Sreehari C   (ശ്രീഹരി ✍)
594 Followers · 72 Following

ഒരാൾ....ആരാണ് താൻ എന്ന് അറിയാത്ത ഒരാൾ.....
Sreehariayur@gmail.com
Joined 9 March 2018


ഒരാൾ....ആരാണ് താൻ എന്ന് അറിയാത്ത ഒരാൾ.....
Sreehariayur@gmail.com
Joined 9 March 2018
18 JAN AT 22:33

ജീവിക്കാതെ മരിച്ച് പോയ ഒരു മനുഷ്യൻ്റെ ചിതയ്ക്ക് തീക്കൊളി വെച്ചപ്പോൾ ആയിരുന്നു ജീവിതത്തിൽ ഞാൻ തോറ്റു പോയി എന്ന് മനസ്സിലായത് 

അച്ഛൻ്റെ ചിത 

കത്തി തീരുന്നത് നോക്കി നിന്നപ്പോൾ മനസ്സിലായി ആരോ വെയ്ക്കുന്ന ഒരു കൊള്ളിയിൽ ജനിച്ചു മരിച്ച ഒരു ജീവിതം മാത്രമാണ് എൻ്റെയും എന്ന് 

-


16 SEP 2023 AT 22:58

അസ്തിത്വം

സ്വ ഹൃദയം ഇരുകയ്‌കളിൽ എടുത്ത്
പതിയെ ആ ശൂന്യതയിൽ വയ്ക്കുക എന്നതായിരുന്നു ലക്ഷ്യം,
ഹൃദയമിടിപ്പ് ഇപ്പോഴും ഉണ്ട്,
ആ ശുന്യതയിലെ ഏകാന്തതയ്ക്ക് ആ മിടിപ്പ് മതിയല്ലോ അത് നഷ്ടമാകുവാൻ,
മിടിപ്പിൻെറ പ്രതിധ്വനികൾ ഒരു കടലാകും,
മിടിപ്പ് നിർത്തുവാൻ എന്ത് ചെയ്യും എന്ന് അറിയില്ല,
ശൂന്യത മുന്നിൽ ഹൃദയത്തെ നോക്കി നിൽപുണ്ട്,
ഏകാന്തതയോട് ആ മിടിപ്പിൻ്റെ ശബ്ദം സഹിച്ചുകൂടെ എന്ന് അവസാനം ചോദിക്കേണ്ടി വന്നു,
എന്തോ, എൻ്റെ മുഖം കണ്ടിട്ടോ അതോ കയ്യിലെ ഹൃദയം കണ്ടിട്ടോ,
'ആവാം' എന്ന് പറഞ്ഞു,
ഏകാന്തയ്ക്കും ഉണ്ടായിരുന്നു മനസ്സു നിറയെ മുഴങ്ങുന്ന ശബ്ദം, ഓർമ്മകളുടെ കോലാഹലം,
മനസ്സിൽ ആയതുകൊണ്ട് പുറമേയ്‌ക്ക് ആരും കേട്ടില്ല എന്നുമാത്രം.
ഹൃദയവും, ഓർമ്മകളും, ഏകാന്തതയും ആ ശൂന്യതയെ വല്ലാതെ നിറച്ചിരിക്കുന്നു,
മിടിപ്പ് ശൂന്യതയ്ക്ക് ജീവൻ ഉണ്ടെന്ന് പറഞ്ഞുകൊണ്ടേ ഇരുന്നു.

