Sreeyuktha S Madhu  
429 Followers · 100 Following

read more
Joined 27 August 2018


read more
Joined 27 August 2018
23 JAN AT 23:47

ഒലീവു മരത്തിനു കീഴെ വിചാരണകളേതും കൂടാതെ
ഇവിടെയും കവികൾ * വെടിയേറ്റ് വീണേക്കാം...

തീണ്ടാപാടകലത്തു നിന്ന് ആയിരമായിരം
ശബ്ദങ്ങൾ ഇനിയും മുറിച്ചു മാറ്റപ്പെട്ടേക്കാം...

തെരുവിൽ, പോലീസ് ദണ്ടുകളുടെയറ്റത്ത്
'വന്ദേമാതരം ' ഒരു നിലവിളിയായി പരിണമിച്ചേക്കാം...

മണ്ണിനെ കേൾക്കാത്ത ഭരണകൂടം കർഷകരെ
ഖലിസ്ഥാൻ തീവ്രവാദികളായി മുദ്രകുത്തിയേക്കാം...

അപ്പോഴും, ഭരണാധികാരികൾ പത്രകുറിപ്പിറക്കും -
"ഇതാണ് മതേതരത്വം , ഇതാണ് ജനാധിപത്യം , ഇതാണ് ദേശീയത "...


-ശ്രീയുക്ത കെ സി

-


1 OCT 2020 AT 17:34

രാമനില്ലാത്ത രാമരാജ്യം

ജയ് ശ്രീറാം വിളിച്ചാൽ മാഞ്ഞു പോകുന്ന തെറ്റുകൾ.
രഥയാത്രയാൽ തകർന്ന് വീഴുന്ന പള്ളികൾ.
നാവറുത്തെടുത്ത് നിശ്ശബ്ദമാക്കപ്പെടുന്ന നിലവിളികൾ.
പ്രതിഷേധസ്വരങ്ങളെ ഇരുട്ടറയിലേക്കയക്കുന്ന നിയമവ്യവസ്ഥ.
പണമെറിഞ്ഞ് നേടുന്ന വിധിന്യായങ്ങൾ.

-


11 SEP 2020 AT 20:03

എനിക്ക് നീ, നീ മാത്രമാണ്.
മറ്റാരെയും ഞാൻ നിന്നിൽ കാണാറില്ല.
എന്നാൽ പലപ്പോഴും മറ്റുള്ളവരിൽ
നിന്നെ തിരഞ്ഞിറങ്ങാറുമുണ്ട്...

എനിക്ക് നീ, തീ മാത്രമാണ്.
ഇടയ്ക്ക്, കത്തുന്ന നട്ടുച്ച വെയിലായ്
എന്നിലേക്കരിഞ്ഞിറങ്ങുകയും
വല്ലാതെ പൊള്ളിച്ചകലുകയും ചെയ്യുന്ന തീ.

എനിക്ക് നീ, നീ മാത്രമാണ്....
നിന്നിലേക്കടുക്കുകയെന്നാൽ മരണമാണ്,
നീയെന്നാൽ തീയാണ്....

-


23 MAY 2020 AT 20:05

സ്വപ്നത്തിൽ നിന്നിറങ്ങി വന്ന ഒരവധൂതൻ എന്നോട് പറഞ്ഞു,
"ലോകം കുമ്പസാരത്തിനൊരുങ്ങുന്നു.
പാപങ്ങൾ ഏറ്റെടുക്കാൻ നോഹയുടെ പെട്ടകം ഒരുങ്ങി കഴിഞ്ഞു. "

കൺ തുറന്നതും പള്ളി തേടി ഞാനിറങ്ങി,
പള്ളിയും പള്ളിമേടയും അടഞ്ഞു കിടക്കുന്നു.

തുറന്നു വച്ച പള്ളികളും കുമ്പസാരക്കൂടുകളും
എന്റെ സ്വപ്നത്തിൽ അകപ്പെട്ടു പോയി.

ലോകം കുമ്പസരിക്കാൻ ഒരുങ്ങുന്നു,
പള്ളി അടഞ്ഞു കിടക്കുന്നു.

പാപക്കറകൾ ഒഴുക്കി കളയുവാൻ കുമ്പസാര ക്കൂടുകൾ എവിടെ ?

