മുട്ടിയുരുമ്മി നടക്കുമ്പോളും
നിൻ വിരൽ തുമ്പുകൾ
എന്നിൽ പറയാനാവാത്ത
ഒരു തരംഗം ഉണർത്തുന്നു...
നിൻ വിരലുകളിൽ എന്റെ പ്രാണന്
ഉയിരേകുന്നു...
നിൻ നെഞ്ചിടിപ്പിന്റെ താളം എനിക്കു സംഗീതമാകുന്നു..
നിൻ നെഞ്ചിൽ നിന്നും വിരൽത്തുമ്പു വരെയുള്ള ദൂരം തന്നെ എനിക്കു അകലമായി തോന്നിക്കുമ്പോൾ...
നിന്നിൽ അലിഞ്ഞു ചേരുവാനായി ഞാൻ വെമ്പുന്നു.- TheChaoticPoetess
21 MAY 2019 AT 10:45