-


14 FEB 2023 AT 22:19

കഴിഞ്ഞ ജന്മത്തിൽ ഞാൻ ഒരു ഉറുമ്പ് ആയിരുന്നിരുന്നു എങ്കിൽ,
പേടിച്ച മഴക്കാലം ഒരു പ്രളയകാലമായപ്പോൾ
ജീവൻ രക്ഷിച്ചത് ഒരു ഇല ആയിരുന്നിരിക്കാം.
എന്നെയും പേറി കര കാണാതെ ഒരുപാട് ദൂരം വന്നിരിക്കാം,
പല തവണ കണ്ട ചെറു തുരുത്തുകളിൽ ഉപേക്ഷിക്കാൻ മനസ്സില്ലാതെ വീണ്ടും മുന്നോട്ട് പോയിരിക്കാം,
ഒടുവിൽ ആ വലിയ മണ്ണ്തിട്ടയിൽ കുത്തിയൊഴുകുന്ന വെള്ളത്തിൽ നിന്നും ദൂരേയ്ക്ക് പോകുവാൻ തക്കവണ്ണം വിസ്തൃതമായ ഒരിടത്ത് സുരക്ഷിതമായി എന്നെ വിട്ടിരിക്കാം,
കുത്തൊഴുക്കിൻ്റെ ശബ്ദം കുറഞ്ഞതറിഞ്ഞ് തിരിഞ്ഞ് നോക്കിയ നോട്ടത്തിൽ ഇലയെന്ന ആ സുഹൃത്തിനെ കാണുവാൻ സാധിച്ചിരുന്നുവോ എന്ന് ഓർമ്മയില്ല,
ചെയ്ത ഉപകാരത്തിന് നന്ദി വാക്ക് പ്രതീക്ഷിക്കാതെ ഒഴുകി പോയ ഇല
മുകളിലേയ്ക്ക് മലവെള്ള പാച്ചിൽ ഇരച്ചു കയറുമ്പോൾ ഉറുമ്പിൻ്റെ ഓർത്തിട്ടുണ്ടാകണം,
ഒരു ഉറുമ്പിന് ഒരു ഇലയ്ക്ക് വേണ്ടി എന്ത് ചെയ്യുവാൻ സാധിക്കും എന്നതിലല്ല,
ഉറുമ്പ് ആയ ഞാൻ തിരിഞ്ഞ് നോക്കിയത് പോലും അത്ര ദൂരം ആയാസപെട്ട് എന്നെ ചുമന്ന ഇലയിൽ നിന്നും എത്രയോ അകലെ നിന്നായിരുന്നു,

-


24 MAR 2022 AT 23:31

മരിക്കാൻ നേരത്ത് ആലോചിച്ചത് അവൾ എവിടെ എന്നാണ്,
അങ്ങ് നരകത്തിൻ്റെ വാതിൽക്കൽ എത്തിയപ്പോൾ ആണ് ഓർത്തത്
അവൾ പണ്ടേ ഉപേക്ഷിച്ചതാണല്ലോ എന്ന്.
നരകത്തിലെ കാവൽക്കാരൻ ഒന്ന് നോക്കിയിട്ട് ചോദിച്ചു,
നല്ലത് വല്ലതും ചെയ്തൂടായിരുന്നോ എന്നാൽ ഇവിടെ വരേണ്ടി വരില്ലായിരുന്നല്ലോ എന്ന്,
സ്വർഗ്ഗത്തിൽ അവൾ ഉണ്ടാകും വീണ്ടും അവൾക്കെന്നെ ഉപേക്ഷിക്കേണ്ടി വരും,
അപ്പൊൾ എനിക്ക് ആ സ്വർഗവും ഈ നരകവും ഒരുപോലെ തന്നെ,ഞാൻ പറഞ്ഞു.
ഇവിടെ ഉപേക്ഷികലിൻ്റെ വേദനയ്ക്ക് പകരം ഒരു പുനർ്ജന്മത്തിൻ്റെ പ്രതീക്ഷ വയ്ക്കാം എനിക്ക്, അവൾക്ക് ആ സ്വർഗ്ഗം മടുക്കുമ്പോൾ.
നരകത്തിൻ്റെ വാതിൽ തുറന്നയാൾ എന്നെ സ്വീകരിച്ചു,
ഒരു പുഞ്ചിരിയോടെ.

