൊരി വെയിലിൽ
നാഥൻ്റെ തണൽ തേടി
കണ്ണുനീർ ചാലുകൾ കീറി
നാഥൻ്റെ പാഥേയത്തിലേറി
സഹജീവികളോട് കാരുണ ചൊരിഞ്ഞ്
നാഥൻ്റെ കാരുണ്യത്തിൻ്റെ കടലിൽ മുങ്ങി
ഹൃദയം നിറഞ്ഞൊഴുകുന്ന
തക്ബീർ ധ്വനികൾ വരുംകാല
ജീവിതത്തെ നിറമുള്ളതാക്കുമെന്ന്
പ്രഖ്യാപിച്ച
പ്രിയപ്പെട്ടവരെ !
ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ
-
കാത്തിരിക്കുക. പതുക്കെ തുന്നിക്കൂട്ടുക.
കൈവിട്ടുപോയതൊക്കെ തിരികെവരും.
പടച്ചോൻ നമ്മെ ശക്തിപ്പെടുത്തട്ടെ.
-
സ്വയം എരിയുന്ന വിളക്കായി
എല്ലാവർക്കും വെളിച്ചം പകർന്നവർ
വഴി തെറ്റി പോകാൻ ഇടയുള്ള നിമിഷത്തിൽ കൈ പിടിച്ചു നേർവഴിക്ക് നടത്തിയവർ...
ലോകത്തിന്റെ, ശാസ്ത്രത്തിന്റെ, സമൂഹത്തിന്റെ വിവിധ ഉൾക്കാഴ്ചകൾ ജീവിതത്തിൽ തുന്നിച്ചേർത്തവർ....
അവരാണ് അധ്യാപകർ...
എന്റെ എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ സ്നേഹം.....!
അധ്യാപകദിനാശംസകൾ
#സ്വലീൽ ഫലാഹി
-
ഇനിയുമെത്ര മരങ്ങൾ ബാക്കിയുണ്ട് വെട്ടി മാറ്റുവാൻ
ഇനിയുമെത്ര മണ്ണുകൾ ബാക്കിയുണ്ട് കോൺക്രീറ്റ് കട്ടകൾ വിരിക്കുവാൻ
ഇനിയുമെത്ര കുന്നുകൾ ബാക്കിയുണ്ട്
ഇടിച്ച് നിരത്തി നഗരം പടുക്കവാൻ
പ്രകൃതിയുടെ താളങ്ങളിൽ സുഖ ലോലുപതയുടെ കോൺക്രീറ്റ് കെട്ടി
വെള്ളത്തെ നോക്കി കേഴുക നാം
ഇടിച്ച് നിരത്തി കെട്ടി പൊക്കിയ സൗധങ്ങളെ നോക്കി പ്രകൃതി ഇവിധം ചൊല്ലി
"ഇനിയും മഴ മേഘങ്ങൾ ബാക്കിയാണ്
കോൺക്രീറ്റ് കാടുകൾ വെള്ളം കുടിക്കാറില്ലത്രേ"..
സ്വലീൽ ഫലാഹി©
-
ജീവിതത്തിൻ്റെ കടുത്ത പരീക്ഷണങ്ങളിൽ
ക്ഷമയുടെ ഓരം ചേർന്ന്
പ്രതിസന്ധികളിൽ നാഥനെ അഗാധമായി
പ്രണയിച്ച്
നന്മയുടെ വെളിച്ചവും
സഹനത്തിൻ്റെ സംസവും
കൊണ്ട് പടച്ചവൻ്റെ പ്രിയ കൂട്ടുകാരനായി
മാറിയ ഇബ്രാഹീം പ്രവാചകൻ്റെ പാതയിലേക്ക് വഴി നടക്കാം...!
ഹൃദയത്തിൻ്റെ വാതിലുകൾ മലർക്കെ
തുറന്ന് തക്ബീർ ധ്വനികളാൽ നാഥനെ പ്രണയിക്കാം...!
ഹൃദ്യമായ ഈദ് സന്തോഷങ്ങൾ-
മരണമെന്നെ തൊടുന്നതിൻ മുന്നേ
ചുംബനങ്ങൾ കൊണ്ട് നീയൊരു ശവക്കച്ച പൊതിയണം,
ചിതയുടെ ചൂട് തട്ടാതിരിക്കാൻ.
ഇലകളും ചില്ലകളുമില്ലാത്ത,
ആഴത്തിൽ വേരുകളുള്ള
വയലറ്റ് പൂക്കളെ
നീയെന്റെ കഴുത്തിലൊളിപ്പിച്ചു കടത്തണം.
ഒരു തുള്ളി കണ്ണുനീർ
ആരും കാണാതെ നീയെന്റെ
വലതുകയ്യിൽ ബാക്കി വെക്കണം,
ഖബറിലെ അടങ്ങാത്ത ദാഹത്തിന്.
രാത്രികളിൽ ഒരു വിരൽകൊളുത്ത്
കട്ടിലിന് പുറത്ത് ഇരുട്ടിലേക്ക്
നീട്ടി വെക്കണം,
നിനക്കറിയില്ലേ ഏകാന്തത എനിക്കെന്തുമാത്രം
പേടിയാണെന്ന്...-
വെറുപ്പിൻ്റെ അഴുക്ക് ചാലുകൾ കെട്ടിപ്പടുക്കിന്നിടത് സ്നേഹത്തിൻ്റെ ഇഫ്താറുകൾ കൊണ്ട് സാഹോദര്യം തീർത്ത്...
സ്നേഹ നാഥൻ്റെ മുന്നിൽ
കണ്ണീരു കൊണ്ട് ചെയ്തു പോയ തെറ്റുകൾക്ക് മോക്ഷത്തിൻ്റെ തെളിനീരുറവ വരുത്തി...
ആകാശത്തേക്ക് ഉയർത്തിയ കൈകളാൽ
ദുർബലരായ മനുഷ്യർക്ക് വേണ്ടി പരാതികൾ ഉന്നയിച്ച്....
നാഥൻ കനിഞ്ഞു നൽകിയ സമ്പാദ്യം സ്വദഖ കൊണ്ട് പുണ്യവും സകാത്ത് കൊണ്ട് ഇഷ്ഖും നേടിയെടുത്ത്...
ആത്മാവിന് നാഥമായ് പ്രണയാതുരമായ ആത്മീയാനുഭൂതി നിറച്ച്.. !
ഹൃദയം കിനിഞ്ഞു തക്ബീർ ധ്വനികൾ ജീവിതത്തെ പ്രകാശിപ്പിക്കട്ടെ...!
ഹൃദ്യമായ ഈദ് സന്തോഷങ്ങൾ🤩
¶സ്വലീൽ ഫലാഹി ¶-
ഇനിയും വെളിച്ചം കാണാതെ പോയ
എത്രയെത്ര വരികളുണ്ടായിരുന്നു....
തൂലിക തുമ്പിൽ നിന്നും
ചിതറി മാറിയ എത്രയെത്ര വാക്കുകൾ..
ശ്വാസം നിലയ്ക്കും കാലം വരെ
പോരാട്ടത്തിൻ്റെ
ആശയങ്ങളുടെ
വ്യതിരക്തതയുടെ
വിയോജിപ്പിൻ്റെ
നീതി ബോധത്തിൻ്റെ
താളുകളിലെൻ്റെ മഷി പടരട്ടെ....
#world poetry day
March 21-