പണത്തിനുമീതെ പറക്കാത്ത പ്രണയം
-
𝙲𝚘𝚖𝚎 𝚑𝚎𝚛𝚎 𝚓𝚞𝚜𝚝 𝚝𝚘 𝚛𝚎𝚊𝚍. 𝙽𝚘𝚝 𝚒𝚗𝚝𝚎𝚛𝚎𝚜𝚝𝚎𝚍 𝚒𝚗 𝚊... read more
കാത്തിരിക്കാനും, ഓർത്തിരിക്കാനുമൊക്കെ
ഒരാളുണ്ടാകുന്നത് എത്രവലിയ ഭാഗ്യമാണെന്നോ !!
എങ്കിലും ഈ കനത്ത ഏകാന്തതയിലും
മനസൊന്നേ പറയുന്നുള്ളു ;
“ ഒറ്റക്കായാലും ആർക്കും ശല്യമാകാതിരിക്കണം. ”-
ഒറ്റപ്പെട്ട ഓരോ വഴിയിലൂടെ നടക്കുമ്പൊഴും കാലിനാൻ ഞാൻ വെറുതെ ചികയും ; എന്തിനെന്നോ , കളഞ്ഞുകിട്ടാനിത്തിരി സ്നേഹമുണ്ടോ എന്നറിയാൻ !!
-
നഷ്ട്ടപ്പെട്ട ഒരോർമ്മകളിലും പെടാതെ നിൻ്റെ മിഴികൾ മാത്രം അത്രമേൽ ഭദ്രമായ് ഞാനൊളിച്ചു വച്ചിരുന്നു. ആർക്കും കവർന്നെടുക്കാൻ പറ്റാത്തത്ര ആഴത്തിൽ ; എൻ്റെ ജീവസ്പന്ദനത്തിൽ !!
-
പലരും പറയുന്ന പ്രണയ കഥകൾ
സാകൂതം കേൾക്കവേ മനസിലൊരു
തേങ്ങലുയരും ! എന്തിനാണെന്നോ ?
ഇന്നോളം എന്നെയൊന്നോർക്കാൻ ,
ചേർത്തു പിടിക്കാൻ ഈ ഭൂമിയിൽ ഒരു
മനസുപോലുമില്ലല്ലോ എന്നോർത്ത്.-
തൊണ്ടപൊട്ടി കരഞ്ഞു പറഞ്ഞിട്ടും ഒരാശ്വാസ വാക്കുപോലും പറയാൻ മനസുവന്നില്ലെങ്കിൽ ; മറക്കാൻ അതിൽക്കവിഞ്ഞ് മറ്റെന്തു കാരണമാണ് ഞാൻ തിരയേണ്ടത് !
-
ഒരിത്തിരി സ്നേഹം തിരിച്ച് തന്നിരുന്നെങ്കിൽ, സ്നേഹിക്കപ്പെടുന്നു എന്ന തോന്നലുണ്ടാക്കിയിരുന്നെങ്കിൽ അന്ത്യശ്വാസം വരെ കാത്തിരുന്നേനേ !
അറിഞ്ഞിരുന്നില്ല നീ എൻ്റെയുള്ളം. അറിയാൻ ശ്രമിച്ചിരുന്നില്ല. പണവും പ്രതാപവും അളന്ന് ബന്ധം പുലർത്തുന്നവർക്ക് എന്ത് സ്നേഹം , എന്ത് കാത്തിരിപ്പ് ; അല്ലേ !!
-
ഈ മുത്തും , വളപ്പൊട്ടുകളുമൊക്കെ
വീണുകിട്ടും പോലെ ഒരാളുടെ മനസ്
വീണുകിട്ടിയിരുന്നെങ്കിൽ ! സ്നേഹം
കൊണ്ട് സമ്പന്നമായ ഒരാളുടെ മനസ്.-