-


6 FEB 2022 AT 11:36

ഭൂമിയിലെ ലതാജിയുടെ കാലഘട്ടം പൂർത്തിയായി
ഇനി സ്വർലോക വാസികളുടെ ലതാജിയുടെ കാലഘട്ടത്തിൻ്റെ തുടക്കം
ഈ മനുഷ്യ ജീവിതത്തിൻ്റെ മഹത്വം എന്തായിരുന്നു എന്ന് മരിച്ചു ചെല്ലുമ്പോൾ ചോദിച്ചാൽ
ലതാജിയെ പോലെ ഉള്ള മഹാപ്രതിഭകളുടെ കാലഘട്ടത്തിൽ ആയിരുന്നു ജീവിച്ചത് എന്ന് പറയാം
മനസ്സിലെ സങ്കടം വാക്കുകളാൽ പറയുവാൻ കഴിയാത്ത വേദന
ആ വേദനയിലും അത് കുറയ്ക്കുന്നത് ആ മഹാ പ്രതിഭയുടെ സംഗീതം തന്നെ, എന്നതേതും പോലെ
പുനർജന്മം എന്നൊന്ന് ഉണ്ട് എങ്കിൽ അത് ഈ ഭൂമിയിൽ ആകട്ടെ അന്നൊരു ജന്മം എനിക്കും ഉണ്ടാകട്ടെ
ശബ്ദമായി ഞങ്ങളിൽ ജീവിക്കുന്നു,എന്നും
പ്രണാമം, മരണം ഇല്ലാത്ത അവിടുത്തെ ഓർമ്മകൾക്ക് മുന്നിൽ — % &

-


5 JUN 2021 AT 0:17

ഒരു നിമിഷം മാത്രമായി ജീവിക്കുവാൻ കഴിയുന്ന ജന്മങ്ങൾ ഉണ്ടാകുമോ?

ഉണ്ടാവണം

അവളുടെ കവിളിൽ വീണു മരിക്കുവാനായി ജനിക്കുന്ന പുതുമഴയിലെ ആദ്യ മഴത്തുള്ളിപോൽ

ഒരു നിമിഷത്തിൽ അവൾക്കൊപ്പം ജീവൻ അറിഞ്ഞു മരിക്കുന്നവൻ.

തോരാതെ പെയ്ത മഴയിലെ ആദ്യ മഴത്തുള്ളിയായി അവളുടെ മനസ്സിൽ ജീവിക്കുവാൻ സാധിക്കുമെങ്കിൽ
അമരത്വം

ഇനി ഒരു ജന്മം ഇല്ല, എങ്കിലും അവളിൽ ജീവിക്കുന്നവൻ

ഒരു നിമിഷത്തിന്റെ ജീവിതം അവളിൽ മാത്രം അറിഞ്ഞവൻ

അവൾക്കായി ജനിച്ചവൻ എങ്കിലും അവൾക്കായി ജീവിക്കാത്തവൻ

ചില മരണങ്ങളും നമ്മൾ ആഗ്രഹിച്ചു പോകും

അവളിൽ പെയ്ത ആദ്യ മഴത്തുള്ളിയെ അവൾ അറിഞ്ഞുവെങ്കിൽ,
അവൾക്കായി ജനിച്ചിട്ടും അവൾക്കായി ജീവിക്കാതെ അവളിൽ ജീവിച്ചു അവൾക്കൊപ്പം ഇല്ലാതെയാകുന്നവൻ

ഇല്ല എങ്കിൽ,

ഒരു മഴക്കാലത്തിലെ ഒരു മഴത്തുള്ളിയായി അവൾക്കും
ആ മഴക്കാലത്തിലെ അവളിൽ പെയ്ത ആദ്യ മഴ തുള്ളിയായി അവനും

