ചില 'ചിലതുകൾ'...!
-
Sneha PS
(White ink)
75 Followers · 33 Following
Joined 19 May 2019
21 JUN 2020 AT 23:03
" എത്രയും പ്രിയപ്പെട്ട എന്റെ തൂലികയ്ക്ക്,
നീ ഒന്നിവിടം വരെ വരിക!
നിശയുടെ മധ്യേ, എനിക്ക് ചീവീട് കൂട്ടിരിയ്ക്കുന്നിടം വരെ....
ഞാനിങ്ങനെ മലർന്ന് കിടന്ന്, തുറന്ന ആകാശത്തിന്റെ അതിര് തേടിയെന്നോണം കണ്ണ് പായിക്കുമ്പോൾ, നീ ഒന്നെന്റെ അരികിലിരിക്കുക....
എന്നിട്ടീ കൺകോണിൽ കനക്കുന്ന വിരഹം തൊട്ട്കൂട്ടി നീയെനിക്കൊരു ശോകഗാനം പകർത്തിത്തരിക! "
-
9 JAN 2020 AT 12:58
ചിന്തകളെ ഒരു ഒന്നാന്തരം ചങ്ങലക്കിട്ട് പൂട്ടണം ...
വെറുതെയിങ്ങനെ അഴിച്ചു വിടുകയാൽ , കണ്ട ചപ്പും ചവറും അഴുക്കും പേറിയാണ് തിരിച്ചെത്തുന്നത് ..!!-
12 NOV 2019 AT 22:31
ഈ മുകിലിങ്ങനിത്രമേൽ പെയ്തിട്ടും ,
നിന്റെ ആഴങ്ങളോളം ഊർന്നിറങ്ങിയിട്ടും ,
തോന്നീല്ലയെന്നോ ഭൂവേ ,
നിനക്കൊരിക്കലെങ്കിലും,
ഒന്ന് തിരിച്ച് പെയ്യാൻ ....-
29 OCT 2019 AT 12:46
Loving someone and depending someone..
Both are weaknesses,
Still different....-