-


19 MAY 2020 AT 20:19

എനിക്ക് പേരില്ലായിരുന്നുവെങ്കിൽ,
വസ്ത്രം കൊണ്ടെന്നെയവർ തിരിച്ചറിഞ്ഞേനെ.

എനിക്ക് വസ്ത്രമില്ലായിരുന്നുവെങ്കിൽ,
ലിംഗം കൊണ്ടെന്നെയവർ വേർതിരിച്ചേനെ,

എനിക്ക് ലിംഗമില്ലായിരുന്നുവെങ്കിലോ?
എങ്കിൽ, 'ഞാനേ' ഇല്ലെന്നു തന്നെയവർ പറഞ്ഞേനെ...

-


6 MAY 2020 AT 16:16

ആരുടെയൊക്കെയോ സ്വപ്നങ്ങളിൽ,
എന്നെങ്കിലുമൊരിക്കെ മരണപ്പെട്ടവരാണ് നാം.

ഇന്നലെയെന്റെ സ്വപ്നത്തിൽ,
മരണത്തിലേക്ക് നടന്നകന്നത് നീയായിരുന്നു.

അത് കാണെ ശ്വാസം കിട്ടാതെ പിടഞ്ഞത് ഞാനും.

-


26 APR 2020 AT 13:04

അയാൾ...

നടന്നു തീരാത്ത ഇടവഴികളിലൂടെ,
പറഞ്ഞു തീരാത്ത കഥകളുമായ്
അയാൾ യാത്ര തുടങ്ങി.

അയാളുടേതായ വഴികളും
കഥകളും മനസ്സിലാക്കാൻ
ശ്രമിക്കാതെ,
അയാളെ കടന്ന് പോയ
ഓരോരുത്തരും അയാൾക്ക് ഭ്രാന്തിന്റെ
ചങ്ങല തീർത്തു കൊടുത്തു...

-


4 APR 2020 AT 21:04

ഇന്ന് കാലത്ത് (നിന്നോടുള്ള )എന്റെ പ്രണയം മരിച്ചു.

ഉമ്മറത്ത്, നിലവിളക്കിന് മുന്നിൽ നാക്കിലയിൽ
കിടത്തിയ മൃത പ്രണയത്തെ നോക്കി
മുറ്റത്തെ പനിനീർ പുഷ്പങ്ങൾ കണ്ണീർ പൊഴിച്ചു.

അന്ത്യകൂദാശയ്ക്കായെങ്കിലും നീയെത്തുമെന്നും,
സോളമന്റെ ഉത്തമ ഗീതത്തിലെ വരികൾ ചൊല്ലുമെന്നും
കരുതി മൂന്ന്‌ നാൾ ഞാൻ കാത്തിരുന്നു.

ആശയറ്റ്‌ മൂന്നാം നാൾ എന്റെ പ്രണയത്തെ ഖബറിലേക്കെടുത്തു, മടങ്ങുന്നതിനു മുൻപ് മീസാൻ കല്ലിൽ ഞാൻ ഇങ്ങനെ കോറിയിട്ടു
"ദിവ്യ പ്രണയം ഇവിടെ കുടികൊള്ളുന്നു. "

-


29 MAR 2020 AT 23:02

ഇടയ്ക്കെനിക്ക് തോന്നാറുണ്ട്
നിന്നെക്കാൾ എന്നെ മനസ്സിലാക്കിയ മറ്റൊരാളില്ലെന്ന്.

പക്ഷെ അത് തീർത്തും അസംഭവ്യമാണുതാനും.

ലോകത്തിന്റെയും വിശ്വാസങ്ങളുടെയും എതിർകോണിലിരുന്നു കൊണ്ട്
ഒരാൾക്ക് മറ്റൊരാളെ കണ്ടെത്താൻ കഴിയുമോ?

ഒരേ തരംഗദൂരങ്ങളിൽ സഞ്ചരിക്കുന്ന ചിന്തകളാണോ നമ്മെ ബന്ധിപ്പിക്കുന്നത്?

-


1 MAR 2020 AT 23:20

ജനനം,
നടനം;
മരണം.

-


Fetching Sreeyuktha S Madhu Quotes