Sruthi sru   (_അവസരവാദിനി_)
245 Followers · 104 Following

B Ed student
Joined 10 January 2019


B Ed student
Joined 10 January 2019
3 JUN 2019 AT 19:31

ആകാശത്തോളം പ്രതീക്ഷകളാണ്...
വാടിക്കൊഴിഞ്ഞിവിടെയെത്ര വൻമരം വീണാലും
പുതുനാമ്പിലൂടെ പിന്നെയും പുനർജ്ജനിക്കാമെന്ന മോഹമാണ്..
എത്ര ചീഞ്ഞുനാറിയാലും അലിഞ്ഞില്ലാതായാലും മറ്റൊരു ജീവനു വളമാകുമെന്ന വിശ്വാസമാണ്..

-


23 APR 2019 AT 12:31

ഇത്തിരി മങ്ങിയ താളിലൊളിപ്പിച്ച ഒത്തിരി നന്മയാകുന്നു..
മണ്ണിലലിയുന്ന മനുജൻ്റെ നിലനിൽപിൻ്റെ തെളിവുകളാകുന്നു..
ജീവനില്ലാത്ത വരികളിൽ കാക്കുന്ന ജീവിതങ്ങളാകുന്നു..

-


11 APR 2020 AT 14:01

ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ,
പുഞ്ചിരി നിലാവായും
കണ്ണീർ പേമാരിയായും
സ്നേഹം വസന്തമായും
വിരഹം വരൾച്ചയായും
എനിക്ക് തോന്നാറേയില്ല..! മറിച്ച്,
അയാൾ ചിരിക്കുമ്പോൾ
അയാൾ ചിരിക്കുന്നതായും
കരയുമ്പോൾ കരയുന്നതായും
സ്‌നേഹിക്കുമ്പോൾ സ്നേഹിക്കപ്പെടുന്നതായും
എനിക്ക് തോന്നുന്നു..!
ഒരാളെ അയാളായല്ലാതെ മറ്റൊന്നായി അനുഭവിച്ചറിയുന്നതെന്തിനാണ്..?

-


7 APR 2020 AT 18:27

Life is nothing but opportunities..
Everyday you confront many of them...
And in that You may use some..
or may loose some...
Actually Its not about the number of opportunities you've tried.
It really doesn't matter.
What matter is finding the right opportunities and
giving your best in it..!

-


26 MAR 2020 AT 20:30

ശരിയായ തീരുമാനങ്ങൾ
എടുക്കുക എന്നതിലല്ല കാര്യം. ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കുക എന്നതാണ്.

അവശ്യസമയത്ത് എടുക്കപ്പെടാത്ത ശരിയായ തീരുമാനങ്ങൾ കാലാവധി കഴിഞ്ഞ മരുന്ന് പോലെ ഉപയോഗശൂന്യങ്ങളാണ്..!

-


21 MAR 2020 AT 19:36

ജീവിതത്തിലെ ഏറ്റവും വലിയ ലഹരി എന്താണെന്ന് മരിക്കാൻ കിടക്കുന്ന ഒരാളോട് ചോദിക്കണം..
ഉത്തരം തീർച്ചയായും ജീവിതം എന്ന് തന്നെയായിരിക്കും...

-


19 MAR 2020 AT 10:17

അന്തസ്സിലെ ഉയർച്ചതാഴ്ച്ചകൾ
മരണത്തിൽ പോലും കാണുമത്രേ...
അതുകൊണ്ടാണ് ഒരു കൂട്ടർ കാലം ചെയ്യുകയും,
അന്തരിക്കുകയും, നിര്യാതനാവുകയും,
അങ്ങേയറ്റം ഇഹലോകവാസം വെടിയുകയും ചെയ്യുമ്പോൾ
മറ്റു ചിലർ വെറുതെയങ്ങ് ചത്തു പോകുന്നത്..!

-


16 MAR 2020 AT 9:21


എപ്പോഴും കൂടെയുണ്ടായിരുന്നിട്ടും
തീരെയില്ലെന്ന് നിരന്തരം മറ്റുള്ളവരെയും
എന്നെത്തന്നേയും പറഞ്ഞു പറ്റിച്ചവയിലാദ്യത്തേത്.. !

-


15 MAR 2020 AT 18:29

ചേരി തിരിഞ്ഞ് ജാതി പറഞ്ഞു
മനുഷ്യൻ വെട്ടിക്കീറുന്ന കാലത്തും
നാളെ നിശ്വസിക്കുവാൻ നാം ബാക്കിയുണ്ടാവുമെന്നുറപ്പില്ലാത്ത നേരത്തും
ചിലർ സ്വന്തം കാര്യം നോക്കാതെ
മറ്റുള്ളവർക്ക് വേണ്ടി ഓടുന്നുണ്ടത്രേ..
ഭ്രാന്ത്... അല്ലാതെന്ത്...!



-


1 MAR 2020 AT 21:06

പോകാൻ ഒരുങ്ങുന്നവരെ സ്നേഹം കൊണ്ട് പിടിച്ചു നിർത്താൻ ആവുന്നില്ലെങ്കിൽ അവരെ പോകാൻ അനുവദിക്കുക..എന്നിട്ട്..,
ആരൊക്കെ വാരിക്കോരി കൊടുത്താലും
നാം കൊടുക്കുന്ന സ്നേഹം നമുക്ക് മാത്രമേ കൊടുക്കാൻ കഴിയൂ എന്ന് തിരിച്ചറിഞ്ഞു തിരിച്ചു വരുവാൻ
അവർക്കായി ഹൃദയത്തിന്റെ വാതിൽ തുറന്നു വയ്ക്കുക..

-


Fetching Sruthi sru Quotes