ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ആ പേറ്റു നോവ് പിന്നെ ഓർക്കാൻ അത്രയും പ്രയാസം ആണ്.... അത് കുഞ്ഞ് ജനിച്ചതിൽ ഉള്ള സന്തോഷം കൊണ്ടാണ് എന്നാണ് എല്ലാരും പറയാ... പക്ഷെ അത് ആ കുഞ്ഞിനെ നോക്കുന്നതും പാലുകൊടുക്കുന്നതും ഉറക്കുന്നതും കാരണം പോലും അറിയാതെ വാവിട്ടുള്ള കരച്ചിൽ മാറ്റുന്നതും ഒകെ കഴിഞ്ഞു ആ വേദന ഓർക്കാൻ ഒരു അമ്മക്കും നേരം ഇല്ലാത്തോണ്ടാണ്. മറ്റൊരു അർത്ഥത്തിൽ, പേറ്റുനോവിനേക്കാൾ കഷ്ടപ്പാടാണ് അത് കഴിഞ്ഞു ഉള്ള ഒന്നുരണ്ട് കൊല്ലം.....
-
Writing is an art.....
Art of creating a parallel World. Even we are happy with our world.-
അനുവദിച്ചു തരുന്ന സ്വാതന്ത്രവും യഥാർത്ഥ സ്വാതന്ത്ര്യവും തമ്മിൽ ഉള്ള ദൂരം കുറയും വരെയും അർത്ഥം അറിയാതെ ഓരോ ഓഗസ്റ്റ് 15ഉം ആഘോഷിക്കപ്പെടും....
-
മനസ്സിനോളം വേഗത്തിൽ മറ്റൊന്നിനും സഞ്ചരിക്കാൻ ആവില്ല...
അത്രയും ദൂരെ പോവാൻ ഒന്നിനും ആവില്ല....
-
Sometimes we are in a hurry.... Even after knowing we can't do anything within a period of time... Just like running inside a running train.... We will reach the destination.. On time... But we can't reduce that time by running inside a train...
Life is also such a journey...
ജീവിതവും അങ്ങനെ ആണ്....
-
അവളുടെ സ്വപ്നങ്ങളും അവളും സഞ്ചരിച്ചത് രണ്ടുവഴികളിൽ ആയിരുന്നു... എന്നെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ ഇന്നും അവർ സഞ്ചരിക്കുന്നു.... രണ്ട് ദിശയിൽ...
-
ഓരോ യാത്രയും പുതിയത് ആണ്... വഴി മാറിയില്ലെങ്കിലും വഴി കാഴ്ചകൾ പലതാണ്....
എങ്കിലും എന്റെ പ്രിയപ്പെട്ട വഴി ഇന്നും വീട്ടിലേക്കുള്ള വഴി തന്നെ....-
ഞാൻ ആയിരിക്കുന്ന എന്നിൽ നിന്നും ഞാൻ ആവേണ്ടിയിരുന്ന എന്നിലേക്ക്....
-