രണ്ടിലും മരണം അവളിലാണ്

അവൻ ആഗ്രഹിച്ചപോൽ

-


14 NOV 2021 AT 22:46

-


3 NOV 2021 AT 22:41

ഉള്ളിൽ ഒരു മഞ്ഞു മലയുണ്ട്,
നിന്റെ സാമീപ്യത്തിൽ മാത്രം ഉരുകുന്ന ഒന്ന്‌,
അനുസരണിയില്ലാതെ വളരുന്ന നിന്റെ കൺ പുരികങ്ങളെ കുറ്റം പറയുമ്പോൾ,
അവയെ കുറ്റം പറഞ്ഞു നിന്റെ കണ്ണുകളെ തൊടുമ്പോൾ,
ജുമുക്കയിട്ട കാതിലെ കറുപ്പിനെ കുറ്റം പറഞ്ഞു അവയെ ഉഞ്ഞാലാട്ടി വിടുമ്പോൾ,
കിഴുക്കാൻ പിടിച്ച ചെവിയെ കറുപ്പിന്റെ കുറ്റത്തിൽ ഒതുക്കുമ്പോൾ,
പ്രണയച്ചുഴിയേക്കാൾ കൂടുതൽ കവിളിലെ നുണക്കുഴിയിൽ ഒളിപ്പിച്ചത് പറഞ്ഞ കള്ളത്തിന്റെ അളവാണെന്ന് കുറ്റം പറഞ്ഞപ്പോൾ,
ഇളിച്ച ചിരികാണുമ്പോൾ ഉള്ള സന്തോഷത്തെക്കാൾ മുന്നിലെ മഞ്ഞ പല്ലിന്റെ കുറ്റം പറഞ്ഞപ്പോൾ,
കയ്യിൽ പിടിക്കാൻ ഉള്ള കൊതിയിൽ ഇട്ട ക്യൂട്ടസ്ന്റെ ഇളകിയ കളറിന്റെ കുറ്റം പറഞ്ഞപ്പോൾ,
കയ്യോട് കയ്യ് ചേർക്കാൻ വിരലുകൾക്കിടയിലെ ചുഴികളെ കളിയാക്കിയപ്പോൾ,
മടിയിൽ കിടന്നുറങ്ങാൻ പറ്റാത്ത വിഷമം കുടവയറി എന്ന് വിളിച്ചു തീർക്കുമ്പോൾ ഒക്കെ
ആ മഞ്ഞ് കുറേശ്ശെയായി ഉരുകുന്നുണ്ടാകും,
ഉരുകി എന്നിൽ തന്നെ വീണ്ടും നീരവിയായി വന്നു മഴയായി പെയ്യുന്നുണ്ടാകും,
വീണ്ടും മഞ്ഞായി ഉരുകുവാൻ ഉറഞ്ഞു കൂടുന്നുണ്ടാകും,
നിനക്ക് മാത്രം കഴിയുന്ന ഒന്ന്.
എത്ര എത്ര കുറ്റങ്ങളിൽ നാം പ്രണയം കൈമാറിയിരിക്കുന്നു,
ഇനിയും എത്രയോ കുറ്റങ്ങൾ,
എത്രയോ കാലങ്ങൾ,
പറഞ്ഞു തീരാത്ത കുറ്റങ്ങളിൽ ഒരിക്കലും ഒടുങ്ങാതെ പ്രണയിച്ച് നമ്മൾ.

-


1 AUG 2021 AT 23:53

അവൾ വേദനിക്കുന്നത് കണ്ടയാൾ വേദനിച്ചു
ഒടുവിൽ ആ വേദന കാണാതിരിക്കുവാൻ മരിച്ചു
അവളുടെ മനസ്സിൽ മരിച്ചിരുന്ന അയാൾക്ക് ജീവിതത്തിൽ മരിക്കുവാൻ പ്രയാസമേതുമുണ്ടായീല
അവളിൽ അയാൾക്കായി അവശേഷിച്ചിരിക്കുന്ന ഒരുരുള ബലിച്ചോറിനായി
ആ മരണം അയാൾ അത്രമേൽ ആഗ്രഹിച്ചിരുന്നു

-


4 MAY 2021 AT 21:35

ജന്മദിനം,
എന്റേതെന്നു പറയാൻ ഒരു ദിനം.
ജീവിത യാത്ര തുടങ്ങിയത് ഇന്നായിരുന്നു.
കാലം കവർന്നെടുത്ത ദിനങ്ങൾ പൂർണ്ണ ധന സംഖ്യാ രൂപം പ്രാപിക്കുന്ന ദിവസം.
ഗുണന,ഹരണ,സങ്കലന,വ്യവകലന ക്രിയകൾ
എല്ലാം കഴിഞ്ഞ്,ശിഷ്ട്ടം വരുന്നവ സംഖ്യാരേഖയിൽ ഭാവി ജീവിതം എന്ന്‌ അടയാള പെടുത്തുന്ന ദിനം.

-


Fetching Sreehari C Quotes