മൗനമായ്
നീ പിന്തിരിഞ്ഞു
പോയ വഴികളിൽ
കാലം ഇടിച്ചു കുത്തി
പെയ്താലും മായ്ക്കാത്ത
ഓർമ്മകളുടെ ഇരുണ്ട പാടുകൾ
ഹൃദയത്തെ കോറി വലിച്ചീടും...-
മരണത്തിന് തുല്ല്യമായൊരു
... read more
അടർത്തി മാറ്റപ്പെട്ട
ഇഷ്ടങ്ങളുടെ നോവ് തിന്ന്
ഇന്നും ഞാൻ ഭ്രാന്തൻ ചെമ്പരത്തി...-
അനാഥമായ കവലകളിൽ
കറ പുരണ്ട സൗഹൃദങ്ങളുടെ
നിറം മങ്ങിയ കഥകൾ ഇന്നും
ബാക്കി വെക്കുന്നുണ്ട്,
ആരിലൊക്കെയോ
അവശേഷിച്ചു പോയ
ഓർമ്മകളുടെ സൗഹൃദ ചായ്‌പ്പ് -
തിരികെ വരാത്ത ചില
അമൂല്യ നിമിഷങ്ങൾ...-
സത്യങ്ങൾ
പുറം തള്ളപ്പെടുമ്പോൾ
ഭ്രാന്തൻ ചിന്തകൾ മനസ്സിനെ
മത്ത് പിടിപ്പിച്ച നേരങ്ങളിൽ,
മുള്ള് കോറി വലിക്കും പോൽ
നോവ് തികട്ടുന്ന വാക്കിൻ
അകമ്പടിയോടെ
നീ ചെയ്തു വെക്കുന്ന
നഷ്ടങ്ങൾക്കെന്നും
നീറുന്ന കണ്ണീർ നനവ്
മാത്രം ബാക്കി-
വാക്കുകൾ കൊണ്ട് സാമർഥ്യം തീർത്ത്
പുലമ്പുന്ന ഓരോ വരിയിലും
എണ്ണിയാൽ തീരാത്തത്ര
നോവിൻ ഏങ്ങലടികളിവിടം
കടം വെക്കുന്നുണ്ട്,
ഒരു നാൾ നീ പോലുമറിയാതെ
നിന്നിലേക്കെത്തിപ്പെടേണ്ട
തിരിച്ചറിവെന്ന സത്യവും കാത്ത്...
-
ഒരു പക്ഷേ,
നാളെ ഞാനീ ഭൂമിയിൽ
ഇല്ലെങ്കിലും നീയറിയണം
നിന്നെക്കാൾ ഭ്രാന്തമായ്
മറ്റൊന്നിനെയും
ഞാനിത്രമേൽ
ആഗ്രഹിച്ചിട്ടില്ലെന്ന്
ഹൃദയത്തിൽ ഭദ്രമായ്
സൂക്ഷിച്ചിട്ടില്ലെന്നും-
അതിനപ്പുറം നിന്നിൽ
നിന്നെന്ത് നേടി
എന്ന ചോദ്യത്തിൽ
പിന്നെ- മൗനമാകുന്നുണ്ട്
എന്നിലെ വാക്കുകൾ,
വെറും പുഞ്ചിരിയാകുന്നുണ്ട്
നെഞ്ചിലെ നീറ്റലിൽ ഓർമ്മകൾ-