sreenath sreekandan   (ചിതലരിച്ചഭ്രാന്തുകൾ)
429 Followers · 679 Following

Joined 15 May 2019


Joined 15 May 2019
14 JUL 2024 AT 0:08

ഒത്തിരിക്കഥകൾ നിറഞ്ഞൊരുവൾ ഒരിക്കൽ പോലും മൗനമാകാതെ പെയിതിരുന്നവൾ. ഒറ്റപ്പെട്ടൊരുവനെ കണ്ടവൾ നിന്നുപോയി ഒരിക്കൽ തണലേകിടാനായി കൂടെ കാണുമെന്നു നിനച്ചവൾ അവനായിപെയിതിറങ്ങി. അവനൊ അപരിചിതമായിനടന്നകന്നു വീണ്ടുമൊരു കഥമാത്രമായി ....

-


2 JAN 2023 AT 20:34

ആരോടും പറയാത്തൊരു രഹസ്യമായിരുന്നു
തന്റെ ഉള്ളീലേക്ക് മാത്രം നിറഞ്ഞൊരു നോവ്
അവളിൽ നിന്നും അടർത്തെയെടുക്കാൻ ശ്രമിച്ച കള്ളനോടായീ ഒരു കഥചൊല്ലി.
ഒരു രാജ്യത്ത് ഒരു രാജാവ് ഉണ്ടായിരുന്നു
രാജാവിനു നാലു മക്കളും ഒരിക്കൽ രാജാവിന്റെ മണിയറയിൽ കള്ളൻ കയറീ
രാജാവ് നാലു മക്കളെയും വിളിച്ചു അവർ ഓടിപോയീ.....
ഒരിക്കൽ പറഞ്ഞ രഹസ്യം എന്നെന്നും ഓടിക്കൊണ്ടിരിക്കാം എന്നിൽ നിന്നും നിന്നിലേക്കെന്നപോൽ.

-


1 DEC 2022 AT 21:30

നിറയെ ചിരിവിടർന്നൊരാ മലർവാക പൂക്കളെ
കാറ്റിലാടീയുലഞ്ഞിട്ടും നീ സത്യം മറയ്ക്കുകയാണോ!
അഴുകി ചേർന്നൊരു മൃതുവിനായോ
മുടിയിൽ വിടർന്നൊരു സൗഗന്ധിയായോ
ദൈവത്തിനു വേണ്ടിയല്ല പൂക്കൾ ഇടർത്തിയതിന്നും.
പെട്ടന്നെവിടേക്കോ അപ്രതീക്ഷമാകുന്ന ചില ജന്മങ്ങൾക്കായീ.
ഒരു അടയാളങ്ങൾക്കായീ പോലും കാത്തുനിൽക്കാതെ മറയുന്നവർ
മറ്റുള്ളവർക്കായീ നടന്നു നീങ്ങീയ ചില ഇഷ്ടമനസ്സുകൾപോൽ നിനക്കായീ....

-


30 OCT 2022 AT 21:06

സ്വാതന്തൃനന്തരം അവർ രണ്ടുപേരും നടക്കാനിറങ്ങി
കൈകൾ കോർത്തൊരാ നടവഴിലൂടെ രാവിൽ
വഴികളിൽ കണ്ടുമുട്ടിയവർ പലരും
പിറുപിറുത്തു അവരുടെ നേരെ ആക്രോശിച്ചു
നിങ്ങൾ രണ്ടുമതങ്ങൾ അവൾ വേറൊരുത്തന്റെ പത്നി
ആളുകൾ ഒത്തുകൂടികൊണ്ടിരുന്നു
പാർട്ടികൾ ചേരിതിരിഞ്ഞു കൂടെയായീ പല മനുഷ്യരും
നിശ്ചലമായാ പലവിഗ്രഹങ്ങളും
എല്ലാത്തിനും സൗമ്യമായൊരു മറുപടിയും


ഞങ്ങൾ പ്രണയതിതാക്കൾ...

-


26 JUN 2022 AT 21:15

ആരോ പറഞ്ഞൊരാ കുന്നിൻ മുകളിലെത്തപ്പെട്ടാൽ
എല്ലാം നമ്മെ തേടിവരുമെന്ന്
അതുകേട്ടവനും ലക്ഷ്യമേന്തി യാത്രയായീ.
പിൻ വിളികൾ കേൾക്കാതെയാ ഇരുട്ടിലും
കിതപ്പോടെയവൻ എത്തിച്ചേർന്നു
ദൂരെയായീ പ്രിയമെന്നുതോന്നിയവർ ഒരു നാൾ തേടിയലിഞ്ഞു മറുന്നാൾ കാത്തിരുന്നു
വർഷങ്ങളേറെയായീ കഴിച്ചൂകൂട്ടിയവനും കാത്തിരുന്നു
വന്നതെല്ലാം ഋതുക്കൾ മാത്രമായീ മാറ്റങ്ങൾ തന്നു
ഒരിക്കൽ തിരികെ ചെല്ലുമ്പോളെക്കും ഋതുക്കൾ അവരെ കവർന്നെടുത്തിരിക്കും മറ്റൊരാൾക്കായീ..
മറിടാം അപരിചിതരായീ അരികെ..

