Sreepriya Das  
690 Followers · 363 Following

read more
Joined 19 October 2017


read more
Joined 19 October 2017
30 NOV 2022 AT 22:02

മറന്നു തുടങ്ങിയ കാലത്തിലേക്ക് തന്നെയവർ നമ്മളെ വലിച്ചിടും.
ഞാനതാണെന്നുള്ള കുത്തിപ്പറിക്കലുകൾ മുൻപത്തേക്കാൾ അസഹ്യമായി തുടരും.
എന്റെ മാറ്റങ്ങളും ചിന്തകളും ബോധ്യങ്ങളും കെട്ട കാലങ്ങളുടെ ചിന്തകൾക്ക് വഴിയൊഴിഞ്ഞു കൊടുക്കും. നമ്മുടെ എന്ത് തെറ്റുകൾക്കുമൊടുവിലും past കൂട്ടിച്ചേർക്കപ്പെടും.എന്നിട്ടും പെടാപ്പാട് പെട്ട് ചുണ്ടിലൊരു ചിരി മിന്നിയാലും past ഉള്ളിൽ കിടന്ന് ഞെരിച്ചമർത്തും, അടക്കം പറയും. ഞാൻ പിന്നെയും നല്ല കാലത്തെ നീട്ടി വിളിക്കും. ചുറ്റുമുള്ളവരതിന് സമ്മതിക്കുമെന്നാണോ?
വെറുതെയാണ്.
നീ ഇതായിരുന്നില്ലേന്നവർ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കും.

-


16 OCT 2020 AT 23:54

ഞാൻ നിങ്ങളിൽ
സ്നേഹവും കരുതലും നിറക്കുമെങ്കിലും
ഏറ്റവും വേണ്ടുന്ന നേരങ്ങളിൽ,
നിങ്ങളുടെ സന്തോഷങ്ങളിൽ ചുണ്ടു പോലും വിടർത്താതെയും
സങ്കടങ്ങളിൽ ചേർത്തു പിടിക്കാനൊരു
കൈ പോലും നീട്ടാതെയും
തീണ്ടാപ്പാടകലെ നിന്ന്
നിർവ്വികാരത നിറച്ചേക്കാം

-


5 MAY 2020 AT 18:37

മുൻപുണ്ടായിരുന്ന പ്രണയങ്ങളെയെല്ലാം
വെറും അര മിനുട്ടിലാണ്
ഞാൻ കൊന്നുകളഞ്ഞത്.

-


19 APR 2020 AT 20:01

ഒട്ടും അടുക്കും ചിട്ടയുമില്ലാതെ
പോയ ദിനങ്ങളെല്ലാം കോർത്തുവെച്ചൊരോർമ്മച്ചരടിൽ
ഇടക്കൊരുഭാഗം മാത്രം
ഭംഗിയോടിരിക്കുന്നതു കാണാം.
സംശയിക്കേണ്ട,
അതൊക്കെയും
നിന്റെയോർമ്മകൾ തന്നെയാണ്.
ഹാ, പ്രിയപ്പെട്ടവനെ
എന്റെ ചിരിനേരങ്ങൾ
നിന്നിലടക്കം ചെയ്തിരിക്കുന്നു.

-


15 APR 2020 AT 14:07

അതിജീവനം

-


5 APR 2020 AT 0:07

ഒരു
നീണ്ടയുറക്കത്തിന്റെ
രണ്ടറ്റങ്ങളിൽ

-


2 APR 2020 AT 20:30

എന്റെ ജാൻമാ,
ഉറക്കം വരാത്ത എത്ര വിഷാദ രാത്രികളിൽ നിങ്ങളുടെ എഴുത്തുകളിൽ ഞാൻ തണല് തിരഞ്ഞിട്ടുണ്ട്, ചിലപ്പോഴൊന്നും അടയാളപ്പെടുത്തി വെക്കാൻ കഴിയാതെ അവയിൽ ഞാനെത്ര ഉപ്പു കലർത്തിയിട്ടുണ്ടെന്നോ...

എന്റെ തണലിടങ്ങളിലൊന്ന്,
വരികളിൽ ഒതുക്കാൻ കഴിയാത്ത ആശ്വാസങ്ങളിലൊന്ന്.

-


28 MAR 2020 AT 19:42

ചിലപ്പോൾ നാളെയും നിന്നെ ഞാൻ ഇതുപോലെ, ഇതിനേക്കാളുറക്കെ പ്രേമിക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചേക്കാം.
അതുപക്ഷെ ഈ നിമിഷത്തെ സുന്ദരമായി സംതൃപ്തിപ്പെടുത്താനാണെന്ന്
മനസ്സിലാക്കി വെക്കുക.

-


13 MAR 2020 AT 22:03

പ്രണയം മാത്രം തിങ്ങുന്നതാണ്.

ഭംഗി വരുത്താത്ത പുരികങ്ങളിൽ
ഉറക്കം വറ്റിയ കൺതടങ്ങളിൽ
തിളക്കം മങ്ങിയ മൂക്കുത്തിയിൽ
കറുത്ത ചുണ്ടുകളിൽ
ചായമടർന്നു പോയ കാൽനഖങ്ങളിൽ

-


7 MAR 2020 AT 21:40

എന്റെ വേഴാമ്പലിന്,
കാലങ്ങൾക്ക് മുന്നെ എന്റെ വായനകളിൽ ഇടം പിടിച്ചവന്,
ഇടക്കൊക്കെ കറുത്തോളെ ന്ന് വിളിച്ച് വരാൻ ഇനിയും ഒരുപാട് കാലം എഴുതിയും വായിച്ചും വിളിച്ചും പറഞ്ഞുമിങ്ങനെ ഒഴുകട്ടെ.
Happiest Birthday Ma Dear 😘

-


Fetching Sreepriya Das Quotes