"നിന്നോട് പറയാൻ കഴിയാതെ എന്നെ വീർപ്പുമുട്ടിക്കുന്ന എന്റെ പ്രണയമാണ് ഇന്നെന്റെ ഏറ്റവും വലിയ വേദന....!!
DrSuman Shine-
നിങ്ങളുടെ അവഗണനകളാണ് ഇന്നെന്റെ വിജയം.. നിങ്ങൾ ചവിട്ടിത്താഴ്ത്തിയിടത്താണ് ഞാൻ പുനർജ്ജനിച്ചത്.
നിങ്ങളുടെ സൗഹൃദം വ്യാജമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, ഞാൻ എന്നെ പഠിച്ചു തുടങ്ങി-
ഇത്ര സുന്ദരമാണ് ഈ ജീവിതമെന്ന് തിരിച്ചറിയാൻ, നിന്റെ കാലുകൾ കൊണ്ടെന്നെ ആഴത്തിൽ പിടിക്കേണ്ടി വന്നു. ഇനി നീയെന്റെമേലുള്ള പിടി വിടുന്നോ........!.... അതോ... ഞാൻ നിന്റെ പിടുത്തം മുറിച്ചെറിയണോ.. രണ്ടായാലും വിജയം ഞാനുറപ്പിച്ചു..!
-
കൂടെയുണ്ടെന്ന് കരുതിയ പ്രണയവും
കുളിരു തന്നുണർത്തിയിരുന്ന മഴയും പിന്നിലെന്നും പിന്തുടർന്ന നിഴലും ഇന്നെങ്ങുപോയി, എങ്ങു പോയി..-
പ്രണയത്തിന് പ്രാണൻ പിടയുന്ന നൊമ്പരമുണ്ടെന്ന് മനസ്സ് ആത്മാവിനോട് പറയുന്ന കേട്ട, ഹൃദയം മൊഴിഞ്ഞു.... പ്രണയിക്കുന്നവർ എന്നെ ചൂഴ്ന്നെടുക്കുന്നതുകൊണ്ടാണെന്ന്... തുളുമ്പിനിന്ന കണ്ണീർത്തുള്ളികളെ ഇമ ചിമ്മി താഴേയ്ക്ക് ഇറ്റിച്ചിട്ട്, മിഴികൾ മെല്ലെ പറഞ്ഞു, നീ പിടയുമ്പോൾ, തോരാതെ പെയ്യാനാണ് എന്റെ യോഗമെന്ന്.
സുമ.-
നിന്റെ ഓർമ്മകളിൽ നിന്നും എന്നെ കുടിയിറക്കാൻ നീ തൊടുത്തുവിട്ട അസ്ത്രങ്ങളത്രയും, കപട സ്നേഹത്തിൽ പൊതിഞ്ഞവയായിരുന്നു'. ഇനിയവ ആവനാഴിയിൽ തിരിച്ചെത്താതെ നോക്കുക.
സുമ.-
"എന്റെ ഭ്രാന്തുപൂത്ത ചില്ലകളിൽ, നീ തന്ന കനവുകൾ കൂടൊരുക്കിത്തുടങ്ങി..!
-
ഞാൻ നനഞ്ഞ
മഴയോടൊപ്പം '
പെയ്തിറങ്ങിയത്
നീയായിരുന്നു....!
ഈ തണുത്ത
കുളിരിൽ ഞാൻ
ചേർന്നണഞ്ഞത് നിൻ
കരവല്ലരിക്കുള്ളിലാണ്..!
ഈ പനിച്ചൂടിൽ
ഞാൻ വെന്തത്
നിന്റെ നെഞ്ചിൻകൂട്ടിലെ
ചൂടോർമ്മകളിലാണ്...!
കദനവും കവിതയും
വാക്കുകൾ തേടിയലഞ്ഞു
ഉരിയാത്ത ചുണ്ടിലെ
ഈണം തേടുംപോലെ...!
Suman Shine-
നഷ്ടങ്ങളെ സ്നേഹിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലായത്, നഷ്ടങ്ങളിൽ ഏറെയും എനിക്ക് എത്രയും പ്രിയപ്പെട്ടവയായിരുന്നുവെന്ന്.
സുമ-
വാഗ്ദാനങ്ങളെക്കാൾ എത്ര മനോഹരമാണല്ലേ, പല മൗനങ്ങളും.. ... ആശകളില്ലാത്തവന്റെ ജീവിതം പലപ്പോഴും പ്രതീക്ഷ നഷ്ടപ്പെട്ടവന്റെ ജീവിതത്തെക്കാൾ ശാന്തി നിറഞ്ഞതും ആയിരിക്കും.
സുമ-