-


13 JUN 2022 AT 21:04

അവളിന്നും ഏറെ ഇഷ്ടപെടുന്നതു നിന്നെയാണ്
ഞാൻ അകറ്റുവാൻ ശ്രമിക്കുന്നതും നിന്നെയാണ്
ഒരിക്കലവൾ വളരുമെന്നു കരുതി അക്ഷരങ്ങളിലേക്ക് ഇഴകിചേർത്തപ്പോൾ
കൂട്ടായീതീർന്നതോ പ്രണയാഗ്നിപുസ്തകവും
ഓരോ വരികൾ അടർന്നു വീഴും തോറും
അറിയാതെയവളും അഗ്നിപരീക്ഷകളേറ്റുവാങ്ങീ കൂടെയെന്നു കരുതീ
അതും കത്തിയമർന്നു തുടങ്ങിയവൾ ഏകയായീ
ഏവരും കൂട്ടായീ കണ്ടെത്തിയതോ ഒരുവാൾ മുനയും
അതിൻ മൂർച്ചയിൽ അവളിന്നും വേദന ചീന്തുമ്പോൾ
എവിടുന്നോ ദൂരെയായീ അവളിലേക്കടുക്കുന്നു ഞാനും
അതിനാൽ നിന്നെ ഞാൻ അകറ്റുകയാണു മരണമേ...
ഒരുകാലമെങ്കിലും കലങ്ങതെ ഒഴുകട്ടെ അവൾ അവൾക്കായീ മാത്രം അംഷി...

-


29 MAY 2022 AT 12:06

നിന്നെ ഏൽപ്പിച്ചു ഞാൻ മടങ്ങുകയായീ
ഒരിക്കൽ മലഞ്ചെരുവിലെങ്ങൊ ഇഴുകിച്ചേർന്ന വെൺമേഘമെ
നിന്നിലൂടെ കുറെയേറെദൂരം ഞാൻ സഞ്ചരിച്ചിരുന്നു
ദുഃഖത്തിൽ മഴയായും
സന്തോഷത്തിൽ വെയിലായും കാറ്റായുമെല്ലാം കൂട്ടുകൂടീ..
ഇന്നാ മലയ്ക്കപ്പുറം കാത്തിരുന്ന സൂര്യനൊപ്പം
പുലർക്കാലവേളയിൽ മഞ്ഞിൻ ധൂളികളിലൂടെ
താഴേക്കിറങ്ങി നിന്നെയാത്രയാക്കുന്നു പുതിയൊരു വസന്തത്തിനായീ...

-


18 APR 2022 AT 22:36

ഒരിക്കലും ഒന്നും പൂർത്തികരിക്കപെടുന്നില്ലാ
നിന്നിൽ നിന്നും എന്നിലേക്ക് പകർന്നാടിയ
പ്രണയമെന്ന ഭ്രാന്തൻ ചങ്ങലകളും
എന്നിൽ നിന്നും മറ്റുള്ളവർ കവർന്നെടുത്ത്
പ്രതിഷ്ഠിക്കുവാൻ ശ്രമിക്കുന്ന
ദൈവമനസ്സുകളും കാമപൂജ ദ്രവ്യങ്ങളും
ഓരൊ നാളും ആടിയുലയുമ്പോളും
ബന്ധിക്കപെട്ടുപോയ കെട്ടുപിണയാത്ത
ചങ്ങലകണ്ണികളെ താലോലിച്ചുറങ്ങുകയാണിന്നും
പൂർത്തികരിക്കപെടാത്ത കാവ്യമായീ ഞാനും.....

-


11 APR 2022 AT 20:20

ഇറങ്ങി നടന്ന വഴിയിടങ്ങളിൽ കണ്ടുമുട്ടിയവരുടെ കഥകൾ പലതെങ്കിലും.
പങ്കുവയ്ക്കപ്പെട്ടതു സ്നേഹമെന്ന തീരാകടമായിരുന്നു.
ഇനിയും പല മുഖങ്ങളിലെക്ക് ചെക്കേറുമ്പോളും മറയാത്തൊരു കഥയായീ തീരണം ഞാനുമാ ഉയിരിടങ്ങളിൽ.

-


25 MAR 2022 AT 0:44

വർഷങ്ങളേറെ കടന്നുപോകുന്നുണ്ടായിരുന്നു
എന്നിട്ടും അവൾ മാത്രമെന്താകും ആ ഇരുണ്ട മുറിയിൽ മാത്രം എരിഞ്ഞടങ്ങുന്ന വെളിച്ചമാകുന്നത്, പുറത്തേക്കിറങ്ങി ലോകം കണ്ടാൽ പോരെ നിന്നെയും നിന്റെ ആഴങ്ങളേയും വായിച്ചെടുക്കാൻ കഴിയുന്നവർ ഏറെയില്ലേ. ആ ഇരുട്ടിൽ വെളിച്ചമായി അങ്ങിങ്ങ് അലയുകയല്ലേ. പുസ്തകങ്ങൾ മറിയുമ്പോളും അതിനുൾള്ളിലെന്തെന്നറിയാത്ത അച്ചടിക്കാരനേപോലെ ഓരോ ഇടങ്ങളും പലതും മറക്കുന്നുണ്ട് നിന്നിൽ നിന്നും നിന്നിലേക്കെത്തും വരെ...

-


Fetching sreenath sreekandan Quotes