ജീവിതത്തിന്റെ ഒരു കാലഘട്ടത്തിൽ നമുക്ക് ഏറെ
പ്രിയപ്പെട്ടതെല്ലാം. പിൽ കാലങ്ങളിൽ. ഈ ജന്മത്തിൽ
തന്നെ ഒരിക്കലും കണ്ടു മുട്ടാതെയും മറഞ്ഞു പോകുന്നവരും ഉണ്ട്...-
കണ്ടിരുന്ന കാഴ്ചകളെ അന്യമാക്കുന്നതും കാലം.
കാണാത്ത കാഴ്ചകളെ
കാട്ടിത്തരുന്നതും കാലം. എല്ലാം
മനുഷ്യനിലൂടെ. എങ്കിലും
കണ്ടുമറഞ്ഞകാഴ്ചകൾക്കാണ് ഇപ്പോഴും ഏറെ തെളിച്ചം.-
വിടരുവാനില്ലാത്ത മൗന പൂമൊട്ടുകൾ
അടയിരുന്നീടട്ടെ....
വിടർന്ന സൗഹൃദങ്ങളുടെ
കുശലങ്ങളിൽ മതിമറന്നീടാം.
നമുക്കിനി....-
നിന്ദിച്ചു രാജ്യം ഭരിച്ചു രാഷ്ട്രീയം
വളർത്തുവോർ ഓർക്കുക
വന്ദിച്ചു പണിചെയ്തു കുടുംബം
പോറ്റുവോർ രാജ്യത്തിനു
പുറത്തുണ്ട്. ഒരുമയോടെ എന്നും-
നമ്മളെ അവഗണിച്ചവരെയും
നമ്മളെ തോൽപിച്ചവരെയും
നമ്മളെ കുറ്റപ്പെടുത്തിയവരെയും
പറ്റി മാത്രം കേട്ട സ്വാർത്ത
വാക്കുകൾക്ക് അപ്പുറം ഒന്ന്
ചിന്തിച്ചിട്ടുണ്ടോ.
നമ്മളാൽ ഇതൊക്കെ അനുഭവിച്ചവരെ പറ്റി..-
ഡിസംബറിന്റെ വിരഹാർദ്രമായ വേർപാടിനെ
പുതുവത്സരമായി നാം
ആഘോഷിക്കുമ്പോളും ജനുവരി
തേങ്ങുന്നുണ്ടാവും..
അടുത്തുള്ളവരായിട്ടും ഒരുപാട്
കാത്തിരിക്കേണ്ടവരാണ് അവർ.
ഒന്ന് കാണാൻ...-
ഓർമകളെ മറവിയുടെ
ചവറ്റു കോട്ടയിലേക്ക് വലി
ചെറിഞ്ഞു.ഓർക്കാതിരിക്കാനു
ള്ള കാരണം തേടുകയാണ്
പലരും....-
അപരിചിതഭാവത്താൽ
കടന്നു പോകുന്ന ഇവർ
എന്നോ എന്റെ പുലരിയെ
ഉണർത്തിയ
പരിചിതരായിരുന്നു.....-
വാക്കുകളുടെ ഉറവ വറ്റിയ
ബന്ധങ്ങൾ.
മൗനങ്ങളുടെ
അന്ധകാരത്തിലൂടെ
എല്ലാം ഒരു തോന്നലായിരുനെന്നുറപ്പിച്ചു
ഓർമകളിൽ ഒരിടം
പോലും കൊടുക്കാതെ
നടന്ന് അകലണം..-
പുഞ്ചിച്ചുകൊണ്ട് വഞ്ചിച്ചിട്ടും,
ചിരിച്ചുകൊണ്ട് ചതിച്ചിട്ടും,
കുറ്റബോധത്തിന്റെ തല
താഴ്ത്തപെടാതെ
ഉയർത്തി പിടിച്ചു കൊണ്ടങ്ങനെ
അങ്ങനെ...ഒരു ലോകാവസ്ഥ..-